TRENDING:

PAN 2.0 Project: ക്യുആര്‍ കോഡുള്ള പാന്‍ കാര്‍ഡ് വരുമ്പോള്‍ പഴയത് പ്രവര്‍ത്തനരഹിതമാകുമോ?

Last Updated:

ക്യുആര്‍ കോഡ് ഉള്‍പ്പെടുത്തി വരുന്ന പാന്‍ 2.0 പദ്ധതിയ്ക്ക് 1435 കോടി രൂപയാണ് ചെലവായി പ്രതീക്ഷിക്കുന്നത്

impactshort
Impact Shortsഗേറ്റ് വേ ഏറ്റവും പുതിയ വാർത്തയ്ക്കായി
advertisement
ബിസിനസ് സംരംഭങ്ങള്‍ക്ക് പൊതുതിരിച്ചറിയല്‍ കാര്‍ഡ് എന്ന ലക്ഷ്യത്തോടെ പാന്‍ 2.0 പദ്ധതിയ്ക്ക് കേന്ദ്രമന്ത്രിസഭ അനുമതി നല്‍കി. ആദായനികുതി വകുപ്പ് നികുതിയുമായി ബന്ധപ്പെട്ട സേവനങ്ങള്‍ രേഖപ്പെടുത്തുന്നതിന് നല്‍കുന്ന പത്തക്ക ആല്‍ഫ ന്യൂമറിക് തിരിച്ചറിയല്‍ നമ്പറാണ് പാന്‍(PAN). ക്യുആര്‍ കോഡ് ഉള്‍പ്പെടുത്തി വരുന്ന പാന്‍ 2.0 പദ്ധതിയ്ക്ക് 1435 കോടി രൂപയാണ് ചെലവായി പ്രതീക്ഷിക്കുന്നത്.
News18
News18
advertisement

പാന്‍ 2.0 പദ്ധതിയ്ക്ക് സര്‍ക്കാര്‍ അംഗീകാരം

തിങ്കളാഴ്ചയാണ് പ്രധാനമന്ത്രി നരേന്ദ്രമോദി അധ്യക്ഷനായ കാബിനറ്റ് കമ്മിറ്റി ഓണ്‍ ഇക്കണോമിക് അഫയേഴ്‌സ് പദ്ധതിയ്ക്ക് അംഗീകാരം നല്‍കിയത്.

Also Read: ആധാറും പാന്‍ കാര്‍ഡും ബന്ധിപ്പിച്ചില്ലേ? പിഴയിനത്തില്‍ സര്‍ക്കാരിന് ലഭിച്ചത് 600 കോടി രൂപ

നിലവിലുള്ള പാന്‍ കാര്‍ഡ് ഉടമകള്‍ക്ക് പാന്‍ 2.0 പദ്ധതിപ്രകാരം പുതിയ പാന്‍ കാര്‍ഡിന് അപേക്ഷിക്കേണ്ടതുണ്ടോ?

നിലവില്‍ പഴയ പാന്‍ കാര്‍ഡ് കൈവശമുള്ളവര്‍ പാന്‍ 2.0 പദ്ധതിയ്ക്ക് കീഴില്‍ പുതിയ പാന്‍കാര്‍ഡിന് അപേക്ഷിക്കേണ്ടത് നിര്‍ബന്ധമാക്കിയിട്ടില്ലെന്ന് ആദായനികുതി വകുപ്പ് വ്യക്തമാക്കി. ബിസിനസ് സംരംഭങ്ങള്‍ക്ക് പൊതുതിരിച്ചറിയല്‍ കാര്‍ഡ് എന്ന ലക്ഷ്യത്തോടെയാണ് പാന്‍ 2.0 പദ്ധതിയ്ക്ക് അംഗീകാരം നല്‍കിയിരിക്കുന്നത്.

