TRENDING:

Paytmന് ഇടപാടുകൾ നിർത്താൻ മാർച്ച് 15വരെ സമയം; റിസർവ് ബാങ്കിന്റെ പുതിയ ഉത്തരവ്

Last Updated:

ടോപ്പ് അപ്പ്, ഫണ്ട് കൈമാറ്റം എന്നിവക്കാണ് സമയം നീട്ടി നൽകിയത്. എന്നാൽ പേടിഎം പേയ്മെന്റ് ബാങ്കിന്റെ മറ്റ് സേവനങ്ങൾക്ക് അനുവദിച്ചിരിക്കുന്ന സമയപരിധി നേരത്തെ പറഞ്ഞതുപോലെ 29ന് തന്നെ അവസാനിക്കുമെന്നും ആർബിഐ വ്യക്തമാക്കി

impactshort
Impact Shortsഗേറ്റ് വേ ഏറ്റവും പുതിയ വാർത്തയ്ക്കായി
advertisement
മുംബൈ: ഇടപാടുകൾ നിർത്താൻ പേടിഎം പേയ്‌മെന്റ് ബാങ്കിന് മാർച്ച് 15 വരെ റിസർവ് ബാങ്ക് സമയം നീട്ടി നൽകി. ഫെബ്രുവരി 29 വരെയായിരുന്നു നേരത്തേ അനുവദിച്ചിരുന്ന സമയം. 15 ദിവസം കൂടിയാണ് ആർബിഐ സമയം നീട്ടി അനുവദിച്ചിരിക്കുന്നത്. ടോപ്പ് അപ്പ്, ഫണ്ട് കൈമാറ്റം എന്നിവക്കാണ് സമയം നീട്ടി നൽകിയത്. എന്നാൽ പേടിഎം പേയ്മെന്റ് ബാങ്കിന്റെ മറ്റ് സേവനങ്ങൾക്ക് അനുവദിച്ചിരിക്കുന്ന സമയപരിധി നേരത്തെ പറഞ്ഞതുപോലെ 29ന് തന്നെ അവസാനിക്കുമെന്നും ആർബിഐ വ്യക്തമാക്കി. വ്യാപാരികൾ ഉൾപ്പെടെയുള്ളവരുടെ പൊതു താൽപര്യം പരിഗണിച്ചാണ് തീരുമാനം. ബദൽ ക്രമീകരണങ്ങൾ ചെയ്യാൻ കുറച്ചു സമയം കൂടി ആവശ്യമായി വന്നേക്കും. ഇതു കണക്കിലെടുത്താണ് തീരുമാനമെന്ന് ആർബിഐ ഉത്തരവിൽ വ്യക്തമാക്കി.
advertisement

ഉപഭോക്താക്കൾക്ക് ഒരു അസൗകര്യവും ഉണ്ടാക്കാതെ നിക്ഷേപങ്ങൾ പിൻവലിക്കാനുള്ള സൗകര്യം പേടിഎം ബാങ്ക് ഒരുക്കണമെന്ന് റിസർവ് ബാങ്ക് നിര്‍ദേശം നൽകി. റിസർവ് ബാങ്ക് നടപടിക്ക് പിന്നാലെ പേടിഎമ്മിനെതിരെ ഇ ഡി അന്വേഷണവും ആരംഭിച്ചിരുന്നു. വിദേശനാണയ വിനിമയചട്ട ലംഘനം നടത്തിയതിനാണ് ഇ‍ഡി അന്വേഷണം. മാർച്ച് 15നു ശേഷം പേടിഎം ബാങ്കിന്റെ സേവിങ്സ് / കറണ്ട് അക്കൗണ്ടുകൾ, വാലറ്റ്, ഫാസ്ടാഗ്, നാഷണൽ മൊബിലിറ്റി കാർഡ് എന്നിവയിൽ പണം നിക്ഷേപിക്കുന്നതാണ് ആർബിഐ വിലക്കിയിരിക്കുന്നത്.

മികച്ച വീഡിയോകൾ

എല്ലാം കാണുക
ബ്രിട്ടീഷ് അധിനിവേശത്തിൻ്റെ ഓർമ്മപ്പെടുത്തലുമായി ബംഗ്ളാംകുന്ന്
എല്ലാം കാണുക

Summary: The Reserve Bank of India (RBI) on Friday extended deadlines on certain business restrictions regarding Paytm Payments Bank Ltd (PPBL) by 15 days till March 15, 2024, as against the February 29 decided earlier. The deadlines have been extended on services like top-ups and fund transfers, while the remaining PPBL services will be shut on February 29 only.

advertisement

മലയാളം വാർത്തകൾ/ വാർത്ത/Money/
Paytmന് ഇടപാടുകൾ നിർത്താൻ മാർച്ച് 15വരെ സമയം; റിസർവ് ബാങ്കിന്റെ പുതിയ ഉത്തരവ്
Open in App
Home
Video
Impact Shorts
Web Stories