മുംബൈയിൽ പെട്രോളിന്റെ പമ്പ് നിരക്ക് ലിറ്ററിന് 106.59 രൂപയാണ്. ദില്ലിയിൽ പെട്രോൾ ലിറ്ററിന് 100.56 രൂപയും കൊൽക്കത്തയിൽ ലിറ്ററിന് 100.62 രൂപയുമാണ് ചില്ലറ വിൽപ്പന നടത്തുന്നത്. ചെന്നൈയിലെ പെട്രോൾ നിരക്ക് ലിറ്ററിന് 101.37 രൂപയാണ്. ബാംഗ്ലൂരിലെ പെട്രോൾ വില മുംബൈക്ക് തൊട്ടുപിറകിൽ രണ്ടാം സ്ഥാനത്താണ്. ബാംഗ്ലൂരിൽ ലിറ്ററിന് 103.93 രൂപയാണ് പെട്രോൾ നിരക്ക്.
മെട്രോ നഗരങ്ങളിലുടനീളമുള്ള പെട്രോൾ നിരക്കുമായി ഡീസൽ വിലയുടെ മത്സരമാണ് ഇപ്പോൾ കണ്ടുവരുന്നത്. പെട്രോൾ വില മൂന്നക്കത്തിൽ എത്തിയപ്പോൾ ഡീസൽ ആ സ്ഥാനത്തേക്ക് എത്തുകയാണ്. മെട്രോയ്ക്ക് പുറത്തുള്ള ചില നഗരങ്ങളിൽ ഡീസലിന്റെ വില പെട്രോൾ നിരക്കിനേക്കാൾ കൂടുതലാണ്.
advertisement
മുംബൈയിൽ ഡീസൽ ലിറ്ററിന് 97.18 രൂപയ്ക്കാണ് ചില്ലറ വിൽപ്പന നടത്തുന്നത്. ഡൽഹിയിൽ ഡീസലിന് ലിറ്ററിന് 89.62 രൂപയാണ് നിരക്ക്. ദേശീയ തലസ്ഥാനത്തെ മറികടന്ന് കൊൽക്കത്തയിൽ ലിറ്ററിന് 92.65 രൂപ വിലയുണ്ട്. ലിറ്ററിന് 92.15 രൂപ നിരക്കിൽ ചെന്നൈ നഗരത്തിൽ ഡീസൽ വില നിലനിൽക്കുകയാണ്. ബാംഗ്ലൂൽ നഗരത്തിൽ വാഹനമോടിക്കുന്നവർക്ക് ലിറ്ററിന് 94.99 രൂപയാണ് ഡീസൽ വിലയായി നൽകേണ്ടത്.
മെട്രോ നഗരങ്ങൾക്ക് പുറത്ത്, ഇന്ത്യയിലുടനീളമുള്ള 16 സംസ്ഥാനങ്ങളിലും കേന്ദ്രഭരണ പ്രദേശങ്ങളിലും പെട്രോൾ നിരക്ക് ലിറ്ററിന് 100 രൂപയിൽ കൂടുതലാണ്. രാജസ്ഥാൻ, മധ്യപ്രദേശ്, ബീഹാർ, പഞ്ചാബ്, ലഡാക്ക്, സിക്കിം, ജമ്മു കശ്മീർ, ഒഡീഷ, കൊൽക്കത്ത, തമിഴ്‌നാട്, കേരളം, മഹാരാഷ്ട്ര, ആന്ധ്രാപ്രദേശ്, തെലങ്കാന, കർണാടക, ഡൽഹി തുടങ്ങിയ ഇടങ്ങളിൽ വില
100 കടന്നു. രാജ്യത്ത് ഏറ്റവും കൂടുതൽ പെട്രോൾ നിരക്കുള്ളത് രാജസ്ഥാനിലും മധ്യപ്രദേശിലുമാണ്. രാജസ്ഥാനിലെ ഗംഗനഗറിൽ പെട്രോൾ നിരക്ക് ലിറ്ററിന് 111.87 രൂപയാണ്. മധ്യപ്രദേശിലെ ഭോപ്പാലിൽ പെട്രോൾ ലിറ്ററിന് 108.88 രൂപയ്ക്ക് വിൽക്കുന്നു.
എന്നിരുന്നാലും കേരളത്തിൽ തുടർച്ചയായി എണ്ണവില ഉയർന്നു തന്നെയാണ്. കഴിഞ്ഞ ദിവസത്തെ അപേക്ഷിച്ച് ഇന്നും പെട്രോൾ വില കൂടിയിട്ടുണ്ട്. രണ്ടു ജില്ലകളിൽ പെട്രോൾ വില 102 രൂപയ്ക്കു മുകളിലാണ്. ജില്ലാ തിരിച്ചുള്ള വിലവിവര പട്ടിക ചുവടെ. ബ്രാക്കറ്റിൽ കഴിഞ്ഞ ദിവസത്തെ നിരക്ക്:
ആലപ്പുഴ: ₹ 101.44 (₹ 100.33)
എറണാകുളം: ₹ 100.66 (₹ 100.51)
ഇടുക്കി: ₹ 102.05 (₹ 101.65)
കണ്ണൂർ: ₹ 101.21 (₹ 100.68)
കാസറഗോഡ്: ₹ 101.48 (₹ 101.02)
കൊല്ലം: ₹ 101.92 (₹ 101.42)
കോട്ടയം: ₹ 101.01 (₹ 100.57)
കോഴിക്കോട്: ₹ 100.97 (₹ 100.97)
മലപ്പുറം: ₹ 101.11 (₹ 100.97)
പാലക്കാട്: ₹ 101.61 (₹ 101.60)
പത്തനംതിട്ട: ₹ 101.73 (₹ 101.03)
തൃശൂർ: ₹ 101.28 (₹ 100.93)
തിരുവനന്തപുരം: ₹ 102.54 (₹ 102.19)
വയനാട്: ₹ 102 (₹ 101.58)
പ്രാദേശിക നികുതികളായ വാറ്റ്, ചരക്ക് കൂലി എന്നിവ അനുസരിച്ച് ഇന്ധനവില സംസ്ഥാനങ്ങളിൽ വ്യത്യസ്തമാണ്. രാജ്യത്ത് പെട്രോളിനും ഡീസലിനും ഏറ്റവും കൂടുതൽ വാറ്റ് ഈടാക്കുന്ന സംസ്ഥാനം രാജസ്ഥാനാണ്. മധ്യപ്രദേശ്, മഹാരാഷ്ട്ര, ആന്ധ്രാപ്രദേശ്, തെലങ്കാന എന്നിവയാണ് തൊട്ടുപിന്നിൽ.
മെയ് 29 ന് ലിറ്ററിന് 100 രൂപയിൽ കൂടുതൽ പെട്രോൾ വിൽക്കുന്ന രാജ്യത്തെ ആദ്യത്തെ മെട്രോ നഗരമായി മുംബൈ മാറി. മുംബൈയിൽ ഡീസൽ വില മാറ്റമില്ലാതെ തുടർന്നു.