TRENDING:

ഈ മാറ്റങ്ങൾ അറിഞ്ഞോ? ആദായനികുതിയിലും സാമ്പത്തിക കാര്യങ്ങളിലും ഏപ്രിൽ 1 മുതലുള്ള പുതിയ മാറ്റങ്ങൾ

Last Updated:

ഏപ്രിൽ 1 മുതൽ ഉണ്ടായിട്ടുള്ള മാറ്റങ്ങളിൽ അറിഞ്ഞിരിക്കേണ്ട 7 കാര്യങ്ങള്‍

impactshort
Impact Shortsഗേറ്റ് വേ ഏറ്റവും പുതിയ വാർത്തയ്ക്കായി
advertisement
ഏപ്രിൽ ഒന്നോട് കൂടി പുതിയ സാമ്പത്തിക വർഷം ആരംഭിച്ചിരിക്കുകയാണ്. സാമ്പത്തിക കാര്യങ്ങളിലും നികുതിയുമായി ബന്ധപ്പെട്ട വിഷയങ്ങളിലും പുതിയ സാമ്പത്തിക വർഷം നിരവധി മാറ്റങ്ങൾ ഉണ്ടായിട്ടുണ്ട്. നിങ്ങളുടെ വ്യക്തിഗത സാമ്പത്തിക കാര്യങ്ങളെ ബാധിക്കുന്നതിനാൽ ഈ മാറ്റങ്ങൾ നിർബന്ധമായും അറിഞ്ഞിരിക്കണം. ഏപ്രിൽ 1 മുതൽ ഉണ്ടായിട്ടുള്ള മാറ്റങ്ങളിൽ നിങ്ങൾ അറിഞ്ഞിരിക്കേണ്ട 7 കാര്യങ്ങളാണ് താഴെ പറയുന്നത്.
(പ്രതീകാത്മക ചിത്രം)
(പ്രതീകാത്മക ചിത്രം)
advertisement

പുതിയ നികുതി വ്യവസ്ഥയും അത് സംബന്ധിച്ച മാറ്റങ്ങളും

2024-25 പുതിയ സാമ്പത്തിക വർഷം ഏപ്രിൽ ഒന്നിന് ആരംഭിക്കുന്നതോടെ സ്വാഭാവികമായും പുതിയ നികുതി വ്യവസ്ഥ ആരംഭിക്കും. പഴയ നികുതിഘടന പൂർണമായും മറന്നേക്കുക. പുതിയ സാമ്പത്തിക വർഷം പുതിയ നികുതിഘടന അനുസരിച്ചായിരിക്കും നിങ്ങളുടെ നികുതികളും മറ്റും കണക്കാക്കപ്പെടുക.

എൽപിജി സിലിണ്ടറിൻെറ വില കുറച്ചു

വ്യാവസായിക ആവശ്യത്തിനുള്ള 19 കിലോഗ്രാം സിലിണ്ടറിൻെറ വില 30 രൂപ 50 പൈസ കുറയ്ക്കുന്നതായി ഇന്ത്യൻ ഓയിൽ മാർക്കറ്റിങ് കമ്പനികൾ പ്രഖ്യാപിച്ചിരിക്കുകയാണ്. 5 കിലോഗ്രാം ഉള്ള ഫ്രീ ട്രേഡ് എൽപിജി സിലിണ്ടറുകളുടെ വിലയും 7.50 രൂപ കുറച്ചിട്ടുണ്ട്. ഈ സിലിണ്ടറുകളുടെ വില കഴിഞ്ഞ മാർച്ചിൽ വർധിപ്പിച്ചിരുന്നു.

advertisement

മരുന്നുകളുടെ വില വർധിക്കും

അവശ്യമരുന്നുകളുടെ വില ഏപ്രിൽ 1 മുതൽ നേരിയ തോതിൽ വർധിക്കും. ഏറ്റവും കൂടുതൽ ആളുകൾക്ക് ആവശ്യമുള്ള മരുന്നുകളുടെ വിലയാണ് വർധിക്കുന്നത്. അവശ്യ മരുന്നുകളുടെ പട്ടികയിൽ ഇടം പിടിച്ചിട്ടുള്ള മരുന്നുകളടക്കം 800 മരുന്നുകളുടെ വിലയാണ് കമ്പനികൾ വർധിപ്പിക്കുന്നത്. ഇവയുടെ വിലയിൽ 0.0055 വരെ വർധനവ് ഉണ്ടാവുമെന്നാണ് കരുതുന്നത്.