advertisement

പാന്‍ 2.0യുടെ പ്രധാന സവിശേഷതകള്‍

നിലവില്‍ രാജ്യത്ത് 78 കോടി പാന്‍ കാര്‍ഡ് ഉടമകളും 73.28 ലക്ഷം ടാന്‍ കാര്‍ഡ് ഉടമകളുമാണുള്ളത്. നികുതിദായകരുടെ ആവശ്യങ്ങള്‍ കൃത്യമായി നടപ്പാക്കിക്കൊടുക്കുന്നതിന്റെ ഭാഗമായാണ് പാന്‍ 2.0 പദ്ധതിയ്ക്ക് കേന്ദ്രം അംഗീകാരം നല്‍കിയതെന്ന് സെന്‍ട്രല്‍ ബോര്‍ഡ് ഓഫ് ഡയറക്ട് ടാക്‌സ്‌സ് (സിബിഡിറ്റി) ചൊവ്വാഴ്ച പുറത്തിറക്കിയ പ്രസ്താവനയില്‍ അറിയിച്ചു.

Also Read: ഇനിയും പാന്‍കാര്‍ഡ് ആധാറുമായി ബന്ധിപ്പിച്ചില്ലേ? പേടിക്കേണ്ട, ഇങ്ങനെ ചെയ്താല്‍ മതി

പാന്‍ 2.0 പദ്ധതിയ്ക്കായി പ്രത്യേക ഫീസ് നല്‍കേണ്ടതുണ്ടോ?

advertisement

ക്യുആര്‍ കോഡ് അടങ്ങിയ പാന്‍ കാര്‍ഡുകള്‍ ലഭിക്കുന്നതിനായി പ്രത്യേകം ഫീസും നല്‍കേണ്ടതില്ല.

പാന്‍ 2.0യിലൂടെ സര്‍ക്കാര്‍ ലക്ഷ്യം വെയ്ക്കുന്നത്

ബിസിനസ് ആവശ്യങ്ങള്‍ക്ക് വ്യത്യസ്ത തിരിച്ചറിയല്‍ രേഖകള്‍ ഉപയോഗിക്കുന്നതിന് പകരം പൊതുതിരിച്ചറിയല്‍ രേഖ വേണമെന്ന ആവശ്യമുയരുകയാണെന്ന് ഇന്‍ഫര്‍മേഷന്‍ ആന്‍ഡ് ബ്രോഡ്കാസ്റ്റിംഗ് വകുപ്പ് മന്ത്രി അശ്വിനി വൈഷ്ണവ് പറഞ്ഞു. അതേസമയം നിലവില്‍ ഉപയോഗിച്ച് വരുന്ന പാന്‍ കാര്‍ഡുകള്‍ക്ക് തുടര്‍ന്നും സാധുതയുണ്ടായിരിക്കും. പാന്‍ നമ്പറില്‍ മാറ്റം വരുത്തേണ്ട ആവശ്യമില്ല.

സാങ്കേതികവിദ്യയിലധിഷ്ടിതമായ മാറ്റം

പാന്‍, ടാന്‍ (TAN) സേവനങ്ങളുടെ സാങ്കേതികവിദ്യയിലധിഷ്ടിതമായ മാറ്റത്തിലൂടെ നികുതിദായകരുടെ രജിസ്ട്രേഷന്‍ സേവനങ്ങള്‍ മെച്ചപ്പെടുത്താന്‍ ലക്ഷ്യമിട്ടുള്ള ഇ-ഗവേണന്‍സ് സംരംഭമാണ് പാന്‍ 2.0.

advertisement

ടാക്‌സ് ഡിഡക്ഷന്‍ ആന്‍ഡ് കളക്ഷന്‍ അക്കൗണ്ട് നമ്പറും (ടാന്‍) അനുബന്ധ സേവനങ്ങളും ഈ പദ്ധതിയില്‍ ലയിപ്പിച്ചിട്ടുണ്ട്.

പാന്‍ 2.0 പദ്ധതി വിശദമാക്കി സിബിഡിറ്റി

നിലവില്‍ പഴയ പാന്‍ കാര്‍ഡ് കൈവശമുള്ളവര്‍ പാന്‍ 2.0 പദ്ധതിയ്ക്ക് കീഴില്‍ പുതിയ പാന്‍കാര്‍ഡിന് അപേക്ഷിക്കേണ്ടത് നിര്‍ബന്ധമാക്കിയിട്ടില്ലെന്ന് സിബിഡിറ്റി വ്യക്തമാക്കി. പാന്‍ കാര്‍ഡില്‍ തിരുത്തലുകള്‍, അപ്‌ഡേറ്റ് എന്നിവ നടത്താത്തപക്ഷം പഴയ പാന്‍ കാര്‍ഡില്‍ കാര്യമായ മാറ്റങ്ങളൊന്നുമുണ്ടാകില്ല. പാന്‍ 2.0 പദ്ധതി പ്രകാരം നിലവിലെ പാന്‍ കാര്‍ഡുകള്‍ക്കും സാധുതയുണ്ടായിരിക്കും.

