TRENDING:

'ലൈഫ് ഇൻഷുറൻസിനെ അർത്ഥവത്തായതും ലളിതവുമാക്കുന്നു': SBI Lifeന്റെ ‘ജോളി & പോളി’ ക്യാമ്പെയ്‌നെക്കുറിച്ച് രവീന്ദ്ര ശർമ്മ

Last Updated:

സ്വപ്നങ്ങളെയും കുടുംബത്തിന്റെ സുരക്ഷയെയും കൂടുതൽ ദൃഢമാക്കുന്നതോടൊപ്പം ലൈഫ് ഇൻഷുറൻസിനെ ആളുകൾ കാണുന്ന രീതിയിൽ മാറ്റം വരുത്തുകയാണ് ‘ജോളി & പോളി’ ക്യാമ്പെയ്‌നിലൂടെ SBI Life ലക്ഷ്യമിടുന്നതെന്ന് രവീന്ദ്ര ശർമ്മ പറയുന്നു

impactshort
Impact Shortsഗേറ്റ് വേ ഏറ്റവും പുതിയ വാർത്തയ്ക്കായി
advertisement
നിബന്ധ് വിനോദ്
എസ്‌ബി‌ഐ ലൈഫിന്റെ ബ്രാൻഡ്, കോർപ്പറേറ്റ് കമ്മ്യൂണിക്കേഷൻസ്, സി‌എസ്‌ആർ മേധാവി രവീന്ദ്ര ശർമ്മ, ക്രിക്കറ്റ് താരങ്ങളായ റിഷഭ് പന്ത് (ജോളി), രവീന്ദ്ര ജഡേജ (പോളി), എസ്‌ബി‌ഐ ലൈഫ് എംഡിയും സിഇഒയുമായ അമിത് ജിൻഗ്രാൻ.
എസ്‌ബി‌ഐ ലൈഫിന്റെ ബ്രാൻഡ്, കോർപ്പറേറ്റ് കമ്മ്യൂണിക്കേഷൻസ്, സി‌എസ്‌ആർ മേധാവി രവീന്ദ്ര ശർമ്മ, ക്രിക്കറ്റ് താരങ്ങളായ റിഷഭ് പന്ത് (ജോളി), രവീന്ദ്ര ജഡേജ (പോളി), എസ്‌ബി‌ഐ ലൈഫ് എംഡിയും സിഇഒയുമായ അമിത് ജിൻഗ്രാൻ.
advertisement

 SBI Life Insurance-ന്റെ പുതിയ ‘ജോളി & പോളി’ ക്യാമ്പെയ്ൻ, പരിചിതമായ മുഖങ്ങളിലൂടെയും സംഭാഷണ ശൈലിയിലുള്ള അവതരണത്തിലൂടെയും ഇൻഷുറൻസ് എന്ന വിഷയത്തെ കൂടുതൽ ലളിതമായി ജനങ്ങളിലേക്ക് എത്തിക്കുന്നു. ഇതിലൂടെ ലൈഫ് ഇൻഷുറൻസിനെക്കുറിച്ചുള്ള പൊതുവായ കാഴ്ചപ്പാടിൽ വലിയൊരു മാറ്റമാണ് കമ്പനി ലക്ഷ്യമിടുന്നത്.

ഈ ക്യാമ്പെയ്‌നിൽ ഇന്ത്യൻ ക്രിക്കറ്റ് താരങ്ങളായ റിഷഭ് പന്തും രവീന്ദ്ര ജഡേജയുമാണ് ‘ജോളി’, ‘പോളി’ എന്നീ കഥാപാത്രങ്ങളായി എത്തുന്നത്. “Apne Liye, Apno Ke Liye” എന്ന ബ്രാൻഡിന്റെ ഫിലോസഫിക്ക് കൂടുതൽ കരുത്തേകാൻ ഇതിലൂടെ സാധിക്കുന്നു.

advertisement

​SBI Life Insurance-ലെ Chief – Brand, Corporate Communications and CSR ആയ രവീന്ദ്ര ശർമ്മ പറയുന്നതനുസരിച്ച്, ഇൻഷുറൻസ് മേഖലയിൽ ദീർഘകാലമായി നിലനിൽക്കുന്ന കമ്മ്യൂണിക്കേഷൻ വെല്ലുവിളികളെയാണ് ഈ ക്യാമ്പെയ്ൻ അഭിമുഖീകരിക്കുന്നത്.

