TRENDING:

തകർച്ചയിൽ നിന്നും കുതിച്ചുയർന്ന് ഓഹരി വിപണി; സെൻസെക്സ് 950 പോയിന്റ് കയറി; കുതിപ്പിന് പിന്നിലെ 5 കാരണങ്ങൾ

Last Updated:

വ്യാപാരത്തിന്റെ തുടക്കത്തിൽ 786 പോയിന്റ് (0.96 %) ഇടിഞ്ഞ് 80,695.15 എന്ന ഏറ്റവും താഴ്ന്ന നിലയിലെത്തിയ സെൻസെക്സ്, ഉച്ചയ്ക്ക് 1.15 ഓടെ 950 പോയിന്റിലധികം ഉയർന്ന് 81,647.71 എന്ന ഉയർന്ന നിലയിലെത്തി. നിഫ്റ്റി 24,635 എന്ന താഴ്ന്ന നിലയിൽ നിന്ന് കരകയറി 24,900 ലെവലിനു മുകളിൽ ഉയർന്ന് 24,906.05 എന്ന നിലയിലെത്തി

impactshort
Impact Shortsഗേറ്റ് വേ ഏറ്റവും പുതിയ വാർത്തയ്ക്കായി
advertisement
മുംബൈ: വ്യാഴാഴ്ച രാവിലെ രേഖപ്പെടുത്തിയ ഏറ്റവും താഴ്ന്ന നിലകളിൽ നിന്ന് ആഭ്യന്തര ഓഹരി സൂചികകൾ കുത്തനെ ഉയർന്നു. അസംസ്കൃത എണ്ണ വിലയിലെ കുറവ്, ആഗോളതലത്തിലെ അനുകൂല സൂചനകൾ, ഇന്ത്യയും അമേരിക്കയും തമ്മിലുള്ള വ്യാപാര ചർച്ച തുടരുമെന്ന പ്രതീക്ഷകൾ എന്നിവയാണ് നേട്ടമായത്.
ഓഹരി വിപണി
ഓഹരി വിപണി
advertisement

വ്യാപാരത്തിന്റെ തുടക്കത്തിൽ 786 പോയിന്റ് (0.96 %) ഇടിഞ്ഞ് 80,695.15 എന്ന ഏറ്റവും താഴ്ന്ന നിലയിലെത്തിയ സെൻസെക്സ്, ഉച്ചയ്ക്ക് 1.15 ഓടെ 950 പോയിന്റിലധികം ഉയർന്ന് 81,647.71 എന്ന ഉയർന്ന നിലയിലെത്തി. നിഫ്റ്റി 24,635 എന്ന താഴ്ന്ന നിലയിൽ നിന്ന് കരകയറി 24,900 ലെവലിനു മുകളിൽ ഉയർന്ന് 24,906.05 എന്ന നിലയിലെത്തി.

ഹിന്ദുസ്ഥാൻ യൂണിലിവർ, ജിയോ ഫിനാൻഷ്യൽ സർവീസസ്, എറ്റേണൽ, കൊട്ടക് മഹീന്ദ്ര ബാങ്ക്, JSW സ്റ്റീൽ എന്നിവ 4 ശതമാനം വരെ ഉയർന്ന് പ്രധാന നേട്ടമുണ്ടാക്കി.

advertisement

കുത്തനെയുള്ള തിരിച്ചുവരവിന് പിന്നിലെ അഞ്ച് പ്രധാന ഘടകങ്ങൾ അറിയാം

1) വ്യാപാര ചർച്ചാ പ്രതീക്ഷകൾ: ഇന്ത്യൻ ഉൽപ്പന്നങ്ങൾക്ക് 25 ശതമാനം താരിഫ് ഏർപ്പെടുത്തുമെന്ന് പ്രഖ്യാപിച്ചെങ്കിലും ഇന്ത്യയുമായുള്ള ചർച്ചകൾ തുടരുമെന്ന യുഎസ് പ്രസിഡന്റ് ഡോണൾഡ് ട്രംപ് പറഞ്ഞത് നിക്ഷേപകർ‌ക്ക് അനുകൂല സൂചനകൾ നൽ‌കി. ഈ പ്രഖ്യാപനം ചര്‍ച്ചകൾക്ക് തുടക്കമിടാനുള്ള തന്ത്രമാണെന്നും, അന്തമ താരിഫ് ചുമത്തൽ തുടക്കത്തിൽ പറഞ്ഞതിനേക്കാൾ കുറവായിരിക്കാമെന്നും വിശകലന വിദഗ്ധർ വിശ്വസിക്കുന്നു. ഓഗസ്റ്റ് മധ്യത്തിൽ നടക്കാനിരിക്കുന്ന അടുത്ത വ്യാപാര ചർച്ചകൾക്ക് മുമ്പ് വിപണി പങ്കാളികൾ ജാഗ്രതയിലാണങ്കിലും ശുഭാപ്തി വിശ്വാസത്തിലാണ്.

advertisement

"ഇന്ത്യൻ ഉൽപ്പന്നങ്ങൾക്ക് ചുമത്തിയ താരിഫുകളും പിഴകളും മൂലം നിക്ഷേപകർ ജാഗ്രതയും ശുഭാപ്തിവിശ്വാസവും കലർത്തി അവരുടെ തന്ത്രങ്ങൾ വീണ്ടും വിലയിരുത്തും," ചോയ്‌സ് ഇൻസ്റ്റിറ്റ്യൂഷണൽ ഇക്വിറ്റീസിലെ ഗവേഷണ മേധാവി ഉത്സവ് വർമ്മ റോയിട്ടേഴ്‌സിനോട് പറഞ്ഞു.

