അന്താരാഷ്ട്ര തലത്തിൽ എണ്ണവിലയിൽ കയറ്റിറക്കങ്ങളുണ്ടെങ്കിലും ഇതിനനുസരിച്ച് ഇപ്പോൾ ഇന്ത്യയിലെ ഇന്ധന നിരക്കുകളിൽ എണ്ണക്കമ്പനികൾ മാറ്റം വരുത്തുന്നില്ല. എല്ലാ ദിവസവും രാവിലെ 6 മണിക്കാണ് ഇന്ത്യയിലെ പെട്രോൾ ഡീസൽ വില സർക്കാർ എണ്ണ കമ്പനികൾ പ്രഖ്യാപിക്കുന്നത്. അന്താരാഷ്ട്ര വിപണിയിലെ ക്രൂഡ് ഓയിൽ വിലയുടെ അടിസ്ഥാനത്തിലാണ് ഈ വില നിശ്ചയിക്കുന്നത്.
ഇന്നത്തെ നിരക്കുകൾ
മുംബൈയിൽ ഒരു ലിറ്റർ പെട്രോളിന് 106.31 രൂപയും, ഡീസൽ ലിറ്ററിന് 94.27 രൂപയുമാണ് വില. ന്യൂഡൽഹിയിൽ ഒരു ലിറ്റർ പെട്രോളിന് 96.72 രൂപയും, ഡീസൽ 89.62 രൂപയുമാണ്. കോഴിക്കോട് പെട്രോളിന് 108.41 രൂപയും, ഡീസലിന് 97.32 രൂപയുമാണ് ഒരു ലിറ്ററിന്റെ വില. തിരുവനന്തപുരത്ത് ഒരു ലിറ്റർ പെട്രോളിന് 110.02 രൂപയും, ഒരു ലിറ്റർ ഡീസലിന് 98.80 രൂപയുമാണ് വില നിലവാരം. കൊച്ചിയിൽ ഒരു ലിറ്റർ പെട്രോളിന് 108.15 രൂപയും, ഡീസൽ ലിറ്ററിന് 97.04 രൂപയുമാണ് ഇന്നത്തെ വില.
advertisement