കഴിഞ്ഞ ദിവസം ഇന്ധനവിലയിൽ മാറ്റമുണ്ടായിരുന്നില്ല. ജൂൺ പതിനാലിന് പെട്രോളിന് 29 പൈസയും ഡീസലിന് 31 പൈസയും കൂട്ടിയിരുന്നു. രാജ്യാന്തര വിപണിയിലും എണ്ണ വില വർധിച്ചു.
രാജ്യാന്തര വിപണിയില്‍ അസംസ്‌കൃത എണ്ണ വിലയില്‍ രേഖപ്പെടുത്തുന്ന മാറ്റങ്ങളെ പശ്ചാത്തലമാക്കിയാണ് ഇന്ത്യയില്‍ പെട്രോൾ വില പ്രതിദിനം പുതുക്കുന്നത്. രാവിലെ ആറു മണിക്കാണ് പുതുക്കിയ പെട്രോൾ വില രാജ്യത്ത് പ്രാബല്യത്തില്‍ വരുന്നതും. വിതരണക്കാരെ (എച്ച്പി, ബിപിസിഎല്‍, ഷെല്‍) അടിസ്ഥാനപ്പെടുത്തി നഗരങ്ങള്‍ തമ്മിലുള്ള പെട്രോൾ വിലയില്‍ ഏറ്റക്കുറച്ചിലുകള്‍ ഉണ്ടാകാം.
advertisement
You may also like:JioFiber Postpaid| ജിയോ ഫൈബർ പോസ്റ്റ് പെയ്ഡ് പ്ലാനുകൾ അവതരിപ്പിച്ചു; പ്രതിമാസ പ്ലാനുകൾ 399 രൂപ മുതൽ
വാറ്റ് നികുതിയും ചരക്കുകൂലിയും മറ്റ് പ്രാദേശിക നികുതികളും അനുസരിച്ച് ഓരോ നഗരങ്ങളിലും വില വ്യത്യാസപ്പെട്ടിരിക്കുന്നു. രാജ്യത്ത് ഏറ്റവും കൂടുതൽ വാറ്റ് നികുതി ഈടാക്കുന്ന സംസ്ഥാനം രാജസ്ഥാനാണ്. പിന്നാലെ മധ്യപ്രദേശ്, മഹാരാഷ്ട്ര, ആന്ധ്രപ്രദേശ്, തെലങ്കാന തുടങ്ങിയ സംസ്ഥാനങ്ങള്‍ വരും.
രാജസ്ഥാൻ, മധ്യപ്രദേശ്, മഹാരാഷ്ട്ര, ആന്ധ്ര പ്രദേശ്, തെലങ്കാന സംസ്ഥാനങ്ങളിലും ലഡാക്കിലും പെട്രോൾ വില 100ന് പുറത്താണ്. രാജ്യാന്തര വിപണിയിലെ എണ്ണ വിലയും രൂപ- ഡോളർ വിനിമയ നിരക്കും കണക്കാക്കിയാണ് പൊതുമേഖലാ എണ്ണ കമ്പനികളായ ഇന്ത്യൻ ഓയിൽ കോർപറേഷനും ഭാരത് പെട്രോളിയം കോർപറേഷനും ഹിന്ദുസ്ഥാൻ പെട്രോളിയം കോർപറേഷനും എല്ലാ ദിവസവും രാവിലെ ആറു മണിക്ക് വില പുതുക്കി നിശ്ചയിക്കുന്നത്.
രാജ്യത്തെ പല നഗരങ്ങളിലും ഇന്ധനവില ഇതിനകം നൂറിലെത്തിയിരുന്നു. കേരളത്തിൽ പ്രീമിയം പെട്രോൾ വിലയും 100 തൊട്ടു. സാധാരണ പെട്രോൾ വില നൂറിനടുത്ത് എത്തി നിൽക്കുന്നു.
മെയ് നാല് മുതൽ ഇന്ധനവില കൂടുകയല്ലാതെ കുറഞ്ഞിരുന്നില്ല. കേരളമുൾപ്പെടെയുള്ള നാല് സംസ്ഥാനങ്ങളിലും പുതുച്ചേരിയിലും തെരഞ്ഞെടുപ്പ് നടക്കുന്ന 18 ദിവസം ഇന്ധനവില കൂട്ടിയിരുന്നില്ല. 42 ദിവസത്തിനിടെ 24 തവണയാണ് ഇന്ധനവില കൂട്ടിയത്.