TRENDING:

Petrol price | രാജ്യത്തെ പെട്രോൾ വില ഇനിയും കുറയുമോ? ഏറ്റവും പുതിയ വിവരം ഇങ്ങനെ

Last Updated:

എട്ടു മാസത്തിലധികമായി രാജ്യത്തെ ഇന്ധനവില മാറ്റമേതുമില്ലാതെ തുടരുന്ന സാഹചര്യത്തിലാണ് പുത്തൻ പ്രതീക്ഷകൾക്ക് സാധ്യത തെളിയുന്നത്

impactshort
Impact Shortsഗേറ്റ് വേ ഏറ്റവും പുതിയ വാർത്തയ്ക്കായി
advertisement
പെട്രോൾ വില (Petrol Price) ഉടൻ കുറയുമെന്ന് പ്രതീക്ഷിക്കുന്നതായി പെട്രോളിയം മന്ത്രി ഹർദീപ് സിങ് പുരി. സർക്കാർ ഉടമസ്ഥതയിലുള്ള എണ്ണ വിപണന കമ്പനികൾ മുൻകാല നഷ്ടം തിരിച്ചുകിട്ടിയാലുടൻ ഇന്ധനത്തിന്റെ വില കുറയ്ക്കുമെന്ന് അദ്ദേഹം പറഞ്ഞതായി ഹിന്ദുസ്ഥാൻ ടൈംസ് റിപ്പോർട്ട് ചെയ്യുന്നു. എട്ടു മാസത്തിലധികമായി രാജ്യത്തെ ഇന്ധനവില മാറ്റമേതുമില്ലാതെ തുടരുകയാണ്.
(പ്രതീകാത്മക ചിത്രം)
(പ്രതീകാത്മക ചിത്രം)
advertisement

ഇന്ത്യൻ ഓയിൽ കോർപ്പറേഷൻ (ഐഒസി), ഭാരത് പെട്രോളിയം കോർപ്പറേഷൻ ലിമിറ്റഡ് (ബിപിസിഎൽ), ഹിന്ദുസ്ഥാൻ പെട്രോളിയം കോർപ്പറേഷൻ ലിമിറ്റഡ് (എച്ച്പിസിഎൽ) തുടങ്ങിയ സർക്കാർ ഉടമസ്ഥതയിലുള്ള എണ്ണക്കമ്പനികൾ പെട്രോളിന്റെയും ഡീസലിന്റെയും വില പരിഷ്കരിക്കാതെ നിലനിർത്തുന്ന സമയത്താണ് മന്ത്രി വീണ്ടും വിലകുറയുമെന്ന് സൂചന നൽകുന്നത്.

എണ്ണക്കമ്പനികൾക്കുണ്ടായ നഷ്ടം നികത്തുന്നതിനാൽ പെട്രോളിന്റെയും ഡീസലിന്റെയും വില പുതുക്കിയിട്ടില്ല. നഷ്ടം അവസാനിച്ചാൽ വില കുറയുമെന്ന് പ്രതീക്ഷിക്കുന്നതായി പുരി പറഞ്ഞു. “അണ്ടർ റിക്കവറി (അല്ലെങ്കിൽ നഷ്ടം) അവസാനിച്ചാൽ, വില കുറയുമെന്ന് പ്രതീക്ഷിക്കുന്നു,” അദ്ദേഹം പറഞ്ഞു. വില പിടിച്ചുനിർത്താൻ സർക്കാർ ആവശ്യപ്പെട്ടിട്ടില്ലെന്നും, “എണ്ണ കമ്പനികൾ സ്വന്തം നിലയിൽ ചെയ്തു,” എന്നും അദ്ദേഹം പറഞ്ഞു.

advertisement

Also read: ഓഹരി വിപണിയിൽ ഇടിവ് തുടരുന്നു; മുന്നേറുന്നത് ഓട്ടോ, ഫാർമ ഓഹരികൾ മാത്രം

