TRENDING:

സര്‍ക്കാര്‍ ജീവനക്കാരുടെ 4% ഡിഎ കുടിശ്ശിക ചേര്‍ത്തുള്ള ശമ്പളം കേരളപ്പിറവി ദിനം മുതല്‍; സര്‍ക്കാര്‍ ഉത്തരവിറക്കി

Last Updated:

സര്‍ക്കാര്‍ ജീവനക്കാര്‍, അധ്യാപകര്‍, എയ്ഡഡ് സ്‌കൂള്‍ ജീവനക്കാര്‍, തദ്ദേശസ്ഥാപനങ്ങളിലെ താല്‍ക്കാലിക ജീവനക്കാര്‍ എന്നിവര്‍ക്കാണ് പ്രയോജനം ലഭിക്കുന്നത്. വിരമിച്ചവര്‍ക്കുള്ള പുതുക്കിയ പെന്‍ഷനും ശനിയാഴ്ച മുതല്‍ ലഭിക്കും

impactshort
Impact Shortsഗേറ്റ് വേ ഏറ്റവും പുതിയ വാർത്തയ്ക്കായി
advertisement
തിരുവനന്തപുരം: സര്‍ക്കാര്‍ ജീവനക്കാരുടെ 4 ശതമാനം ഡിഎ കുടിശ്ശിക ചേര്‍ത്തുള്ള ശമ്പളം കേരളപ്പിറവി ദിനമായ നവംബർ ഒന്നു മുതൽ ലഭിക്കും. പുതുക്കിയ ഡിഎ ചേര്‍ത്തുള്ള ശമ്പളമാണ് ഒക്ടോബറിലെ ശമ്പളത്തോടൊപ്പം ശനിയാഴ്ച ലഭിക്കുക. സര്‍ക്കാര്‍ ജീവനക്കാര്‍, അധ്യാപകര്‍, എയ്ഡഡ് സ്‌കൂള്‍ ജീവനക്കാര്‍, തദ്ദേശസ്ഥാപനങ്ങളിലെ താല്‍ക്കാലിക ജീവനക്കാര്‍ എന്നിവര്‍ക്കാണ് പ്രയോജനം ലഭിക്കുന്നത്. വിരമിച്ചവര്‍ക്കുള്ള പുതുക്കിയ പെന്‍ഷനും ശനിയാഴ്ച മുതല്‍ ലഭിക്കും.
എ ഐ നിർമിത പ്രതീകാത്മക ചിത്രം
എ ഐ നിർമിത പ്രതീകാത്മക ചിത്രം
advertisement

സര്‍ക്കാര്‍ ജീവനക്കാര്‍ക്ക് കുടിശ്ശികയായ നാലുശതമാനം ഡിഎ ആണ് കഴിഞ്ഞ ദിവസം സര്‍ക്കാര്‍ അനുവദിച്ചത്. ഇനി അഞ്ചുഗഡുക്കളിലായി 13 ശതമാനം ക്ഷാമബത്ത കുടിശ്ശിക ബാക്കിയുണ്ട്. ക്ഷാമബത്തയില്‍ മൂന്നുശതമാനമുള്ള ഒരു ഗഡു നേരത്തേ പ്രഖ്യാപിച്ചിരുന്നു. അത് 2022 ജൂലായിലെ കുടിശ്ശികയാണെന്നാണ് ജീവനക്കാരുടെ വാദം.

പിന്നീട്, ആറുഗഡുക്കളിലായി 17 ശതമാനം കുടിശ്ശികയുണ്ടായിരുന്നു. ബുധനാഴ്ച പ്രഖ്യാപിച്ചത് കുടിശ്ശികയാണെന്ന് മുഖ്യമന്ത്രി പറഞ്ഞിട്ടില്ലെങ്കിലും അത് 2023 ജനുവരിയില്‍ കിട്ടേണ്ട നാലുശതമാനം ഗഡുവാണെന്ന് ജീവനക്കാര്‍ ചൂണ്ടിക്കാട്ടുന്നു.

മികച്ച വീഡിയോകൾ

എല്ലാം കാണുക
ബ്രിട്ടീഷ് അധിനിവേശത്തിൻ്റെ ഓർമ്മപ്പെടുത്തലുമായി ബംഗ്ളാംകുന്ന്
എല്ലാം കാണുക

Summary: Kerala government employees will receive their salary, including the 4 per cent DA (Dearness Allowance) arrears, starting from November 1, which is Kerala Piravi Day. The salary, with the revised DA included, will be received on Saturday along with the October month's salary. The benefit is extended to government employees, teachers, aided school staff, and temporary employees in local self-government institutions. The revised pension for retirees will also be available starting from Saturday.

advertisement

മലയാളം വാർത്തകൾ/ വാർത്ത/Money/
സര്‍ക്കാര്‍ ജീവനക്കാരുടെ 4% ഡിഎ കുടിശ്ശിക ചേര്‍ത്തുള്ള ശമ്പളം കേരളപ്പിറവി ദിനം മുതല്‍; സര്‍ക്കാര്‍ ഉത്തരവിറക്കി
Open in App
Home
Video
Impact Shorts
Web Stories