എന്താണ് പുതിയ മാറ്റം ?
യുപിഐ ലൈറ്റിന്റെ ഉപയോഗം വ്യാപിപ്പിക്കുന്നതിന്റെ ഭാഗമായാണ് പുതിയ മാറ്റം. ഉപയോക്താക്കള്‍ക്ക് തങ്ങളുടെ യുപിഐ ലൈറ്റ് വാലറ്റുകള്‍ നിശ്ചയിച്ചിട്ടുള്ള പരിധിക്ക് താഴെ പോകുമ്പോള്‍ അവയിലേക്ക് സ്വയമേവ പണം എത്തിച്ചേരുന്നതിനുള്ള സംവിധാനമാണ് പുതിയതായി അവതരിപ്പിച്ചിരിക്കുന്നത്. ഇത് ചെറിയ തുകകളുടെ ഇടപാടുകള്‍ കൂടുതല്‍ മെച്ചപ്പെടുത്താന്‍ സഹായിക്കും.
എന്താണ് യുപിഐ ലൈറ്റ്?
500 രൂപയില്‍ താഴെയുള്ള ചെറിയ തുകകളുടെ ഇടപാടുകള്‍ നടത്തുന്നതിനായാണ് യുപിഐ ലൈറ്റ് ആര്‍ബിഐ അവതരിപ്പിച്ചത്. പണമിടപാടുകള്‍ നടത്തുന്നതിന് എന്‍പിസിഐ(NPCI) കോമണ്‍ ലൈബ്രറി(സിഎല്‍) ആപ്ലിക്കേഷന്‍ ആണ് യുപിഐ ലൈറ്റ് ഉപയോഗിക്കുന്നത്. ചെറിയ ഇടപാടുകള്‍ക്ക് ഉപയോക്തൃ-സൗഹൃദ അനുഭവം നല്‍കുകയെന്നതാണ് യുപിഐ ലൈറ്റ് ലക്ഷ്യമിടുന്നത്.
advertisement
ആര്‍ബിഐ എംപിസി ജൂണ്‍ 2024
അതേസമയം, തുടര്‍ച്ചയായി എട്ടാം തവണം നയ നിരക്കുകളില്‍ ആര്‍ബിഐ മാറ്റം വരുത്തിയില്ല. എന്നാൽ പണപ്പെരുപ്പത്തില്‍ കര്‍ശനമായി ജാഗ്രത പുലര്‍ത്തുമെന്ന് ആര്‍ബിഐ അറിയിച്ചു.