TRENDING:

Fuel price | പെട്രോൾ, ഡീസൽ വില എന്തായി? ഏറ്റവും പുതിയ നിരക്കുകൾ

Last Updated:

ഓരോ ദിവസത്തെയും പെട്രോൾ, ഡീസൽ നിരക്ക് ആ ദിവസം രാവിലെ ആറ് മണിക്ക് പ്രഖ്യാപിക്കും

impactshort
Impact Shortsഗേറ്റ് വേ ഏറ്റവും പുതിയ വാർത്തയ്ക്കായി
advertisement
രാജ്യവ്യാപകമായി പെട്രോൾ, ഡീസൽ വില മാറ്റമില്ലാതെ തുടരുന്നു. ന്യൂഡൽഹി, കൊൽക്കത്ത, മുംബൈ, ചെന്നൈ എന്നിവിടങ്ങളിൽ ജൂൺ 27 ചൊവ്വാഴ്ച പെട്രോൾ, ഡീസൽ വില പഴയതുപോലെ തുടരുകയാണ്. ഓരോ ദിവസത്തെയും പെട്രോൾ, ഡീസൽ നിരക്ക് ആ ദിവസം രാവിലെ ആറ് മണിക്ക് പ്രഖ്യാപിക്കും. എന്നിരുന്നാലും, മൂല്യവർധിത നികുതി (വാറ്റ്), ചരക്ക് ചാർജുകൾ, പ്രാദേശിക നികുതികൾ മുതലായവ കാരണം ഇവ ഓരോ സംസ്ഥാനത്തിനും വ്യത്യാസപ്പെട്ടിരിക്കുന്നു.
(പ്രതീകാത്മക ചിത്രം)
(പ്രതീകാത്മക ചിത്രം)
advertisement

രാജസ്ഥാനിൽ പെട്രോൾ ലിറ്ററിന് 51 പൈസ കുറഞ്ഞ് 108.07 എന്ന നിരക്കിലാണ് വിൽക്കുന്നത്. അതേസമയം 93.35 രൂപയുടെ ഡീസൽ ലിറ്ററിന് 46 പൈസ കുറഞ്ഞു. ഗുജറാത്തിൽ പെട്രോൾ-ഡീസൽ 14 പൈസ കുറച്ചാണ് വിൽക്കുന്നത്. ഹരിയാനയിൽ പെട്രോളിനും ഡീസലിനും 18 പൈസ കുറഞ്ഞു. അതേസമയം, ഹിമാചലിൽ പെട്രോളിന് 34 പൈസയും ഡീസലിന് 31 പൈസയും വർധിച്ചു. ഇതിന് പുറമെ മഹാരാഷ്ട്ര, ഛത്തീസ്ഗഢ്, കേരളം തുടങ്ങി പല സംസ്ഥാനങ്ങളിലും ഇന്ധനവിലയിൽ നേരിയ വർധനയുണ്ട്.

advertisement

Also read: പ്രധാനമന്ത്രിയുടെ അമേരിക്കൻ സന്ദർശനം; ഇന്ത്യയിൽ വൻ നിക്ഷേപങ്ങൾ പ്രഖ്യാപിച്ച് ഗൂഗിളും ആമസോണും

നിലവിൽ ഡൽഹിയിൽ പെട്രോൾ ലിറ്ററിന് 96.72 രൂപയിലും ഡീസൽ ലിറ്ററിന് 89.62 രൂപയിലുമാണ് വിൽക്കുന്നത്. അതേസമയം, മുംബൈയിൽ പെട്രോൾ ലിറ്ററിന് 106.31 രൂപയ്ക്കും ഡീസൽ 94.27 രൂപയ്ക്കും ലഭ്യമാണ്. കൊൽക്കത്തയിൽ പെട്രോളിന് 106.03 രൂപയും ഡീസലിന് 92.76 രൂപയുമാണ്. അതേസമയം, ചെന്നൈയിൽ പെട്രോൾ ലിറ്ററിന് 102.63 രൂപയിലും ഡീസൽ 94.24 രൂപയിലുമാണ് വിൽക്കുന്നത്.

advertisement

രാജ്യത്ത് ഇന്ത്യൻ ഓയിൽ, ഭാരത് പെട്രോളിയം, ഹിന്ദുസ്ഥാൻ പെട്രോളിയം തുടങ്ങിയ എണ്ണ വിപണന കമ്പനികളാണ് (ഒഎംസി) പെട്രോൾ, ഡീസൽ വില നിശ്ചയിക്കുക. ഇത് ദിവസേനയുള്ള പ്രക്രിയയാണ്. ലോകമെമ്പാടുമുള്ള ക്രൂഡ് ഓയിലിന്റെ വിലയ്ക്കനുസൃതമായി നിരക്കുകൾ നിർണ്ണയിക്കപ്പെടുന്നു.

എന്തുകൊണ്ടാണ് സംസ്ഥാനങ്ങളിൽ ഇന്ധനവില വ്യത്യാസപ്പെടുന്നത്?

ഓരോ ദിവസത്തെയും നിരക്കുകൾ (പുതിയതോ മാറ്റമില്ലാത്തതോ) ആ ദിവസം രാവിലെ 6 മണിക്ക് പ്രഖ്യാപിക്കും. എന്നിരുന്നാലും, ഇവ ഓരോ സംസ്ഥാനത്തിനും വ്യത്യാസപ്പെട്ടിരിക്കുന്നു. മൂല്യവർദ്ധിത നികുതി (വാറ്റ്), ചരക്ക് ചാർജുകൾ, പ്രാദേശിക നികുതികൾ തുടങ്ങിയ മാനദണ്ഡങ്ങൾ മൂലമാണിത്.

advertisement

പെട്രോൾ, ഡീസൽ എന്നിവയുടെ പ്രതിദിന നിരക്ക് എസ്എംഎസിലൂടെയും അറിയാനാകും. ഇന്ത്യൻ ഓയിൽ ഉപഭോക്താക്കൾക്ക് RSP എന്നെഴുതി അവരുടെ സിറ്റി കോഡും ചേർത്ത് 9224992249 എന്ന നമ്പറിലേക്ക് അയച്ചാൽ വിവരങ്ങൾ ലഭിക്കും. ബിപിസിഎൽ ഉപഭോക്താക്കൾക്ക് 9223112222 എന്ന നമ്പറിലേക്ക് RSP + സിറ്റി കോഡും ടൈപ്പ് ചെയ്ത് എസ്എംഎസ് അയച്ച് വിവരങ്ങൾ ലഭിക്കും. അതേസമയം, HPCL ഉപഭോക്താക്കൾക്ക് HPPrice ഉം അവരുടെ സിറ്റി കോഡും 9222201122 എന്ന നമ്പറിലേക്ക് അയച്ചുകൊണ്ട് വില അറിയാനാകും.

advertisement

മികച്ച വീഡിയോകൾ

എല്ലാം കാണുക
ബ്രിട്ടീഷ് അധിനിവേശത്തിൻ്റെ ഓർമ്മപ്പെടുത്തലുമായി ബംഗ്ളാംകുന്ന്
എല്ലാം കാണുക

Summary: Know the fuel price in various states as on June 27, 2023. Fuel price is subjected to change on a daily basis depending on the price revision of various oil companies

മലയാളം വാർത്തകൾ/ വാർത്ത/Money/
Fuel price | പെട്രോൾ, ഡീസൽ വില എന്തായി? ഏറ്റവും പുതിയ നിരക്കുകൾ
Open in App
Home
Video
Impact Shorts
Web Stories