ഏറ്റവും അവസാനമായി രാജ്യത്ത് ഇന്ധന വിലയിൽ മാറ്റമുണ്ടായത് ഏപ്രിൽ 15ന് ആയിരുന്നു. അന്ന് ഒരു ലിറ്റർ പെട്രോളിന് 16 പൈസ കുറഞ്ഞപ്പോൾ ഡീസലിന് 14 പൈസ കുറഞ്ഞു. വിലയിൽ എണ്ണ കമ്പനികൾ മാറ്റം വരുത്തിയിട്ടില്ലെങ്കിലും കേന്ദ്ര സംസ്ഥാന നികുതികളും ചരക്കുകൂലിയും അനുസരിച്ച് വിവിധ നഗരങ്ങളിലെ വില വ്യത്യാസപ്പെട്ടിട്ടുണ്ട്.
advertisement
പെട്രോളിന്റെ വിലയുടെ 60 ശതമാനവും ഡീസലിന്റെ വിലയുടെ 54 ശതമാനവും കേന്ദ്ര - സംസ്ഥാന സർക്കാർ ചുമത്തുന്ന നികുതികളാണ്. ഒരു ലിറ്റർ പെട്രോളിന്റെ വിലയിൽ 32.09 രൂപയാണ് കേന്ദ്ര എക്സൈസ് നികുതി. ഒരു ലിറ്റർ ഡീസലിന് 31.80 രൂപയും.
26 തവണയാണ് ഈ വർഷമാദ്യം പെട്രോളിനും ഡീസലിനും വില വർധിച്ചത്. പെട്രോളിന് 7.46 രൂപയും ഡീസലിന് 7.60 രൂപയും വർധിച്ചു. 2021ൽ ഇന്ധനവില ആദ്യമായി കുറഞ്ഞത് മാർച്ച് 24നും 25നുമായിരുന്നു. 24 ദിവസം മാറ്റമില്ലാതെ തുടർന്നശേഷം മാർച്ച് 30നും വിലയിൽ കുറവുണ്ടായി.
രാജ്യാന്തര വിപണിയിലെ വിലയും വിദേശ വിനിമയ നിരക്കും കണക്കാക്കിയാണ് ഓരോ ദിവസവും ഭാരത് പെട്രോളിയം കോർപറേഷൻ, ഇന്ത്യൻ ഓയിൽ കോർപറേഷൻ, ഹിന്ദുസ്ഥാൻ പെട്രോളിയം തുടങ്ങിയ എണ്ണ കമ്പനികൾ രാവിലെ ആറുമണിക്ക് ചില്ലറ വിൽപന വില പുതുക്കുന്നത്.
രാജ്യത്തെ പ്രധാന നഗരങ്ങളിലെ ഇന്നത്തെ ഇന്ധനവില (പെട്രോൾ / ഡീസൽ വില ലിറ്ററിന്)
ശ്രീ ഗംഗാനഗർ - 100.89/ 92.99
അനുപ്പൂർ - 100.79/ 91.18
ന്യൂഡൽഹി- 90.40/ 80.73
മുംബൈ- 96.83/ 87.81
കൊൽക്കത്ത- 90.62/ 83.61
ചെന്നൈ- 92.43/ 85.75
ബെംഗളൂരു- 93.43/ 85.60
ഹൈദരാബാദ് - 93.99/ 88.05
പട്ന- 92.74/ 85.97
ജയ്പൂർ- 96.77/ 89.20
ലഖ്നൗ- 88.72/ 81.13
തിരുവനന്തപുരം- 92.28/ 86.75
ലോകത്തെ മൂന്നാമത്തെ ഏറ്റവും വലിയ എണ്ണ ഇറക്കുമതി രാജ്യമായ ഇന്ത്യയിൽ കോവിഡ് വ്യാപനം ഉയർന്നുനിൽക്കുന്നതും സംസ്ഥാനങ്ങൾ പലതും കർശന നിയന്ത്രണങ്ങളിലേക്ക് പോയതും ഓയിൽ ഡിമാൻഡിനെ കാര്യമായി ബാധിക്കുമെന്ന ആശങ്കയും നിലനിൽക്കുന്നുണ്ട്.
ബ്രെന്റ് ക്രൂഡ് വില 36 സെന്റ് വർധിച്ച് ബാരലിന് 66.01 ഡോളറിലാണ് വ്യാപാരം നടക്കുന്നത്. തിങ്കളാഴ്ച 0.7 ശതമാനം ഇടിവ് രേഖപ്പെടുത്തിയിരുന്നു. യു എസ് ടെക്സാസ് ഇന്റർമീഡിയറ്റ് ക്രൂഡ് വില 36 സെന്റ് ഉയർന്ന് ബാരലിന് 62.27 ഡോളറിനാണ് വ്യാപാരം നടക്കുന്നത്. തിങ്കളാഴ്ച വിലയിൽ 0.4 ശതമാനം കുറവുണ്ടായിരുന്നു.
English Summary: Petrol and diesel prices remained steady across the country for the 13th consecutive day on April 28, 2021. The auto fuel prices were last revised on April 15.