ദേശീയ തലസ്ഥാനത്തെ പെട്രോളിന് ഇന്ന് ലിറ്ററിന് 101.84 രൂപയും ഡീസലിന് ലിറ്ററിന് 89.87 രൂപയുമാണ് വില. മെയ് 4ന് ശേഷം ഇന്ധന വില 41 തവണ വർദ്ധിച്ചു. ഈ മാസം ഇതിനോടകം പത്ത് തവണയാണ് വർധന രേഖപ്പെടുത്തിയത്. ഇത് എക്കാലത്തെയും ഉയർന്ന നിരക്കാണ്. ഡൽഹിയിൽ പെട്രോളിന്റെ വില 11.15 രൂപ വർധിച്ചു. ഡീസൽ വില ലിറ്ററിന് 10.80 രൂപ ഉയർന്നു.
ഭാരത് പെട്രോളിയം കോർപ്പറേഷൻ ലിമിറ്റഡ് (ബിപിസിഎൽ), ഇന്ത്യൻ ഓയിൽ കോർപ്പറേഷൻ ലിമിറ്റഡ് (ഐഒസിഎൽ), ഹിന്ദുസ്ഥാൻ പെട്രോളിയം കോർപ്പറേഷൻ ലിമിറ്റഡ് (എച്ച്പിസിഎൽ) എന്നിവ അന്താരാഷ്ട്ര വിലയ്ക്കും വിദേശനാണ്യ നിരക്കും അനുസരിച്ച് ദിവസേന ഇന്ധന വില പരിഷ്കരിക്കുന്നു.
advertisement
മുംബൈയിലെ പെട്രോൾ വില മെട്രോ നഗരങ്ങളിലുടനീളമുള്ള ഏറ്റവും ഉയർന്ന നിരക്കാണ്; ലിറ്ററിന് 107.83 രൂപയാണ് വില, ഡീസൽ ലിറ്ററിന് 97.45 രൂപയും. വിവിധ നഗരങ്ങളിലെ പ്രാദേശിക വാറ്റ് ഉൾപ്പെടെ വിവിധ ഘടകങ്ങൾ ആണ് ഡൽഹിയും മുംബൈയും തമ്മിലുള്ള വിലയിലെ വ്യത്യാസത്തിന് കാരണം.
ഡൽഹിയിലെ പെട്രോൾ ചില്ലറ വിൽപ്പന വിലയുടെ 55 ശതമാനവും നികുതിയാണ് (കേന്ദ്രസർക്കാർ ശേഖരിക്കുന്ന എക്സൈസ് തീരുവ 32.90 രൂപയും സംസ്ഥാന സർക്കാർ ചുമത്തുന്ന 22.80 രൂപയും). ഡീസൽ വിലയുടെ പകുതിയും നികുതികളാണ് (31.80 രൂപ സെൻട്രൽ എക്സൈസ് നികുതിയും 13.04 രൂപ വാറ്റ്).
ചരക്ക് കൂലി, പ്രാദേശിക നികുതി, വാറ്റ് എന്നിവയുടെ അടിസ്ഥാനത്തിലാണ് പെട്രോൾ, ഡീസൽ വില നിശ്ചയിക്കപ്പെടുന്നത്. കേരളം, ഡൽഹി, രാജസ്ഥാൻ, മധ്യപ്രദേശ്, മഹാരാഷ്ട്ര, ആന്ധ്രാപ്രദേശ്, തെലങ്കാന, കർണാടക, ജമ്മു കശ്മീർ, ഒഡീഷ, തമിഴ്‌നാട്, ലഡാക്ക്, ബീഹാർ, പഞ്ചാബ് എന്നിവിടങ്ങളിൽ പെട്രോൾ ലിറ്ററിന് 100 രൂപ കടന്നു.
പെട്രോളിയം, പ്രകൃതിവാതക മന്ത്രാലയം ജൂലൈ 19 ന് പാർലമെന്റിന് സമർപ്പിച്ച കണക്കനുസരിച്ച് രാജസ്ഥാൻ, തെലങ്കാന, മധ്യപ്രദേശ്, ഒഡീഷ എന്നിവയാണ് വാറ്റ് ഏറ്റവും കൂടുതൽ ഈടാക്കുന്ന സംസ്ഥാനങ്ങൾ. മുകളിൽ പറഞ്ഞ സംസ്ഥാനങ്ങളും മറ്റ് സംസ്ഥാനങ്ങളും അധികമായി ഈടാക്കുന്ന മറ്റ് നിരക്കുകളാണ് സെസ്, അധിക നികുതി, നിലവിലുള്ള ഇന്ധന വിലയ്ക്ക് സർചാർജ് എന്നിവ പോലുള്ള നിരക്കുകൾ. ഇത് ഇന്ധനനിരക്ക് കുതിച്ചുയരാൻ കാരണമാകുന്നുണ്ടെന്ന് പെട്രോളിയം പ്രകൃതി വാതക സഹമന്ത്രി രമേശ്വർ തെലി പാർലമെന്റിൽ രേഖാമൂലം നൽകിയ മറുപടിയിൽ വ്യക്തമാക്കി. എന്നാൽ കേന്ദ്രഭരണ പ്രദേശങ്ങൾ എല്ലായ്പ്പോഴും ഇന്ധനത്തിന് കുറഞ്ഞ നികുതിയാണ് ഈടാക്കാറുള്ളത്. ഏറ്റവും കുറഞ്ഞ നിരക്ക് ഈടാക്കുന്ന കേന്ദ്രഭരണ പ്രദേശങ്ങളാണ് അരുണാചൽ പ്രദേശ്, മിസോറം എന്നിവ.
കേരളത്തിലെ ജില്ല തിരിച്ചുള്ള പെട്രോൾ വില ചുവടെ. ബ്രാക്കറ്റിൽ കഴിഞ്ഞ ദിവസത്തെ വില:
ആലപ്പുഴ: ₹ 102.80 (₹ 102.72)
എറണാകുളം: ₹ 101.94 (₹ 102.04)
ഇടുക്കി: ₹ 102.42 (₹ 103.33)
കണ്ണൂർ: ₹ 102.26 (₹ 102.49)
കാസർഗോഡ്: ₹ 102.83 (₹ 102.76)
കൊല്ലം: ₹ 102.91 (₹ 103.20)
കോട്ടയം: ₹ 102.52 (₹ 102.38)
കോഴിക്കോട്: ₹ 102.64 (₹ 102.30)
മലപ്പുറം: ₹ 102.83 (₹ 102.39)
പാലക്കാട്: ₹ 102.96 (₹ 102.72)
പത്തനംതിട്ട: ₹ 102.85 (₹ 102.95)
തൃശൂർ: ₹ 102.72 (₹ 102.37)
തിരുവനന്തപുരം: ₹ 103.58 (₹ 103.82)
വയനാട്: ₹ 103.39 (₹ 103.28)