TRENDING:

UPI ഇടപാട് പോലെ വേഗത്തില്‍ വായ്പ കിട്ടാന്‍ റിസര്‍വ് ബാങ്ക് സംവിധാനം: വരുന്നു ULI

Last Updated:

ചെറുകിട-ഗ്രാമീണ ഇടപാടുകാര്‍ക്ക് വേഗത്തില്‍ വായ്പ അനുവദിക്കാന്‍ ഈ സംവിധാനം സഹായിക്കുമെന്നാണ് വിലയിരുത്തൽ.

impactshort
Impact Shortsഗേറ്റ് വേ ഏറ്റവും പുതിയ വാർത്തയ്ക്കായി
advertisement
അതിവേഗത്തില്‍ വായ്പ സൗകര്യം ലഭ്യമാക്കുന്നത് യാഥാര്‍ത്ഥ്യമാക്കാന്‍ പുതിയ സംവിധാനം പ്രഖ്യാപിച്ച് റിസര്‍വ് ബാങ്ക് ഓഫ് ഇന്ത്യ. യുപിഐയ്ക്ക് സമാനമായി യുണിഫൈഡ് ലെന്‍ഡിംഗ് ഇന്റര്‍ഫെയ്‌സ് (യുഎല്‍ഐ)എന്ന പേരിലുള്ള സംവിധാനത്തിനാണ് ആര്‍ബിഐ തുടക്കമിടുന്നത്.ചെറുകിട-ഗ്രാമീണ ഇടപാടുകാര്‍ക്ക് വേഗത്തില്‍ വായ്പ അനുവദിക്കാന്‍ ഈ സംവിധാനം സഹായിക്കുമെന്നാണ് വിലയിരുത്തൽ.
advertisement

യുപിഐ സംവിധാനം രൂപപ്പെടുത്തിയത് പോലെ രാജ്യത്തെ വായ്പാ രംഗത്ത് വലിയ മാറ്റങ്ങള്‍ കൊണ്ടുവരാന്‍ യുഎല്‍ഐയ്ക്ക് സാധിക്കുമെന്ന് പ്രതീക്ഷിക്കുന്നതായി ഡിജിറ്റല്‍ പബ്ലിക് ഇന്‍ഫ്രാസ്ട്രക്ചര്‍ ആന്‍ഡ് എമേര്‍ജിംഗ് ടെക്‌നോളജീസ് സംബന്ധിച്ച ആഗോള സമ്മേളത്തില്‍ ആര്‍ബിഐ ഗവര്‍ണര്‍ ശക്തികാന്ത ദാസ് പറഞ്ഞു. യുഎല്‍ഐ പ്ലാറ്റ്‌ഫോമിലൂടെ ഭൂരേഖകള്‍ ഉള്‍പ്പെടെയുള്ള വിവിധ വിവരങ്ങള്‍ വായ്പദായകരിലേക്ക് ഡിജിറ്റലായി എത്തിക്കാനും അതിലൂടെ വായ്പ അതിവേഗം ലഭ്യമാക്കാനും സാധിക്കുമെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

കൂടാതെ സ്വകാര്യ വിവരങ്ങളുടെ പരിരക്ഷ ഉറപ്പാക്കാനും വ്യത്യസ്തമായ രേഖകളും വിവരങ്ങളും വായ്പാ ദാതാക്കള്‍ക്ക് എളുപ്പത്തില്‍ ലഭ്യമാക്കാനും യുഎല്‍ഐ സംവിധാനത്തിലൂടെ സാധിക്കുമെന്നും അദ്ദേഹം പറഞ്ഞു.2016 ഏപ്രിലില്‍ രാജ്യത്ത് ആരംഭിച്ച യുപിഐ സംവിധാനം ഡിജിറ്റല്‍ പേയ്‌മെന്റ് രംഗത്ത് വലിയ വിപ്ലവം സൃഷ്ടിച്ചുവെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. നാഷണല്‍ പേയ്‌മെന്റ്‌സ് കോര്‍പ്പറേഷന്‍ ഓഫ് ഇന്ത്യയുടെ നേതൃത്വത്തിലാണ് യുപിഐ സംവിധാനം വികസിപ്പിച്ചത്.

advertisement

മികച്ച വീഡിയോകൾ

എല്ലാം കാണുക
ബ്രിട്ടീഷ് അധിനിവേശത്തിൻ്റെ ഓർമ്മപ്പെടുത്തലുമായി ബംഗ്ളാംകുന്ന്
എല്ലാം കാണുക

യുഎല്‍ഐ സംവിധാനം ക്രെഡിറ്റ് മൂല്യനിര്‍ണ്ണയത്തിനെടുക്കുന്ന സമയം വെട്ടിച്ചുരുക്കുമെന്നും കര്‍ഷകര്‍ക്കും ചെറുകിട സംരംഭകര്‍ക്കും വായ്പാ ലഭ്യത ഉറപ്പാക്കുമെന്നും അദ്ദേഹം പറഞ്ഞു. കഴിഞ്ഞ വര്‍ഷം പരീക്ഷണാടിസ്ഥാനത്തില്‍ രണ്ടു സംസ്ഥാനങ്ങളില്‍ ഈ പദ്ധതി നടപ്പിലാക്കിയിരുന്നു.'' കഴിഞ്ഞ വര്‍ഷം പരീക്ഷണാടിസ്ഥാനത്തില്‍ ഈ പദ്ധതി നടപ്പിലാക്കിയിരുന്നു. അതില്‍ നിന്ന് പ്രചോദനം ഉള്‍ക്കൊണ്ട് രാജ്യവ്യാപകമായി തന്നെ യുഎല്‍ഐ സംവിധാനം നടപ്പാക്കാന്‍ തീരുമാനിച്ചിരിക്കുന്നു. യുപിഐ സംവിധാനം രാജ്യത്തെ പേയ്‌മെന്റ് രീതിയില്‍ മാറ്റങ്ങള്‍ വരുത്തിയത് പോലെ ഇന്ത്യയിലെ വായ്പാ രീതിയിലും കാര്യമായ സ്വാധീനം ചെലുത്താന്‍ യുഎല്‍ഐയ്ക്ക് സാധിക്കുമെന്ന് ഞങ്ങള്‍ പ്രതീക്ഷിക്കുന്നു,'' ശക്തികാന്ത ദാസ് പറഞ്ഞു.

advertisement

മലയാളം വാർത്തകൾ/ വാർത്ത/Money/
UPI ഇടപാട് പോലെ വേഗത്തില്‍ വായ്പ കിട്ടാന്‍ റിസര്‍വ് ബാങ്ക് സംവിധാനം: വരുന്നു ULI
Open in App
Home
Video
Impact Shorts
Web Stories