സ്റ്റീലിനും അലുമിനിയത്തിനും 25 ശതമാനം ഇറക്കുമതി തീരുവ ഏര്‍പ്പെടുത്താന്‍ ട്രംപ് ഭരണകൂടം തീരുമാനിച്ചതാണ് രണ്ടു ദിവസമായുള്ള സ്വര്‍ണ വിലയിലെ മുന്നേറ്റത്തിന് പിന്നിലെന്നാണ് വിലയിരുത്തൽ.ഇന്ന് ഒരു പവന്‍ സ്വര്‍ണം ആഭരണം വാങ്ങുമ്പോള്‍ 70000 രൂപ വരെ ചെലവ് വരാനാണ് സാധ്യത. ഒരു പവന്‍ സ്വര്‍ണത്തിന്റെ കൂടെ അഞ്ച് ശതമാനം കുറഞ്ഞ പണിക്കൂലിയും മൂന്ന് ശതമാനം ജിഎസ്ടിയും ഹാള്‍മാര്‍ക്കിങ് ചാര്‍ജും ഉപഭോക്താവ് നല്‍കണം. ഡിസൈന്‍ കൂടുതലുള്ള ആഭരണങ്ങളാണ് എങ്കില്‍ വില വീണ്ടും ഉയരും. ഈ മാസത്തെ ഏറ്റവും കുറവ് സ്വർണനിരക്ക് രേഖപ്പെടുത്തിയത് ഫെബ്രുവരി മൂന്നിനായിരുന്നു. അന്ന് ഒരു പവൻ സ്വർണത്തിന്റെ വില 61,640 രൂപയായിരുന്നു.രാജ്യാന്തര വിപണിയിലെ അനിശ്ചിതത്വം സ്വര്‍ണവിലയെ സ്വാധീനിക്കുന്നതായാണ് വിദഗ്ധരുടെ വിലയിരുത്തല്‍. 2025-ന്റെ തുടക്കത്തിൽ 57,200 രൂപയായിരുന്നു സ്വര്‍ണവില.
advertisement