2) ക്രൂഡ് വിലയിലെ ഇടിവ്: ആഗോള ബെഞ്ച്മാർക്ക് ബ്രെന്റ് ക്രൂഡ് 0.19 ശതമാനം ഇടിഞ്ഞ് ബാരലിന് 73.10 ഡോളറിലെത്തി. പ്രധാന എണ്ണ ഇറക്കുമതിക്കാരായ ഇന്ത്യയ്ക്ക് കുറഞ്ഞ എണ്ണവില പൊതുവെ പോസിറ്റീവ് ആണ്. കാരണം അവ പണപ്പെരുപ്പ സമ്മർദ്ദം ലഘൂകരിക്കാൻ സഹായിക്കും.

advertisement

3) ആഗോള വിപണികളിലെ അനുകൂല സൂചനകൾ: ജപ്പാനിലെ നിക്കി 225 ഏകദേശം 1.5 ശതമാനം ഉയർന്നതോടെ ഏഷ്യൻ വിപണികൾ ഉറച്ചുനിന്നു. ഇന്ത്യൻ വിപണി സമയങ്ങളിൽ യുഎസ് ഇക്വിറ്റി ഫ്യൂച്ചറുകളും പോസിറ്റീവ് ആയിരുന്നു, ഇത് വാൾസ്ട്രീറ്റിൽ മികച്ച തുടക്കത്തിനുള്ള സാധ്യതയെ സൂചിപ്പിക്കുന്നു.

4) രൂപയുടെ കരകയറല്‍: റിസർവ് ബാങ്ക് ഓഫ് ഇന്ത്യയുടെ ഇടപെടലിന്റെ പ്രതീക്ഷകൾക്കിടയിലും, യുഎസ് ഡോളറിനെതിരെ രൂപയുടെ മൂല്യം എക്കാലത്തെയും താഴ്ന്ന നിലയായ 87.66 ൽ നിന്ന് 14 പൈസ വീണ്ടെടുത്തു. നേരത്തെ, യുഎസ് പുതിയ താരിഫ് പ്രഖ്യാപനത്തെയും റഷ്യൻ ക്രൂഡ്, പ്രതിരോധ ഇറക്കുമതി എന്നിവയുമായി ബന്ധപ്പെട്ട പിഴകളെയും കുറിച്ചുള്ള ആശങ്കകൾ കാരണം, മൂന്ന് വർഷത്തിനിടയിലെ ഏറ്റവും വലിയ ഇടിവ് അടയാളപ്പെടുത്തി 89 വരെ ഇടിഞ്ഞു.

advertisement

5) യുഎസ് ഫെഡ് നിരക്ക് കുറയ്ക്കുമെന്ന പ്രതീക്ഷകൾ: യുഎസ് ഫെഡറൽ റിസർവ് അതിന്റെ ഏറ്റവും പുതിയ നയ യോഗത്തിൽ പലിശനിരക്കുകളിൽ മാറ്റം വരുത്തിയിട്ടില്ല. ഫെഡ് റിസര്‍വ് നയം പ്രഖ്യാക്കുന്നതിന് തൊട്ടുമുമ്പു പോലും പലിശ നിരക്ക് കുറയ്ക്കണം എന്ന് വൈറ്റ് ഹൗസ് ആവശ്യപ്പെട്ടിരുന്നു. പണപ്പെരുപ്പം ഇപ്പോഴും ഉയര്‍ന്ന നിരക്കിലാണ്. തൊഴിലില്ലായ്മ നിരക്ക് കുറഞ്ഞ നിരക്കില്‍ തുടരുകയാണ്. എന്നാൽ നിരക്ക് മാറ്റേണ്ടതില്ല എന്ന തീരുമാനത്തെ യോഗത്തിൽ‌ രണ്ട് ഗവര്‍ണമാര്‍ എതിര്‍ത്തു. 7 അംഗങ്ങളില്‍ രണ്ട് പേര്‍ തീരുമാനത്തെ എതിര്‍ക്കുന്നത് 30 വര്‍ഷത്തിനിടെ ആദ്യമാണ്. പലിശ നിരക്ക് കുറയ്ക്കണം എന്നായിരുന്നുവത്രെ രണ്ടുപേരുടെ അഭിപ്രായം.

Summary: Five points on why Sensex and Nifty recovered from a low after the 25 % tariff on Indian products imposed by US president Donald Trump

മലയാളം വാർത്തകൾ/ വാർത്ത/Money/
തകർച്ചയിൽ നിന്നും കുതിച്ചുയർന്ന് ഓഹരി വിപണി; സെൻസെക്സ് 950 പോയിന്റ് കയറി; കുതിപ്പിന് പിന്നിലെ 5 കാരണങ്ങൾ
Open in App
Home
Video
Impact Shorts
Web Stories