തീരുമാനത്തില്‍ നിന്ന് പിന്നോട്ടില്ലെങ്കില്‍ കര്‍ണാടകയില്‍ നിന്ന് പാല് വാങ്ങുന്നത് പുനഃപരിശോധിക്കുന്നത് അടക്കമുള്ള കാര്യങ്ങള്‍ പരിഗണിക്കുന്നതായി മില്‍മ അധികൃതർ പറയുന്നു. കര്‍ഷകരെ അണിനിരത്തി ഈ നീക്കം ചെറുക്കുന്ന കാര്യവും മില്‍മയുടെ പരിഗണനയിലുണ്ട്. കര്‍ണാടകയെ എതിര്‍പ്പ് അറിയിച്ച് മില്‍മ കേന്ദ്ര ക്ഷീര വികസന ബോര്‍ഡിലും പരാതി നല്‍കി.
Also Read- വന്ദേഭാരത് വന്നു; കേരളത്തിലെ ദീർഘദൂര ട്രെയിനുകൾക്ക് 73 മിനിറ്റ് ലാഭം
ഉല്‍പ്പാദന ചെലവ് കുറവായതാണ് മറ്റ് സംസ്ഥാനങ്ങളിലെ പാലുല്‍പ്പാദക സംഘങ്ങളെ കേരളത്തിലേക്ക് ആകര്‍ഷിക്കുന്നത്. കേരളത്തില്‍ കുറഞ്ഞ വിലയ്ക്ക് പാല്‍ വില്‍ക്കാന്‍ സാധിക്കും. നന്ദിനി ഉള്‍പ്പെടെയുളള പാൽ ഉത്പാദക സംഘങ്ങള്‍ കൂടുതല്‍ ഔട്ട്ലെറ്റുകള്‍ തുറന്നാല്‍ മിൽമയുടെ ആകെ വരുമാനത്തെ ബാധിക്കും. അത് വിപണിയില്‍ വലിയ തിരിച്ചടിയുണ്ടാക്കുമെന്നുമാണ് മില്‍മയുടെ ആശങ്ക. മില്‍മയുടെ ലാഭത്തിന്റെ ഗണ്യമായ പങ്കും മൂല്യ വർധിത ഉല്‍പ്പന്നങ്ങളിലൂടെയാണ് ലഭിക്കുന്നത്.
advertisement
കര്‍ണാടകയില്‍ പാല്‍വില്‍പന തുടങ്ങാന്‍ ഗുജറാത്തിലെ അമുല്‍ നീക്കം നടത്തിയപ്പോള്‍ കര്‍ണാടക ശക്തമായ എതിര്‍പ്പ് അറിയിച്ചിരുന്നു. ഇതേ ഫെഡറേഷന്‍ കേരള വിപണിയില്‍ നേരിട്ട് പാല്‍ വില്‍ക്കാന്‍ വേണ്ടി ഔട്ട്ലെറ്റുകള്‍ സ്ഥാപിക്കുന്നതിന്റെ ന്യായമെന്താണെന്ന് മിൽമ ചോദിക്കുന്നു.
Also Read- തിരുവനന്തപുരം നഗരത്തിൽ തട്ടുകടകൾ രാത്രി 11 വരെ മാത്രം; സോണുകളായി തിരിക്കും
അമുല്‍ ഉത്പന്നങ്ങള്‍ കര്‍ണാടകത്തിലേക്ക് വിപണനത്തിന് എത്തിക്കുന്നത് ബിജെപിയും പ്രതിപക്ഷ കക്ഷികളും തമ്മിലുള്ള രാഷ്ട്രീയ വിവാദത്തിനും ഇടയാക്കിയിരുന്നു. ബിജെപി ഭരിക്കുന്ന ഗുജറാത്തിലെ സഹകരണ സ്ഥാപനത്തെ കര്‍ണാടകയിലേക്ക് വ്യാപിപ്പിക്കാനുള്ള നീക്കമാണിതെന്ന് കോണ്‍ഗ്രസും ജെഡിഎസും ആരോപിച്ചിരുന്നു.