സ്വര്‍ണ വിലയില്‍ രണ്ടാഴ്ചയോളമായി സ്ഥിരമായ ചാഞ്ചാട്ടമാണ് ഉണ്ടായിക്കൊണ്ടിരിക്കുന്നത്. അന്താരാഷ്ട്ര സ്വര്‍ണ വിലഇടിഞ്ഞതാണ് കേരളത്തില്‍ വില വ്യത്യാസം വരാതിരിക്കാന്‍ കാരണം. ഔണ്‍സ് സ്വര്‍ണ വില ഇന്നലെ 0.83 ശതമാനം ഇടിഞ്ഞ് 3,289.40 ഡോളറിലാണ് വ്യാപാരം അവസാനിപ്പിച്ചത്.
ലോകത്തെ ഏറ്റവും വലിയ സ്വര്‍ണ ഉപഭോക്താക്കളാണ് ഇന്ത്യ. ഓരോ വര്‍ഷവും ടണ്‍ കണക്കിന് സ്വര്‍ണം രാജ്യത്ത് ഇറക്കുമതി ചെയ്യപ്പെടുന്നു. അതുകൊണ്ട് ആഗോള വിപണിയില്‍ സംഭവിക്കുന്ന ചെറിയ ചലനങ്ങള്‍ പോലും അടിസ്ഥാനപരമായി ഇന്ത്യയിലെ സ്വര്‍ണവിലയില്‍ പ്രതിഫലിക്കുന്നത്. സുരക്ഷിത നിക്ഷേപം എന്ന നിലയില്‍ കൂടുതല്‍ പേര്‍ സ്വര്‍ണത്തിലേക്കു തിരിഞ്ഞതാണ് ഉയര്‍ന്ന നിലവാരത്തില്‍ നില്‍ക്കാന്‍ കാരണമെന്ന് വിപണി വിദഗ്ധര്‍ വിലയിരുത്തുന്നു.
advertisement
ഏറ്റവും പുതിയ ബിസിനസ് വാർത്തകൾ, വ്യക്തിപരമായ സാമ്പത്തിക വിവരങ്ങൾ,ദിവസം തോറുമുള്ള സ്വർണ നിരക്ക് എല്ലാം അറിയാൻ News18 മലയാളത്തിനൊപ്പം വരൂ
Location :
Thiruvananthapuram,Kerala
First Published :
May 31, 2025 1:19 PM IST
മലയാളം വാർത്തകൾ/ വാർത്ത/Money/
Kerala Gold Rate| ആഭരണപ്രേമികൾക്ക് ഇന്നും നിരാശ; ഒരു പവന്റെ നിരക്ക് അറിയാം...