രവീന്ദ്ര ശർമ്മ

​“ലൈഫ് ഇൻഷുറൻസ് എപ്പോഴും വളരെ ഗൗരവമേറിയ ഒരു വിഷയമായാണ് ചിത്രീകരിക്കപ്പെടാറുള്ളത്. എന്നാൽ ഇത്തരം ഗൗരവം ഞങ്ങളുടെ സന്ദേശം ജനങ്ങളിലേക്ക് എത്തുന്നതിന് തടസ്സമാകുന്നുണ്ടെന്നാണ് റിസർച്ചുകൾ സൂചിപ്പിക്കുന്നത്,” ശർമ്മ പറഞ്ഞു. “ഈ സംഭാഷണങ്ങളെ കുറച്ചുകൂടി ലളിതമാക്കാനും വലിയൊരു വിഭാഗം ആളുകളിലേക്ക് എത്തിക്കാനും ഞങ്ങൾ ആഗ്രഹിച്ചു.”

advertisement

​ക്യാമ്പെയ്‌ന്റെ ടോണിൽ മാത്രമല്ല, ഇൻഷുറൻസ് പരസ്യങ്ങളുടെ ഫോർമാറ്റിലും ഇത് മാറ്റം കൊണ്ടുവരുന്നു. കേവലം ഒരു വശത്തുനിന്നുള്ള സന്ദേശത്തിന് പകരം, ആളുകൾക്ക് പെട്ടെന്ന് കണക്റ്റ് ചെയ്യാൻ കഴിയുന്ന ഒരു ഡയലോഗ് സൃഷ്ടിക്കുക എന്നതായിരുന്നു ലക്ഷ്യമെന്ന് ശർമ്മ വ്യക്തമാക്കി. “ജോളിയും പോളിയും തമ്മിലുള്ള സംഭാഷണങ്ങൾ ഈ ക്യാമ്പെയ്‌നെ കൂടുതൽ ജനപ്രിയമാക്കുമെന്ന് ഞങ്ങൾ കരുതി,” അദ്ദേഹം വിശദീകരിച്ചു.

​ഈ കഥാപാത്രങ്ങളെ ജീവസ്സുറ്റതാക്കാൻ ഇന്ത്യയിലെ ഏറ്റവും പ്രശസ്തരായ രണ്ട് ക്രിക്കറ്റ് താരങ്ങളെയാണ് ബ്രാൻഡ് തിരഞ്ഞെടുത്തത്. ആളുകളെ അവരുടെ സ്വപ്നങ്ങൾ പിന്തുടരാൻ പ്രേരിപ്പിക്കുന്ന ‘ജോളി’ ആയി പന്തും,സാമ്പത്തിക സുരക്ഷയ്ക്കും ഉത്തരവാദിത്തത്തിനും പ്രാധാന്യം നൽകുന്ന ‘പോളി’ ആയി ജഡേജയും വേഷമിടുന്നു.

advertisement

​“ഈ റോളുകൾക്ക് സ്വാഭാവികമായും അനുയോജ്യമായ പരിചിത മുഖങ്ങളുമായി സഹകരിക്കുക എന്നതായിരുന്നു ഞങ്ങളുടെ ചിന്ത,” ശർമ്മ പറഞ്ഞു. “സ്വപ്നം കാണാൻ പ്രേരിപ്പിക്കുന്ന ‘ജോളി’-യുടെ സ്വഭാവവുമായി പന്തിന്റെ പേഴ്സണാലിറ്റി കൃത്യമായി ചേരുന്നു, അതേസമയം ‘പോളി’ എന്ന നിലയിൽ വിശ്വസനീയമായ ഉറപ്പ് നൽകാൻ ജഡേജയ്ക്കും കഴിയുന്നു.”

​ക്യാമ്പെയ്ൻ ഫിലിമുകളിൽ ഉടനീളം ഇത്തരത്തിലുള്ള സ്റ്റോറിടെല്ലിംഗ് രീതി പ്രകടമാണ്.

ആദ്യത്തെ TVC -യിൽ ഗുസ്തി താരമാകാൻ ആഗ്രഹിക്കുന്ന ഒരു യുവതിയെയാണ് കാണിക്കുന്നത്. തുടക്കത്തിൽ ഇത് അവളുടെ കുടുംബത്തിൽ ആശങ്കയുണ്ടാക്കുന്നുണ്ടെങ്കിലും, സാമ്പത്തിക സുരക്ഷ ഉറപ്പാക്കുന്നതിലൂടെ കുടുംബത്തിന്റെ ഭാവി സുരക്ഷിതമാക്കുന്നതിനൊപ്പം തന്നെ സ്വന്തം സ്വപ്നങ്ങൾ പിന്തുടരാൻ അവൾക്ക് എങ്ങനെ സാധിക്കുന്നു എന്ന് ജോളിയും പോളിയും ഇതിലൂടെ കാണിച്ചുതരുന്നു.

