71,560 രൂപയാണ് ഇന്നത്തെ വിപണി വില. ഇന്നലെ 71,640 രൂപയായിരുന്നു പവൻ വില. ഗ്രാമിന് 10 രൂപ കുറഞ്ഞ് 8945 രൂപയായി. അന്താരാഷ്ട്ര വിലയെ സ്വാധീനിക്കുന്ന ഘടകങ്ങള്‍ അപ്രത്യക്ഷമായതാണ് സ്വർണവില കുറയാനുള്ള കാരണം.
18 കാരറ്റ് സ്വർണത്തിന്റെ വില ഗ്രാമിന് 5 രൂപയാണ് കുറഞ്ഞത്. ഇന്നത്തെ വില 7,340 രൂപയാണ്. വെള്ളി വില രണ്ടുരൂപ വര്‍ധിച്ച് 115ലെത്തി.
22 കാരറ്റ് സ്വര്‍ണത്തിന്റെ വില വര്‍ധിച്ചതോടെ ലൈറ്റ് വെയിറ്റ് ആഭരണങ്ങളുടെ വില്പനയും കേരളത്തിൽ വർധിച്ചിരുന്നു.
advertisement
ഇന്ന് ഒരു പവൻ സ്വർണം വാങ്ങുന്നതിന് 71,560 രൂപയാണ് വില. പക്ഷെ, ഈ വിലയ്ക്ക് ഒരു പവൻ ആഭരണം സ്വന്തമാക്കാൻ കഴിയുകയില്ല.
ഇന്നത്തെ വിലക്കൊപ്പം ഏറ്റവും കുറഞ്ഞത് അഞ്ച് ശതമാനം പണിക്കൂലി, സ്വര്‍ണത്തിനും പണിക്കൂലിക്കും മൂന്ന് ശതമാനം നികുതി, 45 രൂപ ഹാള്‍മാര്‍ക്ക് ചാര്‍ജ്, അതിന് 18 ശതമാനം നികുതി എന്നിവയും ചേര്‍ത്ത് കൃത്യമായി പറഞ്ഞാല്‍ 81,000 രൂപയ്ക്ക് മുകളിലാകും. ആഭരണങ്ങളുടെ ഡിസൈന്‍ അനുസരിച്ച് പണിക്കൂലിയിലും വ്യത്യാസമുണ്ടാകും. ഇതും സ്വർണവിലയിൽ പ്രതിഫലിക്കും.