അതത് സംസ്ഥാന സര്‍ക്കാരുമായി കൂടിയാലോചിച്ച് റിസര്‍വ് ബാങ്ക് ഓഫ് ഇന്ത്യയാണ് ബാങ്ക് അവധി ദിനങ്ങള്‍ പ്രഖ്യാപിക്കുന്നത്. സംസ്ഥാനങ്ങളിലെ പ്രാദേശിക അവധിയ്ക്ക് പുറമെ ലോക്‌സഭാ തെരഞ്ഞെടുപ്പുമായി ബന്ധപ്പെട്ട അവധികളും ബാങ്കുകള്‍ക്ക് ബാധകമായേക്കും.
മെയ് 1ന് ബാങ്കിന് അവധിയായിരിക്കുമെന്ന് റിസര്‍വ് ബാങ്ക് പ്രഖ്യാപിച്ചിരുന്നു. രാജ്യത്തെ പ്രധാന നഗരങ്ങളിലെ ബാങ്കുകള്‍ക്കെല്ലാം ഈ ദിവസം അവധിയായിരിക്കും.
Also read-കേടുപറ്റിയ കറൻസി നോട്ടുണ്ടോ കൈയിൽ? എങ്ങനെ മാറ്റിയെടുക്കാം?
2024 മെയ് മാസത്തിലെ ബാങ്ക് അവധി ദിനങ്ങള്‍ ഏതൊക്കെയെന്ന് നോക്കാം:
advertisement
1. മെയ് 1: മഹാരാഷ്ട്ര, കര്‍ണാടക,തമിഴ്‌നാട്, ആസാം, ആന്ധ്രാപ്രദേശ്, തെലങ്കാന, മണിപ്പൂര്‍, കേരളം, പശ്ചിമ ബംഗാള്‍, ഗോവ, ബീഹാര്‍ എന്നീ സംസ്ഥാനങ്ങളിലെ ബാങ്കുകള്‍ക്ക് അവധിയായിരിക്കും. മെയ് ദിനം, മഹാരാഷ്ട്ര ദിനം എന്നിവ ഒരുമിച്ച് വരുന്ന ദിവസമാണിത്.
2. മെയ് 5: ഞായറാഴ്ച, ബാങ്ക് അവധി.
3. മെയ് 7: ഗുജറാത്ത്, മധ്യപ്രദേശ്, ഗോവ എന്നീ സംസ്ഥാനങ്ങളിലെ ബാങ്കുകള്‍ക്ക് അവധി. മൂന്നാം ഘട്ട ലോക്‌സഭാ തെരഞ്ഞെടുപ്പ് പ്രമാണിച്ചാണ് അവധി.
4. മെയ് 8: രബീന്ദ്ര ജയന്തിയോട് അനുബന്ധിച്ച് പശ്ചിമ ബംഗാളിലെ ബാങ്കുകള്‍ക്ക് അവധി.
5. മെയ് 10: ബസവ ജയന്തി, അക്ഷയ തൃതീയ എന്നിവ പ്രമാണിച്ച് കര്‍ണാടകയിലെ ബാങ്കുകള്‍ക്ക് അവധി.
6. മെയ് 11: രണ്ടാം ശനി, ബാങ്കുകള്‍ക്ക് അവധി.
7. മെയ് 12: ഞായറാഴ്ച, ബാങ്ക് അവധി.
8. മെയ് 13: ലോക്‌സഭാ തെരഞ്ഞെടുപ്പ് പ്രമാണിച്ച് ജമ്മു കശ്മീരിലെ ബാങ്കുകള്‍ക്ക് അവധി.
9. മെയ് 16: സംസ്ഥാന ദിനത്തോട് അനുബന്ധിച്ച് സിക്കിമിലെ ബാങ്കുകള്‍ക്ക് അവധി.
10. മെയ് 19: ഞായറാഴ്ച, ബാങ്ക് അവധി.
11. മെയ് 23: ബുദ്ധ പൂര്‍ണ്ണിമ പ്രമാണിച്ച് രാജ്യത്തെ പ്രധാന നഗരങ്ങളിലെ ബാങ്കുകള്‍ക്ക് അവധിയായിരിക്കും.
12.മെയ് 25: ലോക്‌സഭാ തെരഞ്ഞെടുപ്പ് പ്രമാണിച്ച് അഗര്‍ത്തല, ഭുവനേശ്വര്‍ നഗരങ്ങളിലെ ബാങ്കുകള്‍ക്ക് അവധിയായിരിക്കും. കൂടാതെ മെയ് 25 രണ്ടാം ശനിയാഴ്ച കൂടിയാണ്.
13. മെയ് 26: ഞായറാഴ്ച, ബാങ്ക് അവധിയായിരിക്കും.
അതേസമയം എടിഎമ്മുകള്‍, ഓണ്‍ലൈന്‍ ബാങ്കിംഗ്, മൊബൈല്‍ ബാങ്കിംഗ് സേവനങ്ങള്‍ അവധി ദിനങ്ങളിലും പ്രവര്‍ത്തനക്ഷമമായിരിക്കും. അത്യാവശ്യ പണമിടപാടിനായി ഈ സൗകര്യങ്ങള്‍ നിങ്ങള്‍ക്ക് പ്രയോജനപ്പെടുത്താവുന്നതാണ്.