മൊബൈല്‍ ഫോണിലൂടെ തടസ്സങ്ങളില്ലാതെയുള്ള ഇടപാടുകള്‍ നടത്തുക എന്ന ലക്ഷ്യമിട്ട് 2022 സെപ്റ്റംബറിലാണ് യുപിഐ ലൈറ്റ് അവതരിപ്പിച്ചത്. ചെറിയ തുകകളുടെ ഇടപാടുകള്‍ വേഗത്തിലും തടസ്സമില്ലാതെയും നടത്തുക ലക്ഷ്യമിട്ടാണ് ഇത് അവതരിപ്പിച്ചത്. യുപിഐ ലൈറ്റ് ഇടപാടുകള്‍ ഓഫ്‌ലൈന്‍ ആണ്. ഇതിന് അഡീഷണല്‍ ഫാക്ടര്‍ ഓഫ് ഓതന്റിഫിക്കേഷന്‍ (എഎഫ്എ) ആവശ്യമില്ല. ഇതിനുപുറമെ തത്സമയമുള്ള ഇടപാട് അലേര്‍ട്ടുകളും ലഭിക്കില്ല.
ഓഫ്‌ലൈന്‍ മോഡില്‍ ചെറിയ മൂല്യമുള്ള ഡിജിറ്റല്‍ പേയ്‌മെന്റുകള്‍ സുഗമമാക്കുക എന്ന ലക്ഷ്യത്തോടെ 2022 ജനുവരിയില്‍ പുറത്തിറക്കിയ 'ഓഫ്‌ലൈന്‍ ചട്ടക്കൂട്' ബാങ്ക് ബുധനാഴ്ച ഭേദഗതി ചെയ്തു. ഈ വര്‍ഷം ഒക്ടോബറില്‍ സെന്‍ട്രല്‍ ബാങ്ക് ഇതു സംബന്ധിച്ച പ്രഖ്യാപനം നടത്തിയിരുന്നു. ഓഫ്‌ലൈന്‍ പേയ്‌മെന്റ് എന്നാല്‍ ഇടപാടുകള്‍ നടത്താല്‍ ഇന്റര്‍നെറ്റ് കണക്ടിവിറ്റി ആവശ്യമില്ല എന്നാണ് അര്‍ത്ഥമാക്കുന്നത്.
advertisement
500 രൂപയില്‍ താഴെയുള്ള ചെറിയ തുകകളുടെ ഇടപാടുകള്‍ നടത്തുന്നതിനായാണ് യുപിഐ ലൈറ്റ് ആര്‍ബിഐ അവതരിപ്പിച്ചത്. പണമിടപാടുകള്‍ നടത്തുന്നതിന് എന്‍പിസിഐ(NPCI) കോമണ്‍ ലൈബ്രറി(സിഎല്‍) ആപ്ലിക്കേഷന്‍ ആണ് യുപിഐ ലൈറ്റ് ഉപയോഗിക്കുന്നത്. ചെറിയ ഇടപാടുകള്‍ക്ക് ഉപയോക്തൃ-സൗഹൃദ അനുഭവം നല്‍കുകയെന്നതാണ് യുപിഐ ലൈറ്റ് ലക്ഷ്യമിടുന്നത്.