TRENDING:

LPG Price| കേന്ദ്ര ബജറ്റിന് മുമ്പേ ആശ്വാസം! പാചക വാതക സിലിണ്ടറിന് വില കുറച്ചു

Last Updated:

വാണിജ്യാവശ്യത്തിനുള്ള പാചക വാതക സിലിണ്ടറുകളുടെ വിലയാണ് കുറച്ചിരിക്കുന്നത്. 19 കിലോഗ്രാം സിലിണ്ടറിന്റെ വിലയില്‍ ഏഴ് രൂപയുടെ കുറവാണ് ഉണ്ടായിരിക്കുന്നത്

impactshort
Impact Shortsഗേറ്റ് വേ ഏറ്റവും പുതിയ വാർത്തയ്ക്കായി
advertisement
ന്യൂഡൽഹി: ധനമന്ത്രി നിർമലാ സീതാരാമൻ ഇന്ന് കേന്ദ്ര ബഡ്‌ജറ്റ് അവതരിപ്പിക്കാനിരിക്കെ രാജ്യത്ത് പാചക വാതക സിലിണ്ടർ വില കുറച്ച് എണ്ണ വിപണന കമ്പനികൾ. വാണിജ്യാവശ്യത്തിനുള്ള പാചക വാതക സിലിണ്ടറുകളുടെ വിലയാണ് കുറച്ചിരിക്കുന്നത്. 19 കിലോഗ്രാം സിലിണ്ടറിന്റെ വിലയില്‍ ഏഴ് രൂപയുടെ കുറവാണ് ഉണ്ടായിരിക്കുന്നത്. അതേസമയം, ഗാര്‍ഹികാവശ്യത്തിനുള്ള സിലിണ്ടറിന്റെ വിലയില്‍ മാറ്റമില്ല. പുതുക്കിയ നിരക്ക് ഇന്ന് മുതല്‍ പ്രാബല്യത്തില്‍ വരും.
News18
News18
advertisement

ഡല്‍ഹിയില്‍ പുതിയ റീട്ടെയില്‍ വില 1804 രൂപയില്‍ നിന്ന് 1797 രൂപയായി കുറഞ്ഞു. വിവിധ നഗരങ്ങളില്‍ വിലയില്‍ വ്യത്യാസങ്ങളുണ്ടാകും. കൊച്ചിയില്‍ ആറ് രൂപ കുറഞ്ഞ് 1806 രൂപയായി. കൊല്‍ക്കത്തയില്‍ 1911 രൂപയില്‍ നിന്ന് 1904 ലേക്ക് സിലിണ്ടര്‍ വില കുറഞ്ഞു. മുംബയില്‍ 1756 രൂപയായിരുന്നു സിലിണ്ടറിന്റെ വില. ഇത് 1749 രൂപയായി കുറഞ്ഞു. ചെന്നൈയില്‍ 1966 രൂപയുണ്ടായിരുന്നത് 1959 രൂപയായി.

പാചക വാതക വിലകള്‍ എല്ലാ മാസവും ഒന്നാം തീയതി പരിഷ്‌കരിക്കാറുണ്ട്. എല്ലാ മാസവും വില പരിഷ്‌കരിക്കുമ്പോള്‍ എണ്ണ വിപണന കമ്പനികള്‍ അന്താരാഷ്ട്ര എണ്ണവിലയിലെ മാറ്റങ്ങള്‍, നികുതി മാനദണ്ഡങ്ങള്‍, സപ്ലൈ ഡിമാന്‍ഡ് ഘടകങ്ങള്‍ എന്നിവ കണക്കിലെടുക്കാറുണ്ട്. തുടര്‍ച്ചയായ രണ്ടാം മാസമാണ് എണ്ണക്കമ്പനികള്‍ പാചക വാതക വില കുറയ്‌ക്കുന്നത്.

advertisement

മലയാളം വാർത്തകൾ/ വാർത്ത/Money/
LPG Price| കേന്ദ്ര ബജറ്റിന് മുമ്പേ ആശ്വാസം! പാചക വാതക സിലിണ്ടറിന് വില കുറച്ചു
Open in App
Home
Video
Impact Shorts
Web Stories