TRENDING:

Gold Rate: റെക്കോർഡ് കുതിപ്പിൽ സംസ്ഥാനത്തെ സ്വർണവില; നിരക്ക് അറിയാം

Last Updated:

ഇന്ന് ഒരു ഗ്രാം 22 കാരറ്റ് സ്വർണം ലഭിക്കണമെങ്കിൽ 9,355 രൂപ നൽകണം

impactshort
Impact Shortsഗേറ്റ് വേ ഏറ്റവും പുതിയ വാർത്തയ്ക്കായി
advertisement
തിരുവനന്തപുരം: സംസ്ഥാനത്തെ സ്വർണവിലയിൽ (Kerala Gold Rate) ഇന്ന് വർധനവ്. പവന് 400 രൂപയുടെ വർധനവാണ് രേഖപ്പെടുത്തിയിരിക്കുന്നത്. ഇതോടെ ഒരു പവൻ സ്വർണത്തിന്റെ ഇന്നത്തെ നിരക്ക് 74,840 രൂപയാണ്. ഒരു ഗ്രാം 22 കാരറ്റ് സ്വർണത്തിന്റെ വില 50 രൂപ ഉയർന്ന് 9,355 രൂപയിലെത്തി. ഓഗസ്റ്റ് 23ന് പവന് 800 രൂപ വര്‍ധിച്ച് സ്വർണ വില 74500 കടന്നിരുന്നു. കുറച്ചു ദിവസത്തെ ഇടവേളയ്ക്ക് ശേഷമാണ് സ്വര്‍ണവില ഒറ്റയടിക്ക് 800 രൂപ ഉയര്‍ന്നത്. രാജ്യാന്തര സ്വർണവില ഔൺസിന് 3,352 ഡോളറിൽ നിന്ന് രണ്ടാഴ്ചത്തെ ഉയരമായ 3,385 ഡോളറിലേക്ക് കുതിച്ചുകയറി.
ഇന്നത്തെ സ്വർ‌ണവില
ഇന്നത്തെ സ്വർ‌ണവില
advertisement

ഇന്ന് ഒരു ഗ്രാം 24 കാരറ്റ് സ്വർണത്തിന് 10,206 രൂപയും പവന് 81,648 രൂപയുമാണ് നിരക്ക്. 18 കാരറ്റിന് ഒരു ഗ്രാമിന് 7,655 രൂപയും പവന് 61,200 രൂപയുമാണ് നിരക്ക്.ഇന്നത്തെ വെള്ളി വില ഗ്രാമിന് 130 രൂപയും കിലോഗ്രാമിന് 1,30,000 രൂപയുമാണ്. പവന് 73,200 രൂപ എന്ന നിരക്കിലാണ് ഓഗസ്റ്റ് മാസത്തെ സ്വർണവ്യാപാരം ആരംഭിച്ചത്. കേരളത്തിൽ ഇന്ന് ഒരു പവന്‍ ആഭരണം വാങ്ങുന്നവര്‍ക്ക് 81,000 രൂപ വരെ ചെലവ് പ്രതീക്ഷിക്കാം. കുറഞ്ഞ പണിക്കൂലിയിലാണ് ഈ ആഭരണം ലഭിക്കുക. അതേസമയം, ഡിസൈന്‍ കൂടുതലുള്ള ആഭരണങ്ങള്‍ക്ക് പണിക്കൂലി വര്‍ധിക്കും. പഴയ സ്വര്‍ണം ഇന്ന് വില്‍ക്കുന്നവര്‍ക്ക് 72000 രൂപ വരെ ഒരു പവന് ലഭിച്ചേക്കും.

advertisement

മലയാളം വാർത്തകൾ/ വാർത്ത/Money/
Gold Rate: റെക്കോർഡ് കുതിപ്പിൽ സംസ്ഥാനത്തെ സ്വർണവില; നിരക്ക് അറിയാം
Open in App
Home
Video
Impact Shorts
Web Stories