റഷ്യ-യുക്രൈന്‍ സംഘര്‍ഷത്തെത്തുടര്‍ന്ന് അസംസ്‌കൃത എണ്ണവില ക്രമാതീതമായി ഉയരുകയും ആഭ്യന്തര വിപണിയില്‍ പെട്രോള്‍, ഡീസല്‍ വില റെക്കോഡിട്ട് കുതിക്കുകയും ചെയ്തതോടെ വിലക്കയറ്റം നിയന്ത്രിക്കാനായി സര്‍ക്കാര്‍ ഇടപെട്ട് ദൈനംദിന വിലപരിഷ്‌കരണം നിര്‍ത്തുകയായിരുന്നു. അക്കാലത്ത് പെട്രോളും ഡീസലും വിലകുറച്ചു വിറ്റതുവഴി കമ്പനികള്‍ക്കുണ്ടായ നഷ്ടം നികത്തിയശേഷം വില കുറയ്ക്കുമെന്ന് നേരത്തേ കേന്ദ്ര എണ്ണ മന്ത്രാലയം പറഞ്ഞിരുന്നു.
ഇന്നത്തെ നിരക്കുകൾ:
ന്യൂഡൽഹി: പെട്രോൾ – 94.72 രൂപ, ഡീസൽ-87.62 രൂപ
മുംബൈ: പെട്രോൾ – 104.21 രൂപ, ഡീസൽ-92.15 രൂപ
advertisement
തിരുവനന്തപുരം: പെട്രോൾ – 107.25 രൂപ, ഡീസൽ-96.13 രൂപ
ഓരോ ദിവസത്തെയും പെട്രോൾ, ഡീസൽ നിരക്ക്, രാവിലെ 6 മണിക്ക് പ്രഖ്യാപിക്കും. എന്നിരുന്നാലും, മൂല്യവർധിത നികുതി (വാറ്റ്), ചരക്ക് ചാർജുകൾ, പ്രാദേശിക നികുതികൾ മുതലായവ കാരണം ഇവ ഓരോ സംസ്ഥാനത്തിനും വ്യത്യാസപ്പെട്ടിരിക്കുന്നു. ഇന്ത്യൻ ഓയിൽ, ഭാരത് പെട്രോളിയം, ഹിന്ദുസ്ഥാൻ പെട്രോളിയം തുടങ്ങിയ എണ്ണ വിപണന കമ്പനികൾ (ഒഎംസി) പെട്രോൾ, ഡീസൽ വില നിശ്ചയിക്കുന്നു. ഇത് ദിവസേനയാണ് ചെയ്യുന്നത്, ലോകമെമ്പാടുമുള്ള ക്രൂഡ് ഓയിലിന്റെ വിലയ്ക്ക് അനുസൃതമായി നിരക്കുകൾ നിർണ്ണയിക്കപ്പെടുന്നു.