TRENDING:

അന്താരാഷ്ട്ര എണ്ണവില കുറഞ്ഞു; രാജ്യത്ത് ഇന്ധനവിലയിൽ മാറ്റമുണ്ടോ?

Last Updated:

ക്രൂഡ് ഓയിൽ വില വർധിക്കുന്നത് ഇന്ത്യയിലെ എണ്ണ വിപണന കമ്പനികളെ ആശങ്കയിലാക്കിയെങ്കിലും റഷ്യയിൽ നിന്നുള്ള എണ്ണ ഇറക്കുമതി ഇന്ത്യ തുടരുന്നതിനാൽ പെട്രോളിന്റെയും ഡീസലിന്റെയും വില മാറ്റമില്ലാതെ നിലനിർത്താൻ കഴിയുന്നു

impactshort
Impact Shortsഗേറ്റ് വേ ഏറ്റവും പുതിയ വാർത്തയ്ക്കായി
advertisement
ന്യൂഡൽഹി: ചൈനയുടെ കർശനമായ COVID-19 നിയന്ത്രണങ്ങളിൽ ഇളവ് വരുത്താൻ സാധ്യതയുള്ള സമ്മിശ്ര സൂചനകളെത്തുടർന്ന് രണ്ട് മാസത്തിലേറെയായി ഉയർന്നതിന് ശേഷം അന്താരാഷ്ട്ര വിപണിയിൽ എണ്ണവില കുറഞ്ഞു. രാജ്യാന്തര വിപണിയിൽ ക്രൂഡ് ഓയിൽ, ബാരലിന് 95.32 ഡോളറിലാണ് വ്യാപാരം നടക്കുന്നത്. അതേസമയം രാജ്യത്ത് പെട്രോൾ ഡീസൽ വിലയിൽ മാറ്റമില്ല. പെട്രോളിന്റെ എക്‌സൈസ് തീരുവ ലിറ്ററിന് 8 രൂപയും ഡീസലിന് 6 രൂപയും കേന്ദ്രം കുറച്ചതിനെത്തുടർന്ന് മെയ് മാസത്തിലാണ് രാജ്യവ്യാപകമായി ഇന്ധന വിലയിൽ വലിയ കുറവ് ഉണ്ടായത്.
petrol diesel price
petrol diesel price
advertisement

ക്രൂഡ് ഓയിൽ വില വർധിക്കുന്നത് ഇന്ത്യയിലെ എണ്ണ വിപണന കമ്പനികളെ ആശങ്കയിലാക്കിയെങ്കിലും റഷ്യയിൽ നിന്നുള്ള എണ്ണ ഇറക്കുമതി ഇന്ത്യ തുടരുന്നതിനാൽ പെട്രോളിന്റെയും ഡീസലിന്റെയും വില മാറ്റമില്ലാതെ നിലനിർത്താൻ കഴിയുന്നത്. ആഗോള സാഹചര്യം അനുസരിച്ച് ഇന്ത്യയിൽ എല്ലാ അർദ്ധരാത്രിയിലും പെട്രോൾ, ഡീസൽ വിലകൾ പരിഷ്കരിക്കുന്നു. രാജ്യതലസ്ഥാനമായ ഡൽഹിയിൽ പെട്രോൾ ലിറ്ററിന് 96.72 രൂപയും ഡീസലിന് 89.62 രൂപയുമാണ്.

2022 നവംബർ 9-ന് പ്രധാന നഗരങ്ങളിലെ പെട്രോളിന്റെയും ഡീസലിന്റെയും വില:

തിരുവനന്തപുരം: പെട്രോൾ- ലിറ്ററിന് 107.71 രൂപ, ഡീസൽ- ലിറ്ററിന് 96.52 രൂപ.

advertisement

കൊച്ചി: പെട്രോൾ- ലിറ്ററിന് 105.81 രൂപ, ഡീസൽ- ലിറ്ററിന് 94.74 രൂപ.

ചണ്ഡീഗഡ്: പെട്രോൾ- ലിറ്ററിന് 96.20 രൂപ, ഡീസൽ- ലിറ്ററിന് 84.26 രൂപ.