advertisement

പാന്‍ കാര്‍ഡിലെ ക്യൂആര്‍ കോഡ് ഫീച്ചര്‍

പാന്‍ കാര്‍ഡിലെ ക്യുആര്‍ കോഡ് ഒരു പുതിയ ഫീച്ചര്‍ അല്ലെന്ന് കേന്ദ്ര വൃത്തങ്ങള്‍ പറഞ്ഞു. 2017-18 മുതല്‍ പാന്‍ കാര്‍ഡുകളില്‍ ക്യുആര്‍ കോഡ് ഉള്‍പ്പെടുത്തിയിട്ടുണ്ട്. പുതിയ പാന്‍ കാര്‍ഡിലും അത് തുടരും. ഏറ്റവും പുതിയ വിവരങ്ങള്‍ ലഭ്യമാകുന്ന വിധത്തിലായിരിക്കും പാന്‍ 2.0ലെ ഡൈനാമിക് ക്യുആര്‍ കോഡ് പ്രവര്‍ത്തിക്കുക. ക്യുആര്‍ കോഡ് ഇല്ലാത്ത പഴയ പാന്‍ കാര്‍ഡ് ഉടമകള്‍ക്ക് പുതിയ കാര്‍ഡിന് അപേക്ഷിക്കാം. പാന്‍ കാര്‍ഡിലെ വിവരങ്ങള്‍ ക്യുആര്‍ കോഡ് വഴി സ്ഥിരീകരിക്കാന്‍ സാധിക്കും.

Also Read: ആധാറും പാനും ഇതുവരെ ബന്ധിപ്പിച്ചില്ലേ? സ്മാര്‍ട്ട്ഫോൺ വഴി എളുപ്പത്തിൽ ലിങ്ക് ചെയ്യുന്നത് എങ്ങനെ?

ക്യുആര്‍ കോഡ് വിവരങ്ങളുടെ വെരിഫിക്കേഷനായി പ്രത്യേകം ക്യുആര്‍ കോഡ് റീഡര്‍ ആപ്ലിക്കേഷനും ലഭ്യമാണ്. ക്യുആര്‍ കോഡ് സ്‌കാന്‍ ചെയ്യുമ്പോള്‍ പാന്‍കാര്‍ഡിലെ നിങ്ങളുടെ ഫോട്ടോ, ഒപ്പ്, പേര്, മാതാപിതാക്കളുടെ പേര്, ജനനതീയതി എന്നിവ ലഭിക്കും.

പാന്‍ 2.0 പദ്ധതി പ്രകാരമുണ്ടാകുന്ന മാറ്റങ്ങള്‍

നിലവില്‍ ഇ-ഫയലിംഗ് പോര്‍ട്ടല്‍, യുടിഐഐഎസ്എല്‍, പ്രോട്ടിന്‍ ഇ-ഗവ. പോര്‍ട്ടല്‍ തുടങ്ങിയ മൂന്ന് പോര്‍ട്ടലുകള്‍ വഴിയാണ് പാനുമായി ബന്ധപ്പെട്ട സേവനങ്ങള്‍ ലഭിക്കുന്നത്. പാന്‍ 2.0 പദ്ധതി പ്രകാരം ഈ സേവനങ്ങളെല്ലാം ഏകീകൃത പോര്‍ട്ടലിന് കീഴില്‍ ലഭ്യമാകും. പാന്‍ കാര്‍ഡ് അനുവദിക്കല്‍, പുതുക്കല്‍ ഠഅച അനുവദിക്കല്‍, പുതുക്കല്‍, ഓണ്‍ലൈന്‍ വെരിഫിക്കേഷന്‍, ആധാര്‍-പാന്‍ ബന്ധിപ്പിക്കല്‍ എന്നിവയെല്ലാം ഏകീകൃത പോര്‍ട്ടലിലൂടെ ചെയ്യാന്‍ സാധിക്കും.