advertisement

രണ്ടാമത്തെ TVC -യിൽ ഒരു വ്യക്തി തന്റെ കരിയറിൽ മാറ്റം വരുത്തിക്കൊണ്ട് സ്ത്രീകളുടെ നിയമ പരിരക്ഷയ്ക്കായി പ്രാക്ടീസ് ചെയ്യാൻ തുടങ്ങുന്നതാണ് കാണിക്കുന്നത്. ഇത് തന്റെ കുടുംബത്തിന്റെ ഭാവി സാമ്പത്തിക സാഹചര്യങ്ങളെ  എങ്ങനെ ബാധിക്കുമെന്ന ആശങ്കയെ ഈ പരസ്യം അവതരിപ്പിക്കുന്നു.

കുടുംബത്തിന്റെ സാമ്പത്തിക ഭാവി സുരക്ഷിതമായാൽ, ഓരോ വ്യക്തിക്കും അർത്ഥവത്തായ മാറ്റങ്ങൾ സൃഷ്ടിക്കുന്ന ലക്ഷ്യങ്ങളിലേക്ക് സ്വതന്ത്രമായി സഞ്ചരിക്കാം എന്ന് ‘ജോളി’-യും ‘പോളി’-യും അടിവരയിടുന്നു.

​“പ്രിയപ്പെട്ടവർക്ക് നൽകിയ വാഗ്ദാനങ്ങൾ സുരക്ഷിതമാകുമ്പോൾ, ഒരു വ്യക്തിയുടെ നിശ്ചയദാർഢ്യം കൂടുതൽ ശക്തമാകുന്നു,” ഈ ക്യാമ്പെയ്‌ന്റെ ഇതിവൃത്തത്തെക്കുറിച്ച് ശർമ്മ വിശദീകരിച്ചു.

​ഈ രണ്ട് വശങ്ങളാണ് SBI Life-ന്റെ ബ്രാൻഡ് ഫിലോസഫിയുടെ കാതൽ. സ്വപ്നങ്ങളെയും താൽപ്പര്യങ്ങളെയും പിന്തുടരുന്ന ‘Apne Liye’-യെ ‘ജോളി’ പ്രതിനിധീകരിക്കുമ്പോൾ, പ്രിയപ്പെട്ടവർക്കുള്ള സംരക്ഷണവും ഉറപ്പും നൽകുന്ന ‘Apno Ke Liye’-യെ ‘പോളി’ സൂചിപ്പിക്കുന്നു.

​ഈ ക്യാമ്പെയ്‌ന് പ്രധാനമായും രണ്ട് ലക്ഷ്യങ്ങളാണുള്ളത്:

​ഒന്നാമതായി, ഇൻഷുറൻസ് എന്നത് ഗൗരവമേറിയതും അകൽച്ചയുള്ളതുമായ ഒരു വിഷയമാണെന്ന സ്റ്റീരിയോടൈപ്പ് തകർക്കുക. ഒരു സംഭാഷണ ശൈലി സ്വീകരിക്കുന്നതിലൂടെ ലൈഫ് ഇൻഷുറൻസിനെ കൂടുതൽ ലളിതവും എല്ലാവർക്കും പ്രാപ്യവുമാക്കുക എന്നതാണ് ഇതിലൂടെ ഉദ്ദേശിക്കുന്നത്.

​രണ്ടാമതായി, ലൈഫ് ഇൻഷുറൻസിനെക്കുറിച്ചുള്ള കാഴ്ചപ്പാടിൽ മാറ്റം കൊണ്ടുവരിക. മരണാനന്തര ആനുകൂല്യങ്ങൾ നൽകുന്ന ഒരു ഉൽപ്പന്നം എന്നതിലുപരി, ജീവിതകാലത്തുടനീളം സാമ്പത്തിക സ്ഥിരത ഉറപ്പാക്കുന്നതിൽ ഇൻഷുറൻസ് വഹിക്കുന്ന നിർണ്ണായക പങ്ക് വ്യക്തമാക്കുക എന്നതാണ് ഇതിന്റെ ലക്ഷ്യം.

​“ലൈഫ് ഇൻഷുറൻസ് നിങ്ങളുടെ സ്വപ്നങ്ങൾക്കും താൽപ്പര്യങ്ങൾക്കും പ്രിയപ്പെട്ടവരോടുള്ള ഉത്തരവാദിത്തങ്ങൾക്കും കരുത്തേകുന്നു. ഇവ രണ്ടും നിറവേറ്റാൻ SBI Life നിങ്ങളെ സഹായിക്കുന്നു,” ശർമ്മ പറഞ്ഞു.

