ഇന്ന് ഒരു പവന്‍ ആഭരണം വാങ്ങുമ്പോള്‍ 79500 രൂപ വരെയാകും. വില കൂടിയ സാഹചര്യത്തില്‍ 18, 14, 9 കാരറ്റിലെ ആഭരണങ്ങള്‍ക്ക് പ്രിയം കൂടിയിട്ടുണ്ട്. ഈ കാരറ്റിലെ വ്യത്യസ്ത മോഡല്‍ ആഭരണങ്ങള്‍ മിക്ക ജ്വല്ലറികളും ഒരുക്കിയിട്ടുണ്ട്. അതേസമയം, ഡിസൈന്‍ കൂടുതലുള്ള ആഭരണങ്ങള്‍ക്ക് പണിക്കൂലി വര്‍ധിക്കും. പഴയ സ്വര്‍ണം ഇന്ന് വില്‍ക്കുന്നവര്‍ക്ക് 72000 രൂപ വരെ ഒരു പവന് ലഭിച്ചേക്കും.
അതേസമയം, വരുംദിവസങ്ങളിൽ സ്വർണ വില കുറയുമെന്ന ചില റിപ്പോർട്ടുകളും ഇതിനോടകം പുറത്തുവന്നിട്ടുണ്ട്. അമേരിക്കയും ജപ്പാനും തമ്മിലുണ്ടാക്കിയ വ്യാപാര കരാര്‍ ആണ് വരും ദിവസങ്ങളില്‍ സ്വര്‍ണ വില കുറയുമെന്ന് പറയാന്‍ കാരണം. ജപ്പാനെതിരെ 25 ശതമാനം ഇറക്കുമതി ചുങ്കം ചുമത്തുമെന്നായിരുന്നു അമേരിക്കന്‍ പ്രസിഡന്റ് ഡോണള്‍ഡ് ട്രംപ് ഭീഷണി മുഴക്കിയിരുന്നത്. എന്നാല്‍ ചൊവ്വാഴ്ച ഇക്കാര്യത്തില്‍ കരാറായി. 15 ശതമാനമാണ് ജപ്പാന്റെ ഉല്‍പ്പന്നങ്ങള്‍ക്കുള്ള ഇറക്കുമതി നികുതി.
advertisement