അനധികൃത ലോണ്‍ ആപ്പുകളെ തടയാന്‍ ഡിജിറ്റ സംവിധാനത്തിന് കഴിയുമെന്നാണ് കരുതുന്നത്. കൂടാതെ ഇത്തരം ആപ്പുകളുടെ ആധികാരികത പരിശോധിക്കുന്ന ഒരു ഏജന്‍സിയായി ഡിജിറ്റ പ്രവര്‍ത്തിക്കുമെന്നാണ് പ്രതീക്ഷിക്കുന്നത്. ഏജന്‍സിയുടെ നിലവാര പരിശോധനയില്‍ പരാജയപ്പെടുന്ന ആപ്പുകളെ അനധികൃതമെന്ന് മുദ്രകുത്തും. അനധികൃത ലോണ്‍ ആപ്പുകളെക്കുറിച്ച് അന്വേഷണം നടത്താനുള്ള അധികാരവും ഡിജിറ്റയ്ക്ക് ഉണ്ടായിരിക്കും.
വെരിഫിക്കേഷന്‍ നടത്തുന്നത് ഡിജിറ്റല്‍ മേഖലയില്‍ കൂടുതല്‍ സുതാര്യത കൈവരിക്കാനും ഓണ്‍ലൈന്‍ പേയ്‌മെന്റുകള്‍ സുരക്ഷിതമാക്കാനും സഹായിക്കും. ഡിജിറ്റ രംഗത്തെത്തുന്നതോടെ ഇത്തരം ലോണ്‍ ആപ്പുകളുടെ തട്ടിപ്പുകള്‍ തടയാന്‍ സാധിച്ചേക്കുമെന്നാണ് പ്രതീക്ഷിക്കുന്നത്. ഇതിനിടെ ഏകദേശം 442 ഡിജിറ്റല്‍ ലോണ്‍ ആപ്പുകളുടെ വിവരങ്ങള്‍ ആര്‍ബിഐ കേന്ദ്ര ഐടി മന്ത്രാലയത്തിന് കൈമാറിയിട്ടുണ്ട്. 2022 മുതല്‍ 2023 ആഗസ്റ്റ് വരെയുള്ള കാലയളവില്‍ ഏകദേശം 2200 ഡിജിറ്റല്‍ ലോണ്‍ ആപ്പുകളെ ആപ്പ് സ്റ്റോറില്‍ നിന്ന് ഗൂഗിള്‍ ഒഴിവാക്കിയതും വാര്‍ത്തയായിരുന്നു.
advertisement
തുടര്‍ന്ന് തങ്ങളുടെ ചില നയങ്ങളില്‍ ഗൂഗിളും മാറ്റം വരുത്തിയിട്ടുണ്ട്. പ്ലേസ്റ്റോറില്‍ ഇത്തരം ആപ്പുകള്‍ ഉള്‍പ്പെടുത്തുന്ന നയത്തിലും മാറ്റം വരുത്തിയിട്ടുണ്ട്. നിലവില്‍ ആര്‍ബിഐ റെഗുലേറ്റഡ് എന്റൈറ്റികളുമായി പങ്കാളികളായതോ അല്ലെങ്കില്‍ ആര്‍ബിഐ എന്റൈറ്റികള്‍ അംഗീകരിച്ച ആപ്പുകളെയോ മാത്രമാണ് പ്ലേസ്റ്റോറില്‍ ഉള്‍പ്പെടുത്തുക. ആര്‍ബിഐയും ധനമന്ത്രാലയത്തിന് കീഴിലുള്ള ഫിനാന്‍ഷ്യല്‍ സര്‍വ്വീസസ് വകുപ്പും നിര്‍ദ്ദേശവുമായി രംഗത്തെത്തിയതിന് പിന്നാലെയാണ് ഗൂഗിളിന്റെ നയത്തിലും മാറ്റം വരുത്തിയത്.