ആർബിഐയുടെ ക്യാംപെയ്ൻ
മെയ് 12 നാണ് ആർബിഐ ‘ഹണ്ട്രഡ് ഡേയ്സ്, ഹണ്ട്രഡ് പേയ്സ്’ (100 Days 100 Pays) എന്ന പേരിലുള്ള ക്യാംപെയ്ൻ പ്രഖ്യാപിച്ചത്. രാജ്യത്തെ ബാങ്കുകളിൽ അവകാശികൾ എത്താതെ കുമിഞ്ഞു കൂടി കിടക്കുന്ന നിക്ഷേപങ്ങൾ തിരികെ നൽകാനുള്ള ക്യാംപെയ്ൻ ആണിത്. 100 ദിവസത്തിനുള്ളിൽ ഈ പണം അവകാശികൾക്ക് തിരികെ നൽകാനാണ് ആർബിഐയുടെ നിർദേശം. രാജ്യത്തെ ബാങ്കുകളുടെയും ക്ലെയിം ചെയ്യപ്പെടാത്ത ഏറ്റവും ഉയർന്ന 100 നിക്ഷേപങ്ങൾ 100 ദിവസത്തിനുള്ളിൽ കണ്ടെത്തി തീർപ്പാക്കുക എന്നതാണ് ഈ ക്യാംപെയ്നിലൂടെ ലക്ഷ്യം വെയ്ക്കുന്നത്. ജൂൺ ഒന്നു മുതൽ ക്യാംപെയ്ൻ ആരംഭിക്കും.
advertisement
എൽപിജി സിലിണ്ടറിന്റെ വില വർദ്ധനവ്
പെട്രോളിയം കമ്പനികളും എണ്ണ വിപണന കമ്പനികളുമാണ് എല്ലാ മാസത്തിന്റെയും ആരംഭത്തിൽ ഗ്യാസ് സിലിണ്ടറുകളുടെ വില നിശ്ചയിക്കുന്നത്. 2023 ജൂൺ 01 മുതൽ ഗ്യാസ് സിലിണ്ടറുകളുടെ വില പരിഷ്കരിക്കുമെന്നാണ് സൂചന. മെയ് മാസം എൽപിജി സിലിണ്ടറുകളുടെ വില 171.50 രൂപ കുറച്ചിരുന്നു. എന്നാൽ ഗാർഹിക സിലിണ്ടറുകളുടെ വിലയിൽ ഇതുവരെ മാറ്റമില്ല.
ഇലക്ട്രിക് വാഹനങ്ങളുടെ വില വർദ്ധനവ്
ഇലക്ട്രിക് വാഹനങ്ങൾക്ക് FAME 2 സ്‌കീമിന് കീഴിൽ നൽകി വരുന്ന സബ്സിഡി കേന്ദ്ര സർക്കാർ ജൂൺ മുതൽ കുറയ്ക്കാനിരിക്കുകയാണ്. സബ്സിഡി എംആർപിയുടെ 40 ശതമാനത്തിൽ നിന്ന് 15 ശതമാനം ആയി കുറയ്ക്കുമെന്നാണ് റിപ്പോർട്ടുകൾ. മന്ത്രാലയം പുറപ്പെടുവിച്ച വിജ്ഞാപനമനുസരിച്ച്, പുതിയ മാറ്റം ഈ വർഷം ജൂൺ 1 മുതൽ പ്രാബല്യത്തിൽ വരും. ജൂൺ ഒന്നിനോ അതിനുശേഷമോ രജിസ്റ്റർ ചെയ്ത ഇലക്ട്രിക് ഇരുചക്രവാഹനങ്ങൾക്ക് പുതിയ മാറ്റം ബാധകമായിരിക്കും.
കഫ് സിറപ്പ് ടെസ്റ്റിങ്ങ്
എല്ലാ ഇന്ത്യന്‍ കഫ് സിറപ്പ് കയറ്റുമതിക്കാരും തങ്ങളുടെ ഉത്പന്നങ്ങൾ വിദേശത്തേക്ക് അയയ്ക്കുന്നതിന് മുമ്പ് സര്‍ക്കാര്‍ ലബോറട്ടറികളില്‍ പരിശോധനയ്ക്ക് വിധേയമാക്കണമെന്നാണ് പുതിയ നിര്‍ദേശം. ജൂണ്‍ 1 മുതല്‍ പരിശോധന നടത്തണമെന്നാണ് ഡയറക്ടറേറ്റ് ജനറല്‍ ഓഫ് ഫോറിന്‍ ട്രേഡിന്റെ (ഡിജിഎഫ്ടി) വിജ്ഞാപനം. കഫ് സിറപ്പ് കയറ്റുമതി ചെയ്യുന്നവർ ജൂൺ 1 മുതൽ ഉത്പന്നം കയറ്റുമതി ചെയ്യുന്നതിന് മുമ്പ് സർക്കാർ ലബോറട്ടറി നൽകുന്ന സർട്ടിഫിക്കറ്റ് ഹാജരാക്കണമെന്നും ഡിജിഎഫ്ടി അറിയിച്ചു. ഇന്ത്യൻ കമ്പനികൾ കയറ്റുമതി ചെയ്യുന്ന കഫ് സിറപ്പുകളുടെ ഗുണനിലവാരത്തെക്കുറിച്ചുള്ള ആശങ്കകൾ ഉയർന്ന സാഹചര്യത്തിലാണ് ഈ തീരുമാനം.
Summary: Price for LPG cylinder and electric scooter to go up starting June 1 2023. All you need to know