പാന്‍ 2.0 - കടലാസ് രഹിത സേവനങ്ങള്‍

പാന്‍ 2.0 പദ്ധതിപ്രകാരം കടലാസ് രഹിത സേവനങ്ങള്‍ ലഭ്യമാകും. 2.0 പദ്ധതി പ്രകാരം പാന്‍ കാര്‍ഡ് അനുവദിക്കല്‍, തിരുത്തല്‍, പുതുക്കല്‍ എന്നിവ സൗജന്യമായി ചെയ്യാനും സാധിക്കും. ഇ-പാന്‍ നിങ്ങളുടെ അംഗീകൃത ഇമെയില്‍ ഐഡിയിലേക്ക് ലഭിക്കുകയും ചെയ്യും.

തിരുത്തലുകളും അപ്‌ഡേഷനും

പാന്‍ 2.0 പദ്ധതി പ്രകാരം പാന്‍ കാര്‍ഡ് വിവരങ്ങളിലെ തിരുത്തലുകളും അപ്‌ഡേഷനും സൗജന്യമായി ചെയ്യാവുന്നതാണ്. പദ്ധതി ആരംഭിക്കുന്നത് വരെ പാന്‍ ഉടമകള്‍ക്ക് ആധാര്‍ അടിസ്ഥാനമാക്കിയുള്ള ഓണ്‍ലൈന്‍ സൗകര്യം പ്രയോജനപ്പെടുത്താവുന്നതാണ്. പാന്‍ 2.0 പദ്ധതി അടുത്ത വര്‍ഷത്തോടെ രാജ്യവ്യാപകമായി നടപ്പിലാകുമെന്നാണ് പ്രതീക്ഷിക്കുന്നത്.

പാന്‍ 2.0- ഡ്യൂപ്ലിക്കേറ്റ് പാന്‍കാര്‍ഡുകളെ പ്രതിരോധിക്കാം

ഒന്നിലധികം പാന്‍ കാര്‍ഡുകള്‍ കൈവശം വെയ്ക്കുന്ന രീതിയ്ക്ക് തടയിടാനും പുതിയ പദ്ധതി വഴിയൊരുക്കുമെന്ന് അധികൃതര്‍ പറഞ്ഞു.

പൊതു തിരിച്ചറിയല്‍ രേഖ എന്ന നിലയില്‍ പാന്‍ കാര്‍ഡ്

2023 ലെ കേന്ദ്ര ബജറ്റില്‍ ബിസിനസ് സംരംഭങ്ങള്‍ക്ക് പാന്‍ വേണമെന്ന് സര്‍ക്കാര്‍ പ്രഖ്യാപിച്ചിരുന്നു. നിര്‍ദ്ദിഷ്ട സര്‍ക്കാര്‍ ഏജന്‍സികളുടെ എല്ലാ ഡിജിറ്റല്‍ സംവിധാനങ്ങളുടെയും പൊതുതിരിച്ചറിയല്‍ രേഖയായി പാന്‍കാര്‍ഡ് ഉപയോഗിക്കാവുന്നതാണ്.

നിലവില്‍ 78 കോടിയിലധികം പാന്‍ കാര്‍ഡുകളാണ് രാജ്യത്തുള്ളത്. ധനകാര്യ സ്ഥാപനങ്ങള്‍ സര്‍ക്കാര്‍ ഏജന്‍സികള്‍ കേന്ദ്ര-സംസ്ഥാന വകുപ്പുകള്‍ തുടങ്ങിയ ഏജന്‍സികള്‍ക്കും പാന്‍ മൂല്യനിര്‍ണയ സേവനം ലഭ്യമാകും.

മലയാളം വാർത്തകൾ/ വാർത്ത/Money/
PAN 2.0 Project: ക്യുആര്‍ കോഡുള്ള പാന്‍ കാര്‍ഡ് വരുമ്പോള്‍ പഴയത് പ്രവര്‍ത്തനരഹിതമാകുമോ?
Open in App
Home
Video
Impact Shorts
Web Stories