​“Karo Poore Apne Iraade, Apno Se Kiye Sabhi Vaade” എന്ന ബ്രാൻഡിന്റെ വിശാലമായ ആശയവുമായി ഈ സന്ദേശം ചേർന്നുനിൽക്കുന്നു. ഉപഭോക്താക്കളുമായി അർത്ഥവത്തായ രീതിയിൽ സംവദിക്കാനും, ലൈഫ് ഇൻഷുറൻസ് എന്നത് ദൂരെയുള്ള ഒരു ബാധ്യതയല്ല, മറിച്ച് ഫിനാൻഷ്യൽ പ്ലാനിംഗിന്റെ അവിഭാജ്യ ഘടകമാണെന്ന് അവരെ ബോധ്യപ്പെടുത്താനും ഈ ക്യാമ്പെയ്‌നിലൂടെ സാധിക്കുമെന്ന് ശർമ്മ പ്രത്യാശിക്കുന്നു.

​“സന്തോഷകരമായ ജീവിതം നയിക്കുന്നതിനെക്കുറിച്ചും നിങ്ങളുടെ സ്വപ്നങ്ങളും പ്രിയപ്പെട്ടവർക്ക് നൽകിയ വാഗ്ദാനങ്ങളും നിറവേറ്റുന്നതിനെക്കുറിച്ചുമാണിത്,” അദ്ദേഹം പറഞ്ഞു. “തനിക്കും കുടുംബത്തിനും ഒരുപോലെ ഗുണകരമാണ് ഇൻഷുറൻസ് എന്ന് ആളുകൾ ചിന്തിച്ചു തുടങ്ങിയാൽ — അതായത് ‘apne liye bhi hai aur apno ke liye bhi’ — ഞങ്ങളുടെ സന്ദേശം വിജയകരമായി ജനങ്ങളിലെത്തി എന്ന് കരുതാം.”

​സാമ്പത്തിക സുരക്ഷയുടെ അടിസ്ഥാന ശിലയെന്ന നിലയിൽ ലൈഫ് ഇൻഷുറൻസ് നേരത്തെ തന്നെ സ്വന്തമാക്കേണ്ടതിന്റെ പ്രാധാന്യത്തെക്കുറിച്ചും അദ്ദേഹം ഊന്നിപ്പറഞ്ഞു.

​“എത്ര നേരത്തെ ലൈഫ് ഇൻഷുറൻസ് എടുക്കുന്നുവോ അത്രയും നല്ലത്. നിങ്ങളുടെ ഫിനാൻഷ്യൽ പ്ലാനിലെ ഏക കാര്യം ഇൻഷുറൻസ് ആയിരിക്കണം എന്നല്ല, മറിച്ച് അത് ആ പ്ലാനിന്റെ അടിസ്ഥാനമായിരിക്കണം. അടിത്തറ തയ്യാറായിക്കഴിഞ്ഞാൽ നിങ്ങൾക്ക് മറ്റ് ആസ്തികൾ കെട്ടിപ്പടുക്കാം. ആ അടിത്തറയില്ലെങ്കിൽ കെട്ടിടം എപ്പോൾ വേണമെങ്കിലും തകരാം,” ശർമ്മ വ്യക്തമാക്കി. “ഇത്തരത്തിലായിരിക്കണം ആളുകൾ ലൈഫ് ഇൻഷുറൻസിനെ കാണേണ്ടത്.”

മികച്ച വീഡിയോകൾ

എല്ലാം കാണുക
ബ്രിട്ടീഷ് അധിനിവേശത്തിൻ്റെ ഓർമ്മപ്പെടുത്തലുമായി ബംഗ്ളാംകുന്ന്
എല്ലാം കാണുക

Partnered Post

Click here to add News18 as your preferred news source on Google.
ഏറ്റവും പുതിയ ബിസിനസ് വാർത്തകൾ, വ്യക്തിപരമായ സാമ്പത്തിക വിവരങ്ങൾ,ദിവസം തോറുമുള്ള സ്വർണ നിരക്ക് എല്ലാം അറിയാൻ News18 മലയാളത്തിനൊപ്പം വരൂ
മലയാളം വാർത്തകൾ/ വാർത്ത/Money/
'ലൈഫ് ഇൻഷുറൻസിനെ അർത്ഥവത്തായതും ലളിതവുമാക്കുന്നു': SBI Lifeന്റെ ‘ജോളി & പോളി’ ക്യാമ്പെയ്‌നെക്കുറിച്ച് രവീന്ദ്ര ശർമ്മ
Open in App
Home
Video
Impact Shorts
Web Stories