പുതുവർഷത്തിൽ സ്വർണവില കുതിച്ചുയരുകയാണ്. കഴിഞ്ഞ മാസം 22നാണ് പവൻ വില ആദ്യമായി 60,000 രൂപ കടന്നത്. തുടർന്ന് ദിവസങ്ങൾക്കുള്ളിൽ 64,000 കടന്ന് കുതിപ്പ് തുടരുകയാണ്. രാജ്യാന്തര വിപണിയിലെ മാറ്റങ്ങളാണ് സ്വർണവിലയിലെ ഈ വർധനവിന് കാരണം. അമേരിക്കയിൽ ഡൊണാൾഡ് ട്രംപ് പ്രസിഡന്റായതിന് ശേഷമുള്ള അനിശ്ചിതത്വം മൂലം സുരക്ഷിത നിക്ഷേപമെന്ന നിലയിൽ സ്വർണത്തിന് ആവശ്യകത വർധിച്ചിട്ടുണ്ട്.
Also Read: Gold Rate 20 Feb: സ്വർണകുതിപ്പ് 65000 കടക്കുമോ? നിരക്ക്
അമേരിക്കൻ പ്രസിഡന്റ് ഡൊണാൾഡ് ട്രംപിന്റെ വ്യാപാര തീരുവ യുദ്ധവും ചൈനയുടെ പുതിയ സാമ്പത്തിക തന്ത്രങ്ങളും സ്വർണ വില ഇനിയും ഉയരുന്നതിന് കാരണമാകുമെന്നാണ് കരുതുന്നത്. നിലവിലെ ട്രെൻഡ് തുടർന്നാൽ ഫെബ്രുവരി അവസാനത്തോടെ ഒരു പവൻ സ്വർണത്തിന്റെ വില 65,000 രൂപയിലെത്തിയേക്കും. ഇപ്പോഴത്തെ സാഹചര്യത്തിൽ രാജ്യാന്തര സ്വർണവില ഔൺസിന് മൂവായിരം ഡോളർ കവിഞ്ഞ് മുന്നേറാൻ ഇടയുണ്ടെന്ന് അനലിസ്‌റ്റുകൾ പറയുന്നു.
advertisement