" ഞാൻ ഗ്വാളിയോറിലെ ഒരു കോളേജ് വിദ്യാർത്ഥിയാണ്. ആദായനികുതി, ജിഎസ്ടി എന്നിവയിൽ നിന്ന് നോട്ടീസ് ലഭിച്ച ശേഷമാണ് , മുംബൈയിലും ഡൽഹിയിലും 2021-ൽ പ്രവർത്തിക്കുന്ന ഒരു കമ്പനി എൻ്റെ പാൻ കാർഡ് നമ്പർ ഉപയോഗിച്ച് രജിസ്റ്റർ ചെയ്തിട്ടുണ്ടെന്ന കാര്യം മനസ്സിലാക്കുന്നത്. ഇതിൽ എൻ്റെ പാൻ കാർഡ് എങ്ങനെയാണ് ദുരുപയോഗം ചെയ്യപ്പെട്ടതെന്നും ഇടപാടുകൾ എങ്ങനെയാണ് നടന്നതെന്നും എനിക്കറിയില്ല" 25 കാരനായ പ്രമോദ് പറഞ്ഞു. ഈ വിവരങ്ങളെല്ലാം ആദായ നികുതി വകുപ്പിനെ അറിയിച്ചെങ്കിലും പ്രത്യേകിച്ച് ഫലം ഒന്നും ഉണ്ടായില്ല എന്നും വിദ്യാർത്ഥി വ്യക്തമാക്കി.
advertisement
തുടർന്ന് പോലീസ് സ്റ്റേഷനിൽ എത്തി പരാതി നൽകിയിട്ടും നടപടികളൊന്നും സ്വീകരിച്ചില്ല. അങ്ങനെ പ്രമോദ് അഡീഷണൽ പോലീസ് സൂപ്രണ്ടിൻ്റെ ഓഫീസിലെത്തി വീണ്ടും പോലീസിൽ പരാതി നൽകുകയായിരുന്നു. " ബാങ്ക് അക്കൗണ്ടിൽ നിന്ന് 46 കോടിയിലധികം രൂപയുടെ ഇടപാട് നടന്നതായി യുവാവിന്റെ പരാതി ലഭിച്ചിട്ടുണ്ട്. നിലവിൽ ഇതു സംബന്ധിച്ച് കൂടുതൽ വിവരങ്ങൾ ഞങ്ങൾ പരിശോധിച്ചു വരികയാണ്. പാൻ കാർഡ് ദുരുപയോഗം ചെയ്യുകയും അതിലൂടെ ഒരു കമ്പനി രജിസ്റ്റർ ചെയ്യുകയും ഇത്രയും വലിയ തുകയുടെ ഇടപാടുകൾ നടത്തുകയും ചെയ്തിട്ടുണ്ടെന്ന കാര്യം വ്യക്തമാണ് " അഡീഷണൽ സൂപ്രണ്ടന്റ് ഓഫ് പോലീസ് (എഎസ്പി) ഷിയാസ് കെഎം പറഞ്ഞു. സംഭവത്തിൽ ഇപ്പോൾ കൂടുതൽ അന്വേഷണം നടക്കുകയാണ്.