നിലവിലുള്ള പെയ്മെന്റ് സംവിധാനങ്ങൾ നവീകരിക്കുന്നതിന്റെ ഭാഗമായാണ് “റിസർവ് ബാങ്ക് ഓഫ് ഇന്ത്യ ( ഭാരത് ബിൽ പെയ്മെന്റ് സിസ്റ്റം) ഡയറക്ഷൻസ് 2024 (Reserve Bank of India (Bharat Bill Payment System Directions, 2024 )” എന്ന പേരിൽ പുതിയ നിർദ്ദേശങ്ങൾ നടപ്പാക്കുന്നത്.
യുപിഐ (UPI), ഇന്റർനെറ്റ് ബാങ്കിംഗ് (Internet Banking), കാർഡുകൾ (Cards), പ്രീപെയ്ഡ് പേയ്‌മെന്റ് (Prepaid Payment) ഉപകരണങ്ങൾ എന്നിവ വഴി പണം അടയ്ക്കാനോ സ്വീകരിക്കാനോ അവസരമൊരുക്കുന്ന പ്ലാറ്റ്ഫോമായ ഭാരത് ബിൽ പെയ്മെന്റ് സിസ്റ്റം (ബിബിപിഎസ്) മൊബൈൽ ആപ്ലിക്കേഷനുകൾ വഴിയോ ബാങ്ക് ബ്രാഞ്ചുകൾ വഴിയോ ഇടപാട് നടത്താനും ഉപഭോക്താക്കളെ സഹായിക്കുന്നു.
advertisement
പുതിയ നിയമങ്ങൾ അനുസരിച്ച് വ്യാപാരികളുടെ ഓൺബോർഡിങ്ങുമായി (Onboarding) ബന്ധപ്പെട്ട നിർദ്ദേശങ്ങൾ പാലിക്കപ്പെടുന്നുണ്ടെന്ന് ഉറപ്പ് വരുത്താനുള്ള ചുമതല ബിൽ ഒപ്പറേറ്റിങ് യൂണിറ്റിനായിരിക്കും (BOU) ഉപഭോക്താക്കൾക്ക് ഇടപാടുകൾ എളുപ്പമാക്കാനും ബിബിപിഎസിലെ എല്ലാ ബില്ലർമാരുമായും ഇടപാടുകൾ നടത്താൻ ഉപഭോക്താക്കൾക്ക് കഴിയുന്നുവെന്നും ഉറപ്പ് വരുത്താനുമുള്ള ചുമതല കസ്റ്റമർ ഓപ്പറേറ്റിങ് യൂണിറ്റിനുമായിരിക്കും (COU).