തിരുവനന്തപുരത്ത് പെട്രോൾ ലിറ്ററിന് 103 രൂപ 88 പൈസയും, ഡീസൽ ലിറ്ററിന് 96 രൂപ 71 പൈസയുമായി. കോഴിക്കോട് പെട്രോൾ ലിറ്ററിന് 102 രൂപ 16 പൈസയുംഡീസൽ ലിറ്ററിന് 95 രൂപ 11 പൈസയുമാണ് ഇന്നത്തെ വില
ഇന്നലെ ഇന്ധനവിലയിൽ മാറ്റണുണ്ടായിരുന്നില്ല. ചൊവ്വാഴ്ച്ചയായിരുന്നു പെട്രോൾ, ഡീസൽ വില അവസാനമായി കൂട്ടിയത്. ചൊവ്വാഴ്ച പെട്രോളിന് 22 പൈസയും ഡീസലിന് 26 പൈസയും വർധിച്ചിരുന്നു. 72 ദിവസത്തിന് ശേഷമായിരുന്നു പെട്രോൾവില കൂടിയത്.
advertisement
പത്തൊമ്പത് ദിവസം മാറ്റമില്ലാതെ തുടർന്നതിന് ശേഷമായിരുന്നു വെള്ളിയാഴ്ച്ച ഡീസൽ വില വർധിപ്പിച്ചത്. സർക്കാർ ഉടമസ്ഥതയിലുള്ള ഇന്ത്യൻ ഓയിൽ കോർപ്പറേഷൻ (ഐ ഒ സി), ഭാരത് പെട്രോളിയം കോർപ്പറേഷൻ (ബി പി സി എൽ), ഹിന്ദുസ്ഥാൻ പെട്രോളിയം കോർപ്പറേഷൻ (എച്ച് പി സി എൽ) എന്നിവ അന്താരാഷ്ട്ര എണ്ണവില ഉയർന്നിട്ടും സെപ്റ്റംബർ അഞ്ച് മുതൽ ഇന്ധന നിരക്ക് പുതുക്കിയിരുന്നില്ല.
സെപ്റ്റംബർ 24 മുതൽ നാലുതവണയായി ഡീസലിന് 95 പൈസയാണ് വർധിച്ചത്. രാജ്യാന്തര വിപണിയിൽ ക്രൂഡോയിൽ വില മൂന്ന് വർഷത്തെ ഏറ്റവും ഉയർന്ന നിരക്കിലാണ്.