ആഗോളതലത്തിൽ സാമ്പത്തിക, ഭൗമരാഷ്ട്രീയ രംഗങ്ങളിലുണ്ടാകുന്ന ചലനങ്ങൾ സ്വർണവിലയെ ആഴത്തിൽ സ്വാധീനിക്കുന്നുണ്ട്. ഇന്നലെ ഔൺസിന് 3,251 ഡോളർ വരെ കയറിയ രാജ്യാന്തരവില, പിന്നീട് 3,210 ഡോളറിലേക്ക് താഴ്ന്നിരുന്നു. നിലവിൽ വ്യാപാരം പുരോഗമിക്കുന്നത് 3,201 ഡോളറിലാണ്.
ഇന്ന് 24 കാരറ്റ് സ്വർണത്തിന് ഒരു ഗ്രാമിന് 9,513 രൂപയാണ്. 18 കാരറ്റിന് ഒരു ഗ്രാമിന് 7,135 രൂപയും പവന് 57,080 രൂപയുമാണ് നിരക്ക്. ഒരു ഗ്രാം വെള്ളിവില 108 രൂപയിലെത്തി. 18 കാരറ്റ് സ്വർണത്തിനും (18 carat gold) വെള്ളിക്കും വില മാറിയിട്ടില്ലെങ്കിലും വ്യത്യസ്ത അസോസിയേഷനുകൾക്ക് കീഴിലെ കടകളിൽ വ്യത്യസ്ത വിലയാണുള്ളത്.
advertisement
രാജ്യാന്തര തലത്തില്‍ സാമ്പത്തിക രംഗത്ത് നിലനില്‍ക്കുന്ന അനിശ്ചിതത്വമാണ് സ്വര്‍ണ വിലയെ സ്വാധീനിക്കുന്നത്. സുരക്ഷിത നിക്ഷേപം എന്ന നിലയില്‍ കൂടുതല്‍ പേര്‍ സ്വര്‍ണത്തിലേക്കു തിരിഞ്ഞതാണ് ഉയര്‍ന്ന നിലവാരത്തില്‍ നില്‍ക്കാന്‍ കാരണമെന്ന് വിപണി വിദഗ്ധര്‍ വിലയിരുത്തുന്നു.