അന്താരാഷ്ട്ര വിപണിയിൽ അസംസ്‌കൃത എണ്ണയുടെ വില കുറയുന്ന സാഹചര്യത്തിലും നഷ്‌ടം വീണ്ടെടുക്കുന്ന സാഹചര്യത്തിലും റീട്ടെയിൽ പെട്രോൾ, ഡീസൽ വിലകൾ കുറയ്ക്കാൻ പെട്രോളിയം മന്ത്രി ഹർദീപ് സിംഗ് പുരി അടുത്തിടെ എണ്ണ വിപണന കമ്പനികളോട് ആവശ്യപ്പെട്ടിരുന്നു.

ഒരു ഘട്ടത്തിൽ പെട്രോളിന്റെ ലാഭം ലിറ്ററിന് 10 രൂപയായിരുന്നു. എന്നാൽ പിന്നീട് എണ്ണ വിലയിലുണ്ടായ സ്ഥിരത ഇത് 50 ശതമാനം എന്ന നിലയിൽ കുറച്ചു. അതേസമയം, ഡീസലിന്റെ നഷ്ടം ഈ മാസം ആദ്യം 10-11 രൂപയിൽ നിന്ന് 13 രൂപയായി വർധിച്ചതായി പിടിഐ റിപ്പോർട്ട് ചെയ്യുന്നു. ഇന്ത്യയിലെ എണ്ണ വിപണന കമ്പനികൾ ഇന്ധനവില മരവിപ്പിച്ചതോടെ, 2022 ജൂൺ 24 ന് അവസാനിച്ച ആഴ്ചയിൽ, പെട്രോൾ ലിറ്ററിന് 17.4 രൂപയും ഡീസലിന് 27.7 രൂപയും റെക്കോർഡ് നഷ്ടമുണ്ടാക്കിയെന്നും റിപ്പോർട്ട് അവകാശപ്പെടുന്നു.

advertisement

2022 മെയ് 21ന് ധനമന്ത്രി നിർമ്മല സീതാരാമൻ പെട്രോളിന്റെ എക്സൈസ് തീരുവ ലിറ്ററിന് 8 രൂപയും ഡീസലിന് 6 രൂപയും കുറച്ചിരുന്നു. 2022 ജൂലൈ 15-ന് മഹാരാഷ്ട്ര സർക്കാർ പെട്രോളിന്റെയും ഡീസലിന്റെയും മൂല്യവർധിത നികുതി യഥാക്രമം 5 രൂപയും 3 രൂപയും കുറച്ചു.

2023 ജനുവരി 8-ന് ഹിമാചൽ പ്രദേശ് സർക്കാർ ഡീസലിന്റെ മൂല്യവർദ്ധിത നികുതി 3 രൂപ വർദ്ധിപ്പിച്ചു. ഡൽഹിയിൽ ഇപ്പോൾ പെട്രോൾ വില ലിറ്ററിന് 96.72 രൂപയും ഡീസലിന് 89.62 രൂപയുമാണ്. മുംബൈയിൽ പെട്രോളിനും ഡീസലിനും യഥാക്രമം 106.31 രൂപയും 94.27 രൂപയുമാണ് വില.

advertisement

മികച്ച വീഡിയോകൾ

എല്ലാം കാണുക
ബ്രിട്ടീഷ് അധിനിവേശത്തിൻ്റെ ഓർമ്മപ്പെടുത്തലുമായി ബംഗ്ളാംകുന്ന്
എല്ലാം കാണുക

Summary: Petroleum Minister Hardeep Singh Puri recently hinted at the chance of further reduction of petrol, diesel prices in India

മലയാളം വാർത്തകൾ/ വാർത്ത/Money/
Petrol price | രാജ്യത്തെ പെട്രോൾ വില ഇനിയും കുറയുമോ? ഏറ്റവും പുതിയ വിവരം ഇങ്ങനെ
Open in App
Home
Video
Impact Shorts
Web Stories