ഇന്ന് ഒരു ഗ്രാം 24 കാരറ്റ് സ്വർണത്തിന് 10,244 രൂപയും പവന് 81,952 രൂപയുമാണ് നിരക്ക്. 18 കാരറ്റിന് ഒരു ഗ്രാമിന് 7,683 രൂപയും പവന് 61,464 രൂപയുമാണ് നിരക്ക്. ഇന്നത്തെ വെള്ളി വില ഗ്രാമിന് 130 രൂപയും കിലോഗ്രാമിന് 1,30,000 രൂപയുമാണ്. പവന് 73,200 രൂപ എന്ന നിരക്കിലാണ് ഓഗസ്റ്റ് മാസത്തെ സ്വർണവ്യാപാരം ആരംഭിച്ചത്.
കേരളത്തിൽ ഇന്ന് ഒരു പവന്‍ ആഭരണം വാങ്ങുന്നവര്‍ക്ക് 81,000 രൂപ വരെ ചെലവ് പ്രതീക്ഷിക്കാം. കുറഞ്ഞ പണിക്കൂലിയിലാണ് ഈ ആഭരണം ലഭിക്കുക. അതേസമയം, ഡിസൈന്‍ കൂടുതലുള്ള ആഭരണങ്ങള്‍ക്ക് പണിക്കൂലി വര്‍ധിക്കും. പഴയ സ്വര്‍ണം ഇന്ന് വില്‍ക്കുന്നവര്‍ക്ക് 72000 രൂപ വരെ ഒരു പവന് ലഭിച്ചേക്കും. ചിങ്ങം പിറന്നതിനാൽ വിവാഹ സീസൺ ആണ് വരാനിരിക്കുന്നത്. അതിനാൽ തന്നെ ഉയരുന്ന സ്വർണനിരക്ക് സാധാരണക്കാരിൽ ആശങ്ക ജനിപ്പിക്കുന്നുണ്ട്. വരും ദിവസങ്ങളിൽ ഗ്രാം നിരക്ക് 10000 കടക്കുമെന്നാണ് ട്രേഡ് അനലിസ്റ്റുകരുടെ വിലയിരുത്തൽ.
advertisement