TRENDING:

Gold Rate: 84000 തൊടാനൊരുങ്ങി പൊന്ന്; വിലയിൽ വൻ വർധനവ്; നിരക്ക് അറിയാം

Last Updated:

ഒരു ഗ്രാം 22 കാരറ്റ് സ്വർണത്തിന് 115 രൂപ ഉയർന്ന് 10,480 രൂപയിലെത്തി

impactshort
Impact Shortsഗേറ്റ് വേ ഏറ്റവും പുതിയ വാർത്തയ്ക്കായി
advertisement
തിരുവനന്തപുരം: സംസ്ഥാനത്തെ സ്വർണവിലയിൽ (Gold Rate) ഇന്ന് വർധനവ്. പവന് 920 രൂപയുടെ വർധനവാണ് രേഖപ്പെടുത്തിയിരിക്കുന്നത്. ഇതോടെ, ഒരു പവൻ സ്വർണത്തിന്റെ ഇന്നത്തെ നിരക്ക് 83,840 രൂപയാണ്. ഒരു ഗ്രാം 22 കാരറ്റ് സ്വർണത്തിന് 115 രൂപ ഉയർന്ന് 10,480 രൂപയിലെത്തി. നിലവിൽ ഈ മാസത്തെ ഏറ്റവും ഉയർന്ന നിരക്കിലാണ് ഇന്നത്തെ സ്വർണവ്യാപാരം പുരോഗമിക്കുന്നത്. രാജ്യാന്തര വില ഔൺസിന് 3,758 ഡോളർ എന്ന സർവകാല ഉയരത്തിലെത്തി. കഴിഞ്ഞ ദിവസം രണ്ട് തവണയായി സ്വർണവില 680 രൂപ കൂടിയിരുന്നു.
സ്വർണവില
സ്വർണവില
advertisement

ഒരു ഗ്രാം 24 കാരറ്റ് സ്വർണത്തിന് 11,433 രൂപയും, പവന് 91,464 രൂപയുമാണ് ഇന്നത്തെ നിരക്ക്. 18 കാരറ്റിന് ഒരു ഗ്രാമിന് 8,575 രൂപയും പവന് 68,600 രൂപയുമാണ് വില. വെള്ളി വില ഗ്രാമിന് 149 രൂപയും കിലോഗ്രാമിന് 1,49,000 രൂപയുമാണ്.

ഭൗമരാഷ്ട്രീയ സംഘർഷങ്ങൾ, യുഎസ് പ്രസിഡൻറ് ഡോണൾഡ് ട്രംപിന്റെ നികുതി നയം, യുഎസ് ഫെഡറൽ റിസർവ് പലിശ നിരക്ക് കുറയ്ക്കുമെന്ന സൂചനകൾ തുടങ്ങിയ ഘടകങ്ങളാണ് സ്വർണവില വർധിക്കുന്നതിന് പ്രധാന കാരണം. സുരക്ഷിതമായ നിക്ഷേപം എന്ന നിലയിൽ സ്വർണത്തോടുള്ള ഉപഭോക്താക്കളുടെ താൽപ്പര്യം വർധിച്ചതും വിലവർധനവിന് കാരണമായി.

advertisement

മലയാളം വാർത്തകൾ/ വാർത്ത/Money/
Gold Rate: 84000 തൊടാനൊരുങ്ങി പൊന്ന്; വിലയിൽ വൻ വർധനവ്; നിരക്ക് അറിയാം
Open in App
Home
Video
Impact Shorts
Web Stories