‘‘വലിയ റിസ്കാണ് റിലയൻസ് എടുത്തത്. അന്നു ഞാൻ ഡയറക്ടർമാരുടെ യോഗത്തിൽ പറഞ്ഞു. ഈ നിക്ഷേപത്തിൽ നിന്ന് നേട്ടം (റിട്ടേൺ) കിട്ടണമെന്നില്ല. സാരമില്ല, അതു നമ്മുടെ പണമാണ്. ഈ റിസ്ക് നമ്മളെടുക്കുന്നത് ഡിജിറ്റൽ ഇന്ത്യയ്ക്കുവേണ്ടിയാണ് ’’ ജിയോയുടെ രാജ്യമെമ്പാടുമുള്ള സ്വീകാര്യതയിലൂടെ ആ ലക്ഷ്യം നേടിയെന്നും അങ്ങനെ ഇന്ത്യ എന്ന് ‘ഡിജിറ്റൽ ഇന്ത്യ’ ആകും എന്ന ഒട്ടേറെപേരുടെ ചോദ്യങ്ങൾക്ക് ഉത്തരമായെന്നും അദ്ദേഹം പറഞ്ഞു.
വളർച്ചയാണ് റിലയൻസിന്റെ ലക്ഷ്യം. രാജ്യത്തിനായി റിലയൻസിന്റെ ഏറ്റവും വലിയ ‘ജനക്ഷേമ പദ്ധതി’ ആയിരുന്നു ജിയോ എന്നും അദ്ദേഹം പറഞ്ഞു. നൂതന ഡിജിറ്റൽ ടെക്നോളജി, നിർമിതബുദ്ധി (എഐ), അഡ്വാൻസ്ഡ് മാനുഫാക്ചറിങ് രംഗങ്ങളിൽ റിലയൻസിന്റെ ഊന്നൽ തുടരും.
advertisement
1960-ൽ വെറും 100 ഡോളർ മൂലധനവുമായി ധീരുഭായ് അംബാനി സ്ഥാപിച്ചതാണ് റിലയൻസ്. പെട്രോകെമിക്കലുകളും കടന്ന് ഇന്ന് റിലയൻസ് ടെലികോമിൽ എത്തിനിൽക്കുന്നു. ജിയോ തന്നെയായിരുന്നു ഏറ്റവും വലിയ ചുവടുവയ്പ്പ്. സ്ഥാപകർക്കപ്പുറവും റിലയൻസ് നിലനിൽക്കും. ഏറ്റവും വലിയ സമർപ്പണം രാജ്യത്തിന്റെ വികസനത്തോടാണെന്നും അദ്ദേഹം പറഞ്ഞു.
അച്ഛൻ ധീരുഭായ് അംബാനി പറഞ്ഞ വാക്കുകളും മുകേഷ് അംബാനി അനുസ്മരിച്ചു. ‘‘ശതകോടീശ്വരനാകണമെന്ന് കരുതിയാണ് നിങ്ങളൊരു ബിസിനസ് തുടങ്ങുന്നതെങ്കിൽ പരാജയമായിരിക്കും ഫലം. എന്നാൽ, ശതകോടി ജനങ്ങളുടെ സേവനം ലക്ഷ്യമിട്ടാണ് ബിസിനസ് ആരംഭിക്കുന്നതെങ്കിൽ ഉറപ്പായും വിജയിക്കാനാകും’’. ഈ വാക്കുകളാണ് റിലയൻസിനെ മുന്നോട്ട് നയിക്കുന്നതെന്നും അദ്ദേഹം പറഞ്ഞു.