കേന്ദ്ര സംസ്ഥാന സർക്കാരുകൾ ചുമത്തുന്ന നികുതികളും ചരക്ക് കൂലിയും അനുസരിച്ച് ചില്ലറ്റ വിൽപന വിലയിൽ മാറ്റമുണ്ടാകും. പെട്രോളിന്റെ ചില്ലറ വിൽപന വിലയിൽ 60 ശതമാനവും ഡീസലിന്റെ വിലയിൽ 54 ശതമാനവും കേന്ദ്ര സംസ്ഥാന നികുതികളാണ്. പെട്രോളിന് 32.90 രൂപയും ഡീസലിന് 31.80 രൂപയുമാണ് കേന്ദ്ര നികുതി. രാജ്യാന്തര വിപണിയിലെ വിലയും വിദേശ വിനിമയ നിരക്കും കണക്കിലെടുത്ത് ഓരോ ദിവസവും ചില്ലറ വിൽപന വില പുതുക്കി നിശ്ചയിക്കുകയാണ് ചെയ്യുക.
രാജ്യത്തെ പ്രധാന നഗരങ്ങളിലെ പെട്രോൾ, ഡീസൽ വില (ലിറ്ററിന്)
advertisement
ഡൽഹി- 90.56/ 80.87
മുംബൈ- 96.98/ 87.96
കൊൽക്കത്ത- 90.77/ 83.75
ചെന്നൈ- 92.58/ 85.88
ബെംഗളൂരു- 93.59/ 85.75
ഹൈദരാബാദ്- 94.16/ 88.20
ഭോപ്പാൽ- 98.58/ 89.13
പട്ന- 92.89/ 86.12
ലഖ്നൗ- 88.85/ 81.27
നോയിഡ- 88.91/ 81.33
കേരളത്തിലെ വിവിധ നഗരങ്ങളിലെ ഇന്ധന വില (ലിറ്ററിന്)
ആലപ്പുഴ- 90.52/ 85.48
എറണാകുളം- 90.81/ 85.37
ഇടുക്കി- 91.93/ 86.38
കണ്ണൂർ- 90.99/ 86.10
കാസർകോട്-91.56/ 86.10
കൊല്ലം-92.11/ 86.59
കോട്ടയം-91.04/ 85.58
കോഴിക്കോട്- 91.09 /85.66
മലപ്പുറം- 91.23 / 85.79
പാലക്കാട്- 91.76/ 86.27
പത്തനംതിട്ട- 91.69/ 86.20
തൃശൂർ- 91.33/ 85.86
തിരുവനന്തപുരം- 92.19/ 86.67
വയനാട്- 92.09/ 86.53
Also Read- Gold Price Today | സ്വർണ വിലയിൽ വീണ്ടും നേരിയ വർധനവ്; ഇന്നത്തെ നിരക്കുകൾ അറിയാം
അന്താരാഷ്ട്ര വിപണികളിൽ, വെള്ളിയാഴ്ചത്തെ വ്യാപാരത്തിൽ എണ്ണവില നേരിയ തോതിൽ ഉയർന്നു. ഡോളറിന്റെ മൂല്യം കുറഞ്ഞതിന് പിന്നാലെയാണിത്. കൊറോണ വൈറസ് ബാധക്ക് ശേഷം വർധിച്ചുവരുന്ന ഇന്ധന ആവശ്യവുമാണ് വില ഉയരാൻ കാരണം. ബ്രെൻറ് ക്രൂഡ് ഫ്യൂച്ചർ ബാരലിന് 7 സെന്റ്, അഥവാ 0.1 ശതമാനം ഉയർന്ന് ബാരലിന് 63.27 ഡോളറിലെത്തി. യുഎസ് വെസ്റ്റ് ടെക്സസ് ഇന്റർമീഡിയറ്റ് ക്രൂഡ് ബാരലിന് 17 സെന്റ് അഥവാ 0.3 ശതമാനം ഉയർന്ന് ബാരലിന് 59.77 ഡോളറായി.
English Summary: fuel prices across the country unchanged for a tenth consecutive day on Friday. The fuel prices were last lowered on March 30 following a reduction in the international crude prices. Before March 30, the fuel prices were not changed for four consecutive days. According to data available on the Indian Oil Corporation’s (IOC) website on Friday, the price of one litre of petrol in Delhi was Rs 90.56 and an equal quantity of diesel was priced at Rs 80.87 in the national capital. In Mumbai, petrol is currently retailing at Rs 96.98 and diesel costs Rs 87.96.
