ലോക വിപണിയിൽ സ്വർണത്തിന്റെ വില ഉയർന്നിട്ടുണ്ട്. സ്പോട്ട് ഗോൾഡിന്റെ വിലയിൽ നേരിയ വർധനവാണ് രേഖപ്പെടുത്തിയത്.ഒൺസിന്റെ വില 3,329.67 ഡോളറായാണ് വില കൂടിയത്. യു.എസ് ഗോൾഡ് ഫ്യൂച്ചർ നിരക്കിൽ ചെറിയ ഇടിവ് രേഖപ്പെടുത്തി. 0.1 ശതമാനം ഇടിവാണ് രേഖപ്പെടുത്തിയത്. 3,339.30 ഡോളറായാണ് വിലകുറഞ്ഞത്. രണ്ട് ദിവസത്തിന് ശേഷമാണ് സ്വർണവിലയിൽ നേരിയ ഇടിവ് രേഖപ്പെടുത്തിയിരിക്കുന്നത്.
ട്രംപിന്റെ ബിഗ് ബ്യൂട്ടിഫുൾ ബില്ലാണ് സ്വർണവിലയെ സ്വാധീനിക്കുന്ന പ്രധാനഘടകങ്ങളിലൊന്ന്. അനധികൃത കുടിയേറ്റം തടയുന്നതിന് വേണ്ടി പണം കണ്ടെത്തൽ, 2017 നികുതി ഇളവുകൾ സ്ഥിരമാക്കൽ, 2024ൽ വാഗ്ദാനം ചെയ്ത പുതിയ നികുതി നിരക്കുകൾ എന്നിവ നടപ്പാക്കുന്നത് ലക്ഷ്യമിട്ടാണ് ട്രംപ് ബിഗ് ബ്യൂട്ടിഫുൾ ബിൽ എന്ന വിശേഷിപ്പിക്കുന്ന നിയമം കൊണ്ട് വന്നത്. ഇത് ഓഹരി വിപണികളിൽ ഉൾപ്പടെ എന്ത് മാറ്റമുണ്ടാക്കുമെന്ന് നിക്ഷേപകർ ഉറ്റുനോക്കുന്നുണ്ട്. വിപണികളിൽ വലിയ ചാഞ്ചാട്ടം ഉണ്ടായാൽ അത് സ്വർണവില ഉയരുന്നതിന് കാരണമാകും.
advertisement
ജൂലൈ മാസം ആരംഭിച്ചത് മുതല്‍ സ്വര്‍ണവിലയില്‍ കുതിപ്പ് ആയിരുന്നു. രാജ്യാന്തര തലത്തില്‍ സാമ്പത്തിക രംഗത്ത് നിലനില്‍ക്കുന്ന അനിശ്ചിതത്വമാണ് സ്വര്‍ണ വിലയെ സ്വാധീനിക്കുന്നത്. സുരക്ഷിത നിക്ഷേപം എന്ന നിലയില്‍ കൂടുതല്‍ പേര്‍ സ്വര്‍ണത്തിലേക്കു തിരിഞ്ഞതാണ് ഉയര്‍ന്ന നിലവാരത്തില്‍ നില്‍ക്കാന്‍ കാരണമെന്ന് വിപണി വിദഗ്ധര്‍ വിലയിരുത്തുന്നു.