ആകർഷകമായ പലിശ നിരക്ക്
15 വർഷത്തെ ദീർഘകാല സേവിംഗ്സ് പദ്ധതിയാണ് പിപിഎഫ്. 15 വർഷം പൂർത്തിയാക്കുന്നതിന് മുമ്പ് പണം പിൻവലിക്കാൻ കഴിയില്ല. പിപിഎഫ് ആകർഷകമായ പലിശ നിരക്കുകളാണ് വാഗ്ദാനം ചെയ്യുന്നത്. നിലവിലത്തെ പലിശ പ്രതിവർഷം 7.10% ആണ്. വിരമിക്കൽ, കുട്ടികളുടെ വിദ്യാഭ്യാസം പോലുള്ള ദീർഘകാല നിക്ഷേപ ലക്ഷ്യങ്ങൾക്കുള്ള നല്ലൊരു മാർഗമാണ് പബ്ലിക് പ്രൊവിഡന്റ് ഫണ്ട്.
സെക്ഷൻ 80സി പ്രകാരമുള്ള നികുതി ആനുകൂല്യങ്ങൾ
ആദായനികുതി നിയമത്തിലെ സെക്ഷൻ 80 സി പ്രകാരം പിപിഎഫ് നിക്ഷേപങ്ങൾക്ക് നികുതിയിളവിന് അർഹതയുണ്ട്. അതായത് 1.5 ലക്ഷം വരെ ലാഭം നേടാം. കാരണം നിങ്ങളുടെ നികുതി വിധേയമായ വരുമാനത്തിൽ നിന്നാണെങ്കിൽ പ്രതിവർഷം 1.5 ലക്ഷം വരെ കുറയും. പക്ഷെ പിപിഎഫിൽ നടത്തിയ നിക്ഷേപങ്ങൾക്ക് ഇത് ബാധകമല്ല.
advertisement
നികുതി രഹിത റിട്ടേണുകൾ
പിപിഎഫ് നിക്ഷേപങ്ങളിൽ നിന്ന് ലഭിക്കുന്ന പലിശ പൂർണമായും നികുതി രഹിതമാണ്. അതായത് തുക എത്രയായാലും കിട്ടുന്ന പലിശയ്ക്ക് നികുതി അടക്കേണ്ടതില്ല. ഉയർന്ന നികുതി അടയ്ക്കേണ്ടവർക്ക് പിപിഎഫ് വളരെ ആകർഷകമായ നിക്ഷേപ മാർഗമാണ്.
ഭാഗിക പിൻവലിക്കലും വായ്പകളും
ചില നിബന്ധനകൾക്ക് വിധേയമായി 7-ാം വർഷം മുതൽ ഭാഗിക പിൻവലിക്കലുകൾ പിപിഎഫ് അനുവദിക്കുന്നുണ്ട്. 3 മുതൽ 6 വർഷം കാലയളവിൽ നിങ്ങളുടെ പിപിഎഫ് അക്കൗണ്ടിൽ നിന്ന് ലോൺ എടുക്കാം. ഏതെങ്കിലും അപ്രതീക്ഷിത സാമ്പത്തിക ആവശ്യങ്ങൾ നിറവേറ്റുന്നതിന് ഇത് സഹായകമാകും.
ഗവൺമെന്റ് പിന്തുണയുള്ള പദ്ധതി
പിപിഎഫ് എന്നത് ഗവൺമെന്റ് പിന്തുണയുള്ള ഒരു പദ്ധതിയാണ്. അതുകൊണ്ട് തന്നെ നിങ്ങളുടെ നിക്ഷേപങ്ങൾ സുരക്ഷിതമാണ്. മൂന്ന് മാസം കൂടുമ്പോൾ പലിശ നിരക്കുകൾ ഗവൺമെന്റ് അവലോകനം ചെയ്യുകയും ക്രമീകരിക്കുകയും ചെയ്യുന്നു. നിങ്ങൾക്ക് മികച്ച വരുമാനം ലഭിക്കുന്നുണ്ടെന്ന് ഉറപ്പാക്കുന്നു.
മറ്റ് സവിശേഷതകൾ
യഥാർത്ഥ കാലാവധി 15 വർഷമാണ്. അതിനുശേഷം അപേക്ഷിച്ചാൽ, 5 വർഷത്തേക്ക് ഒന്നോ അതിലധികമോ ബ്ലോക്കുകളിലേക്ക് നീട്ടാവുന്നതാണ്.
മൂന്ന് മാസം കൂടുമ്പോഴാണ് പലിശ നിരക്ക് കേന്ദ്ര സർക്കാർ നിശ്ചയിക്കുന്നത്. നിലവിൽ പ്രതിവർഷം 7.10% ആണ് പലിശ നിരക്ക്.
അക്കൗണ്ടിന്റെ കാലാവധിയും സേവിങ്‌സും അനുസരിച്ച് വായ്പകളും പിൻവലിക്കലുകളും അനുവദനീയമാണ്.
ഒന്നോ അതിലധികമോ വ്യക്തികളുടെ പേരിൽ നോമിനേഷൻ സൗകര്യം ലഭ്യമാണ്. നോമിനികളുടെ ഓഹരികളും അപേക്ഷകന് തീരുമാനിക്കാവുന്നതാണ്.
അപേക്ഷകന്റെ അഭ്യർത്ഥന പ്രകാരം അക്കൗണ്ട് മറ്റ് ശാഖകളിലേക്കോ മറ്റ് ബാങ്കുകളിലേക്കോ പോസ്റ്റ് ഓഫീസുകളിലേക്കോ ട്രാൻസ്ഫർ ചെയ്യാവുന്നതാണ്.
ഏതെങ്കിലും അംഗീകൃത ബാങ്കിന്റെയോ പോസ്റ്റ് ഓഫീസിന്റെയോ ശാഖയിൽ പിപിഎഫ് അക്കൗണ്ടുകൾ തുറക്കാം. പിപിഎഫ് അക്കൗണ്ട് തുറക്കുന്നതിനുള്ള ഫോം പൂരിപ്പിച്ച്, ഒപ്പം ഐഡി പ്രൂഫ്, വിലാസം തുടങ്ങിയ ആവശ്യമായ രേഖകൾ സമർപ്പിച്ച് അക്കൗണ്ട് തുറക്കാവുന്നതാണ്.
ഒരു പിപിഎഫ് അക്കൗണ്ട് തുറന്നു കഴിഞ്ഞാൽ ഏത് സമയത്തും നിങ്ങൾക്ക് അതിലേക്ക് പണമിടാം.നേരിട്ടോ ഓൺലൈനായോ NEFT/RTGS വഴിയോ പിപിഎഫ് അക്കൗണ്ട് ഉള്ള ബാങ്കിലും പോസ്റ്റ് ഓഫീസിലും പണം നിക്ഷേപിക്കാവുന്നതാണ്.