Also Read: Gold Rate 12th March: സർവകാല റെക്കോർഡിൽ തിരികെയെത്തി സ്വർണവില; നിരക്ക്
ഈ മാസം അഞ്ചിനായിരുന്നു മാർച്ച് മാസത്തെ ഏറ്റവും ഉയര്‍ന്ന നിരക്ക് രേഖപ്പെടുത്തിയത്. ഗ്രാമിന് 8065 രൂപയും പവന് 64,520 രൂപയുമായിരുന്നു അന്നത്തെ വില. മാർച്ച് 1,2,3 തീയതികളിൽ രേഖപ്പെടുത്തിയ 63,520 രൂപയാണ് ഈ മാസത്തെ ഏറ്റവും കുറഞ്ഞ നിരക്ക്.വരും ദിവസങ്ങളില്‍ സ്വര്‍ണവില എന്താകുമെന്നത് പ്രവചനാതീതമാണ്. കഴിഞ്ഞ കുറച്ച് ദിവസമായി സ്വര്‍ണവില കൂടുന്നതായിരുന്നു ട്രെന്‍ഡ്. അമേരിക്കയുടെ പുതിയ വ്യാപാര നയങ്ങള്‍ വിപണിയെ ആശങ്കയിലാക്കിയിരുന്നു. ഇതേ തുടര്‍ന്നാണ് സ്വര്‍ണം വന്‍തോതില്‍ വില കൂടാനുള്ള സാധ്യത കണ്ടത്.ലോകത്തെ ഏറ്റവും വലിയ സ്വർണ ഉപഭോക്താക്കളാണ് ഇന്ത്യ. ഓരോ വർഷവും ടൺ കണക്കിന് സ്വർണം രാജ്യത്ത് ഇറക്കുമതി ചെയ്യപ്പെടുന്നു. ആഗോള വിപണിയിൽ സംഭവിക്കുന്ന ചെറിയ ചലനങ്ങൾ പോലും അടിസ്ഥാനപരമായി ഇന്ത്യയിലെ സ്വർണവിലയിൽ പ്രതിഫലിക്കും
advertisement