18 കാരറ്റ് സ്വര്‍ണത്തിന് പവന് 86,200 രൂപയാണ് ഇന്നത്തെ വില. ഗ്രാം വില - 10775 രൂപയാണ്. സ്വര്‍ണത്തിന്റെ മറ്റ് കാരറ്റുകള്‍ക്കും സമാനമായ വിലക്കുറവുണ്ട്.
ആഗോളവിപണിയിലും സ്വർണവിലയിൽ ഇടിവുണ്ടായി. സ്പോട്ട് ഗോൾഡിന്റെ വിലയിൽ 0.4 ശതമാനം ഇടിവാണ് രേഖപ്പെടുത്തിയത്. 4,512.74 ഡോളറായി. റെക്കോഡ് നിരക്കായ 4,549.71 ഡോളറിലെത്തിയതിന് ശേഷമാണ് അന്താരാഷ്ട്ര വിപണിയിൽ വില ഇടിഞ്ഞത്. യു.എസ് ഗോൾഡ് ഫ്യൂച്ചർ നിരക്കും കുറഞ്ഞിട്ടുണ്ട്. 0.4 ശതമാനം ഇടിവാണ് സ്വർണത്തിൽ ഉണ്ടായിട്ടുണ്ട്
യുഎസ്-വെനസ്വേല ഭിന്നത രൂക്ഷമായതും റഷ്യ-യുക്രെയ്ൻ സമാധാന ചർച്ചകൾ പരാജയപ്പെടുമെന്ന ആശങ്കയുമാണ് സ്വർണത്തെ സുരക്ഷിത നിക്ഷേപമായി കാണാൻ നിക്ഷേപകരെ പ്രേരിപ്പിച്ചത്.സ്വർണവില ലക്ഷം കടന്നതോടെ സാധാരണക്കാർക്കും ആഭരണപ്രിയർക്കും സ്വർണം വാങ്ങുന്നത് അപ്രാപ്യമായി മാറുകയാണ്. മൂന്ന് ശതമാനം ജി.എസ്.ടി, ഹോൾമാർക്കിംഗ് ചാർജ്, കുറഞ്ഞത് അഞ്ച് ശതമാനം പണിക്കൂലി എന്നിവ കൂടി ചേരുമ്പോൾ ഒരു പവൻ ആഭരണത്തിന് 1.10 ലക്ഷത്തിന് മുകളിൽ നൽകേണ്ടി വരും.
advertisement
