തലശ്ശേരി: കോവിഡ് ബാധിച്ചതിനെ തുടർന്ന് ചികിത്സയിൽ കഴിയുകയായിരുന്ന വനിതാ ഡോക്ടർ മരിച്ചു. മംഗളൂരു തൊക്കോട്ട് ദേർളക്കട്ട കണച്ചൂർ മെഡിക്കൽ കോളേജിൽ എം ഡിക്ക് പഠിക്കുകയായിരുന്ന മഹ ബഷീർ ആണ് മരിച്ചത്. 25 വയസ് ആയിരുന്നു.
തലശ്ശേരി പാലിശ്ശേരി പൊലീസ് ക്വാർട്ടേഴ്സിനു പിറകിലെ നബാംസ് വീട്ടിൽ ഡോ മഹ ബഷീർ മംഗളൂരു ഇന്ത്യാന ആശുപത്രിയിൽ വെച്ചാണ് മരിച്ചത്. ചൊവ്വാഴ്ച രാവിലെ ആറിനായിരുന്നു അന്ത്യം. മരണസമയത്ത് അഞ്ചുമാസം ഗർഭിണി ആയിരുന്നു. ഗർഭസ്ഥ ശിശുവിനെ രക്ഷിക്കാൻ ശ്രമിച്ചെങ്കിലും കഴിഞ്ഞില്ല.
രണ്ടുദിവസം മുമ്പ് നടത്തിയ പരിശോധനയിൽ കോവിഡ് നെഗറ്റീവ് ആയിരുന്നു. പക്ഷേ, ശ്വാസതടസം നേരിട്ടതിനെ തുടർന്ന് ചികിത്സയിൽ തുടരുകയായിരുന്നു. കാസർകോട് മേൽപ്പറമ്പിലെ ഡോ സവാഫറിന്റെ ഭാര്യയാണ്. പാലിശ്ശേരി പി സി അബ്ദുൾ ബഷീർ, നസറിയ ബഷീർ എന്നിവരാണ് മാതാപിതാക്കൾ.
കഴിഞ്ഞദിവസം, കോവിഡ് ബാധിച്ച് വയനാട്ടിലെ ലാബ് ടെക്നീഷ്യനായ ആരോഗ്യപ്രവർത്തകയും മരിച്ചിരുന്നു
Published by:Joys Joy
First published:
ഏറ്റവും വിശ്വാസ്യതയുള്ള വാർത്തകള്‍, തത്സമയ വിവരങ്ങൾ, ലോകം, ദേശീയം, ബോളിവുഡ്, സ്പോർട്സ്, ബിസിനസ്, ആരോഗ്യം, ലൈഫ് സ്റ്റൈൽ വാർത്തകൾ ന്യൂസ് 18 മലയാളം വെബ്സൈറ്റിൽ വായിക്കൂ.