കഴിഞ്ഞ ആഴ്ച തുടർച്ചയായ നാലു ദിവസം പെട്രോൾ, ഡീസൽ വില വർധിച്ചിരുന്നു. ഈ മാസം രാജ്യതലസ്ഥാനത്ത് ഒരു ലിറ്റർ പെട്രോളിന് 1.94 രൂപയും ഡീസലിന് 2.22 രൂപയുമാണ് കൂടിയത്. ഡൽഹിയിൽ ഒരു ലിറ്റർ പെട്രോളിന് 92.34 രൂപയും ഡീസലിന് 82.95 രൂപയുമാണ്. മുംബൈയിൽ പെട്രോൾ വില 98.65 രൂപയാണ്. ഡീസൽ വില 90.11 രൂപയാണ്.
ജനുവരി, ഫെബ്രുവരി മാസങ്ങളിൽ ഇന്ധന വില വർധിച്ചിരുന്നു. ഫെബ്രുവരി 27ന് ഇന്ധന വില റെക്കോർഡിലെത്തി. പിന്നീട് 24 ദിവസം വിലയിൽ മാറ്റമില്ലാതെ തുടർന്നു. മാർച്ച് 24, 25 തീയതികളിലും മാർച്ച് 30നും വിലയിൽ എണ്ണ കമ്പനികൾ നേരിയ കുറവുവരുത്തി. 15 ദിവസം വില മാറ്റമില്ലാതെ തുടർന്നശേഷം ഏപ്രിൽ 15നും വില കുറച്ചു. പിന്നീട് 18 ദിവസം വില മാറ്റമില്ലാതെ തുടർന്നു. പിന്നീട് മെയ് നാലുമുതലായിരുന്നു വീണ്ടും വില വർധിപ്പിച്ചു തുടങ്ങിയത്.
advertisement
Also Read- Gold Price Today| സ്വർണവില ഇന്നും വർധിച്ചു; ഈ മാസത്തെ ഏറ്റവും ഉയർന്ന നിരക്കിൽ
രാജ്യത്ത് തന്നെ ഏറ്റവും കൂടുതൽ വാറ്റ് നികുതി ഈടാക്കുന്ന സംസ്ഥാനങ്ങളായ രാജസ്ഥാനിലും മധ്യപ്രദേശിലും ഫെബ്രുവരിയിൽ പെട്രോൾ വില 100 രൂപ കടന്നിരുന്നു. രാജസ്ഥാനിലെ ശ്രീ ഗംഗാനഗറിൽ ഒരു ലിറ്റർ പെട്രോളിന് 103.27 രൂപയാണ്. ഡീസൽ വില 95.97 രൂപയും. മധ്യപ്രദേശിലെ അനുപ്പൂരിൽ പെട്രോളിന് 102.96 രൂപയും ഡീസലിന് 93.69 രൂപയുമാണ്. ഇന്നലത്തെ വർധനവോടെ രാജസ്ഥാനിലെയും മധ്യപ്രദേശിലെയും മഹാരാഷ്ട്രയിലെയും വിവിധ നഗരങ്ങളിൽ പെട്രോൾ വില 100 രൂപ കടന്നു. ഈ ആഴ്ച ആദ്യം ഭോപ്പാലിൽ പെട്രോൾ വില 100 രൂപ പിന്നിട്ടിരുന്നു.
രാജ്യാന്തര എണ്ണവിലയും വിദേശ വിനിമയ നിരക്കുകളും അടിസ്ഥാനമാക്കിയാണ് രാജ്യത്തെ ചില്ലറ വിൽപന വില പുതുക്കി നിശ്ചയിക്കുന്നത്. ഒരു ലിറ്റര്‍ പെട്രോളിന്റെ വിലയിൽ 32.98 രൂപയാണ് കേന്ദ്ര സർക്കാരിന് ലഭിക്കുന്നത്. സംസ്ഥാന സർക്കാരിന്റെ വിൽപന നികുതി അല്ലെങ്കിൽ വാറ്റ് 19.55 രൂപയാണ്. ഡീസലിന് സെൻട്രൽ എക്സൈസ് ഡ്യൂട്ടി 31.83 രൂപയും വാറ്റ് 10.99 രൂപയുമാണ്. പെട്രോളിന് കുറഞ്ഞത് 2.6 രൂപയും ഡീസലിന് 2 രൂപയും ഡീലർ കമ്മീഷനും വിലയിൽ ഉൾപ്പെടുന്നു.
സംസ്ഥാനത്തെ പ്രധാന നഗരങ്ങളിലെ ഇന്നത്തെ പെട്രോൾ ഡീസൽ വില (ലിറ്ററിന്)
അലപ്പുഴ - 93.34 / 88.36
എറണാകുളം- 92.44 / 87.42
ഇടുക്കി - 93.30/ 88.19
കണ്ണൂർ- 92.76 / 87.74
കാസർഗോഡ് - 93.61/ 88.54
കൊല്ലം - 93.77/ 88.67
കോട്ടയം- 93.11/ 88.05
കോഴിക്കോട്- 92.82 / 87.80
മലപ്പുറം- 93.56 / 88.49
പാലക്കാട്- 93.64/ 88.54
പത്തനംതിട്ട- 93.15/ 88.09
തൃശ്ശൂർ- 92.92/ 87.87
തിരുവനന്തപുരം- 94.07/ 88.95
വയനാട് - 93.76 / 88.62
പ്രധാന എണ്ണ ഇറക്കുമതി രാജ്യമായ ഇന്ത്യയിലെ പല സംസ്ഥാനങ്ങൾ കോവിഡ് ലോക്ക്ഡൗണിലേക്ക് പോയത് ആവശ്യകത കുറച്ചെങ്കിലും രാജ്യാന്തര വിപണിയിൽ ഇന്ന് എണ്ണ വില വർധിച്ചിട്ടുണ്ട്. ബ്രെന്റ് ക്രൂഡോയില്‍ വില 1.66 സെന്റ് വർധിച്ച് ബാരലിന് 68.71 ഡോളറിനാണ് ഇന്ന് വ്യാപാരം നടക്കുന്നത്. യുഎസ് വെസ്റ്റ് ടെക്സാസ് ഇന്റർമീഡിയറ്റ് ക്രൂഡോയിൽ വില 1.55 സെന്റ് വർധിച്ച് ബാരലിന് 65.37 ഡോളറിനാണ് വ്യാപാരം നടക്കുന്നത്.