TRENDING:

Petrol, diesel price| ഇന്ധനവിലയിൽ ഇന്നും മാറ്റമില്ല; ഇന്നത്തെ വില അറിയാം

Last Updated:

ഓഗസ്റ്റ് 24ന്  ഇന്ധനവിലയിൽ നേരിയ കുറവ് രേഖപ്പെടുത്തിയിരുന്നു.

impactshort
Impact Shortsഗേറ്റ് വേ ഏറ്റവും പുതിയ വാർത്തയ്ക്കായി
advertisement
ന്യൂഡൽഹി: തുടർച്ചയായ നാലാം ദിവസവും രാജ്യത്ത് ഇന്ധനവിലയിൽ മാറ്റമില്ല. വിവിധ നഗരങ്ങളിൽ ഓഗസ്റ്റ് 24 ന് പെട്രോൾ വിലയിൽ നേരിയ കുറവുണ്ടായിരുന്നു. ഡൽഹിയിൽ ഒരു ലിറ്റർ പെട്രോളിന് 101.49 രൂപയും ഡീസലിന് 88.92 രൂപയുമാണ് വില.
petrol diesel price
petrol diesel price
advertisement

മുംബൈയിൽ പെട്രോൾ ലിറ്ററിന് 107.52 രൂപയ്ക്കും ഡീസലിന് ഒരു ലിറ്ററിന് 96.48 രൂപയുമാണ്. ചെന്നൈയിൽ ഒരു ലിറ്റർ പെട്രോളിന്റെ വില 99.20 രൂപയാണ്. വെള്ളിയാഴ്ച ഒരു ലിറ്റർ ഡീസലിന്റെ വില 93.52 രൂപയായിരുന്നു.

കൊൽക്കത്തയിൽ പെട്രോൾ ലിറ്ററിന് 101.82 രൂപയും ഡീസലിന് 91.98 രൂപയുമാണ്. ഭോപ്പാലിൽ പെട്രോളിന് 109.91 രൂപയും ഡീസലിന് 97.72 രൂപയുമാണ് ഇന്നത്തെ വില.

ഓഗസ്റ്റ് 24ന്  ഇന്ധനവിലയിൽ നേരിയ കുറവ് രേഖപ്പെടുത്തിയിരുന്നു. എണ്ണ കമ്പനികൾ പെട്രോൾ വില ലിറ്ററിന് 11 മുതൽ 15 പൈസ വരെ കുറച്ചിരുന്നു. നീണ്ട ദിവസങ്ങൾക്കു ശേഷം ഓഗസ്റ്റ് 22ന് പെട്രോൾ വിലയിൽ കുറവുണ്ടായി. ലിറ്ററിന് 15 മുതൽ 20 പൈസ വരെയാണ് രാജ്യത്തെമ്പാടുമായി പെട്രോൾ വില കുറഞ്ഞത്. ഡീസൽ വിലയും കുറഞ്ഞിരുന്നു.

advertisement

ഭാരത് പെട്രോളിയം, ഇന്ത്യൻ ഓയിൽ, ഹിന്ദുസ്ഥാൻ പെട്രോളിയം എന്നിവയുൾപ്പെടെയുള്ള എണ്ണ വിപണന കമ്പനികളാണ് പെട്രോളിന്റെയും ഡീസലിന്റെയും വില പുതുക്കുന്നത്. എല്ലാ ദിവസവും രാവിലെ 6 മണിക്ക് പുതിയ വിലകൾ നടപ്പിലാക്കും. മൂല്യവർദ്ധിത നികുതി, പ്രാദേശിക, ചരക്ക് നിരക്കുകൾ എന്നിവയെ ആശ്രയിച്ച് സംസ്ഥാനങ്ങൾക്കും നഗരങ്ങൾക്കും വ്യത്യസ്ത ഇന്ധന വിലകളുണ്ട്.

Also Read-PF Rule Change: പിഎഫിലെ പുതിയ ചട്ടം അറിഞ്ഞില്ലെങ്കിൽ ഏഴ് ലക്ഷം രൂപ ലഭിക്കാനുള്ള അവസരം നിങ്ങൾക്ക് നഷ്ടമാകും

advertisement

കേരളം ഉൾപ്പെടെ 15 സംസ്ഥാനങ്ങളിൽ ഇതിനോടകം പെട്രോൾ വില സെഞ്ചുറി അടിച്ചു. രാജസ്ഥാൻ, മധ്യപ്രദേശ്, മഹാരാഷ്ട്ര, ആന്ധ്രാ പ്രദേശ്, തെലങ്കാന, കർണാടക, ഒഡീഷ, തമിഴ്നാട്, ബിഹാർ, പഞ്ചാബ്, ഉത്തർപ്രദേശ്, ഹരിയാന എന്നിവിടങ്ങളിലാണ് വില നൂറു കടന്നത്. ഡൽഹി, ജമ്മു കശ്മീർ, ലഡാക്ക് തുടങ്ങിയ കേന്ദ്ര ഭരണ പ്രദേശങ്ങളിലും പെട്രോൾ വില നൂറിന് മുകളിലാണ്. രാജ്യത്ത് ഏറ്റവും കൂടുതൽ ഉപയോഗിക്കുന്ന ഡീസലിന് രാജസ്ഥാൻ, ഒഡീഷ, മധ്യപ്രദേശ് എന്നിവിടങ്ങളിലെ ചില നഗരങ്ങളിൽ നൂറു കടന്നിട്ടുണ്ട്.

advertisement

മികച്ച വീഡിയോകൾ

എല്ലാം കാണുക
ബ്രിട്ടീഷ് അധിനിവേശത്തിൻ്റെ ഓർമ്മപ്പെടുത്തലുമായി ബംഗ്ളാംകുന്ന്
എല്ലാം കാണുക

പശ്ചിമബംഗാൾ, കേരളം, അസം, തമിഴ്നാട്, പുതുച്ചേരി ഉൾപ്പെടെയുള്ള സംസ്ഥാനങ്ങളിലും കേന്ദ്രഭരണ പ്രദേശങ്ങളിലും നിയമസഭാ തിരഞ്ഞെടുപ്പിന് ശേഷം മെയ് നാല് മുതൽ, രാജ്യത്ത് ഇന്ധനവില വർദ്ധിച്ചുകൊണ്ടിരിക്കുകയായിരുന്നു. എന്നാൽ കഴിഞ്ഞ 13 ദിവസമായി ഇന്ധനവില മാറ്റമില്ലാതെ തുടരുകയാണ്. ആഗോള വിപണിയിൽ ക്രൂഡോയിൽ വില കുറഞ്ഞതോടെയാണ് രാജ്യത്ത് ഇന്ധനവില മാറ്റമില്ലാതെ തുടരുന്നത്. അതേസമയം ക്രൂഡോയിൽ വില കുറഞ്ഞിട്ടും ഇന്ധനവില കുറയ്ക്കാത്തതിൽ വിമർശനം ഉയരുന്നുണ്ട്.

മലയാളം വാർത്തകൾ/ വാർത്ത/Money/
Petrol, diesel price| ഇന്ധനവിലയിൽ ഇന്നും മാറ്റമില്ല; ഇന്നത്തെ വില അറിയാം
Open in App
Home
Video
Impact Shorts
Web Stories