എല്ലാ പോളിസി ഉടമകൾക്കും ഇ-ഇൻഷുറൻസ് നിർബന്ധമാക്കി

ഇൻഷുറൻസ് റെഗുലേറ്ററി ആൻഡ് ഡെവലപ്‌മെൻ്റ് അതോറിറ്റി ഓഫ് ഇന്ത്യ (IRDA) ഈയടുത്ത് ഒരു നിർണായക പ്രഖ്യാപനം നടത്തിയിട്ടുണ്ട്. എല്ലാ ഇൻഷുറൻസ് പോളിസികളും ഓൺലൈനായി രജിസ്റ്റ‍ർ ചെയ്യണമെന്നാണ് അറിയിച്ചിരിക്കുന്നത്. ഏപ്രിൽ 1 മുതൽ രാജ്യത്ത് ഇ - ഇൻഷുറൻസ് നി‍ർബന്ധമാക്കിയിരിക്കുകയാണ്. ലൈഫ്, ഹെൽത്ത്, ജനറൽ തുടങ്ങി എല്ലാ ഇൻഷുറൻസുകൾക്കും ഇത് ബാധകമാണ്.

advertisement

ഫാസ്‌ടാഗ് കെവൈസി സമയപരിധി

ഫാസ്‌ടാഗ് കെവൈസി സമയപരിധി 2024 മാ‍ർച്ച് 31 വരെ ആയിരുന്നു. വാഹനങ്ങളുടെ കെവൈസി വിവരങ്ങൾ കൃത്യമായി പുതുക്കാത്ത ആളുകൾക്ക് ഫാസ്ടാഗ് സേവനങ്ങളിൽ ബുദ്ധിമുട്ട് നേരിടാനുള്ള സാധ്യതയുണ്ട്. ഇതുമായി ബന്ധപ്പെട്ട് ഇടപെടലുകളൊന്നും നടത്താത്ത ഉപഭോക്താക്കളുടെ ഫാസ്ടാഗ് സേവനങ്ങൾ ബാങ്കുകൾ നി‍ർജ്ജീവമാക്കും. ഇതിനാൽ ടോൾ പ്ലാസകളിൽ ഇരട്ടി നികുതി അടയ്ക്കേണ്ട സാഹചര്യം വരെ ഉണ്ടായേക്കും.

സ്റ്റോക്ക് മാർക്കറ്റ്, മ്യൂച്വൽ ഫണ്ട് നിക്ഷേപകർക്കുള്ള കെവൈസി സമയപരിധി

മാർച്ച് 31ന് മുമ്പ് കെവൈസി രേഖകൾ കൃത്യമായി അപ്‍ഡേറ്റ് ചെയ്യാത്ത സ്റ്റോക്ക് മാർക്കറ്റ്, മ്യൂച്വൽ ഫണ്ട് നിക്ഷേപകർക്ക് നിക്ഷേപങ്ങൾ നടത്താനോ പിൻവലിക്കാനോ സാധിക്കില്ല. നിലവിലുള്ള ഫോളിയോകൾക്കും നിക്ഷേപങ്ങൾക്കും ഇത് ബാധിക്കില്ല.

advertisement

ഇൻഷുറൻസ് സറണ്ടർ ചാർജുകൾ

മികച്ച വീഡിയോകൾ

എല്ലാം കാണുക
ബ്രിട്ടീഷ് അധിനിവേശത്തിൻ്റെ ഓർമ്മപ്പെടുത്തലുമായി ബംഗ്ളാംകുന്ന്
എല്ലാം കാണുക

ഇൻഷുറൻസ് റെഗുലേറ്ററി ആൻഡ് ഡെവലപ്‌മെൻ്റ് അതോറിറ്റി ഓഫ് ഇന്ത്യ (IRDAI) നോൺ-ലിങ്ക്ഡ് അല്ലെങ്കിൽ ലിങ്ക്ഡ് ലൈഫ് ഇൻഷുറൻസ് പോളിസികളുടെ പുതിയ സറണ്ടർ ചാർജ് പ്രഖ്യാപിച്ചിട്ടുണ്ട്. ഉപഭോക്താക്കൾക്ക് പോളിസി സറണ്ടർ ചെയ്യുന്ന സമയത്തിന് അനുസരിച്ച് അതുവരെ അടച്ച മൊത്തം പ്രീമിയത്തിൻ്റെ 30 മുതൽ 90 ശതമാനം വരെ തുക തിരികെ ലഭിക്കും.

മലയാളം വാർത്തകൾ/ വാർത്ത/Money/
ഈ മാറ്റങ്ങൾ അറിഞ്ഞോ? ആദായനികുതിയിലും സാമ്പത്തിക കാര്യങ്ങളിലും ഏപ്രിൽ 1 മുതലുള്ള പുതിയ മാറ്റങ്ങൾ
Open in App
Home
Video
Impact Shorts
Web Stories