ഉപയോക്താക്കളുടെ കെവൈസി വിവരങ്ങളുമായി ബന്ധപ്പെട്ടും ചില പിഴവുകള്‍ കണ്ടെത്തിയിട്ടുണ്ട്. എന്നാൽ വിദേശനാണയവിനിമയച്ചട്ട ലംഘനം കണ്ടെത്താനായിട്ടില്ലെന്ന് സ്രോതസുകള്‍ വ്യക്തമാക്കി. സംശയാസ്പദമായ ചില ഇടപാടുകളില്‍ ബാങ്ക് റിപ്പോര്‍ട്ട് തയ്യാറാക്കാത്തതിലും ചില പ്രശ്‌നങ്ങള്‍ ഉണ്ട്. അതേസമയം, ഏതെങ്കിലും ലംഘനങ്ങള്‍ക്ക് പിഴകള്‍ ചുമത്തണോയെന്ന് ഇഡി പരിശോധിച്ച് വരികയാണെന്ന് സര്‍ക്കാര്‍ വൃത്തങ്ങള്‍ അറിയിച്ചു. വിഷയത്തില്‍ ഇഡിയുടെ പ്രതികരണം ലഭ്യമായിട്ടില്ല.ഇഡിക്കും ബന്ധപ്പെട്ട മറ്റ് അധികാരികള്‍ക്കും ആവശ്യമായ വിവരങ്ങള്‍ നല്‍കുന്നുണ്ടെന്ന് പേടിഎം തിങ്കളാഴ്ച അറിയിച്ചു.
സുപ്രധാന ഇടപാടുകള്‍ നടത്തുന്നതിന് മാര്‍ച്ച് 15 വരെയാണ് റിസര്‍വ് ബാങ്ക് പേടിഎമ്മിനെ വിലക്കിയിരിക്കുന്നത്. നിലവിലെ പ്രതിസന്ധികള്‍ തരണം ചെയ്യുന്നതിനും സേവനങ്ങള്‍ തടസം കൂടാതെ നടത്തുന്നതിനുമായി ആക്‌സിസ് ബാങ്കുമായി സഹകരിച്ച് പ്രവര്‍ത്തിക്കുമെന്ന് വെള്ളിയാഴ്ച പേടിഎം അറിയിച്ചിരുന്നു.
advertisement
പേടിഎം പേയ്‌മെന്റ് അക്കൗണ്ടുകള്‍ സുഗമമായി കൈമാറുന്നതിന് സമയപരിധി വര്‍ധിപ്പിച്ചത് സഹായിക്കുമെന്ന് വിശകലന വിദഗ്ധര്‍ പറയുന്നു. അതേസമയം, പേടിഎം ഉപയോഗിക്കുന്ന വ്യാപാരികള്‍ക്ക് കമ്പനിയുടെ ക്യുആര്‍ കോഡുകളും സൗണ്ട് ബോക്‌സുകളും കാര്‍ഡ് മെഷീനുകളും ഉപയോഗിക്കാന്‍ അനുമതി നല്‍കിയത് ഉപകാരപ്രദമാണെന്നും അവർ കൂട്ടിച്ചേര്‍ത്തു.
ആക്‌സിസ് ബാങ്കുപോലെ കൂടുതല്‍ ബാങ്കിങ് പങ്കാളിത്തത്തിന് പേടിഎം ശ്രമിച്ചേക്കാമെന്ന് സാമ്പത്തിക സേവന സ്ഥാപനമായ സിറ്റിയിലെ വിശകലനവിദഗ്ധര്‍ ചൂണ്ടിക്കാട്ടി. അതേസമയം, നിലവിലെ പ്രതിസന്ധികള്‍ക്ക് ശമനമുണ്ടാകുന്നത് വരെ പേടിഎമ്മുമായുള്ള സഹകരണം നിറുത്തിവെക്കുമെന്ന് അമേരിക്കന്‍ ബാങ്കിങ് സ്ഥാപനമായ ജെഫ്രീസ് അറിയിച്ചു.