നോയിഡ: പെട്രോൾ ലിറ്ററിന് 96.92 രൂപ, ഡീസൽ ലിറ്ററിന് 90.08 രൂപ

ചെന്നൈ: പെട്രോൾ ലിറ്ററിന് 102.63 രൂപ, ഡീസൽ ലിറ്ററിന് 94.24 രൂപ.

ബെംഗളൂരു: പെട്രോൾ ലിറ്ററിന് 101.94 രൂപ, ഡീസൽ ലിറ്ററിന് 87.89 രൂപ.

മുംബൈ: പെട്രോൾ ലിറ്ററിന് 106.31 രൂപ, ഡീസൽ ലിറ്ററിന് 94.27 രൂപ.

advertisement

കൊൽക്കത്ത: പെട്രോൾ ലിറ്ററിന് 106.03 രൂപ, ഡീസൽ ലിറ്ററിന് 92.76 രൂപ.

ഡൽഹി: പെട്രോൾ ലിറ്ററിന് 96.72 രൂപ, ഡീസൽ ലിറ്ററിന് 89.62 രൂപ.

ലഖ്‌നൗ: പെട്രോൾ ലിറ്ററിന് 96.57 രൂപ, ഡീസൽ ലിറ്ററിന് 89.76 രൂപ.

ഗുരുഗ്രാം: പെട്രോൾ ലിറ്ററിന് 97.18 രൂപ, ഡീസൽ ലിറ്ററിന് 90.05 രൂപ

പട്‌ന: പെട്രോൾ ലിറ്ററിന് 107.46 രൂപ, ഡീസൽ ലിറ്ററിന് 94.24 രൂപ.

Also Read- 'ഞങ്ങൾ രക്ഷപെട്ട് ഓടിപ്പോകുകയാണ്'; കോവിഡ് ഭീതിയിൽ ചൈനയിലെ ഐഫോൺ ഫാക്ടറി; സംഭവിക്കുന്നതെന്ത്?

advertisement

ഭാരത് പെട്രോളിയം കോർപ്പറേഷൻ ലിമിറ്റഡ് (ബിപിസിഎൽ), ഇന്ത്യൻ ഓയിൽ കോർപ്പറേഷൻ ലിമിറ്റഡ് (ഐഒസിഎൽ), ഹിന്ദുസ്ഥാൻ പെട്രോളിയം കോർപ്പറേഷൻ ലിമിറ്റഡ് (എച്ച്പിസിഎൽ) തുടങ്ങിയ സർക്കാർ ഉടമസ്ഥതയിലുള്ള ഒഎംസികൾ അന്താരാഷ്‌ട്ര ബെഞ്ച്മാർക്ക് വിലയ്ക്ക് അനുസൃതമായി ദിവസവും രാവിലെ 6 മണിക്ക് ഇന്ധനവില പുതുക്കുന്നു.

പെട്രോൾ, ഡീസൽ വിലകൾ SMS വഴി എങ്ങനെ പരിശോധിക്കാം?

മികച്ച വീഡിയോകൾ

എല്ലാം കാണുക
ബ്രിട്ടീഷ് അധിനിവേശത്തിൻ്റെ ഓർമ്മപ്പെടുത്തലുമായി ബംഗ്ളാംകുന്ന്
എല്ലാം കാണുക

നിങ്ങളുടെ നഗരത്തിലെ ഏറ്റവും പുതിയ പെട്രോൾ, ഡീസൽ വില പരിശോധിക്കണമെങ്കിൽ, "RSP <സ്പേസ്> പെട്രോൾ പമ്പിന്റെ ഡീലർ കോഡ്" എന്ന് 92249 92249 എന്ന നമ്പറിലേക്ക് അയച്ചുകൊണ്ട് അത് എളുപ്പത്തിൽ ചെയ്യാം.

advertisement

മലയാളം വാർത്തകൾ/ വാർത്ത/Money/
അന്താരാഷ്ട്ര എണ്ണവില കുറഞ്ഞു; രാജ്യത്ത് ഇന്ധനവിലയിൽ മാറ്റമുണ്ടോ?
Open in App
Home
Video
Impact Shorts
Web Stories