റിലയന്‍സിന്റെ സാമ്പത്തിക സേവന സ്ഥാപനമായ ജിയോ ഫിനാന്‍ഷ്യല്‍ സര്‍വീസസ് സ്റ്റോക്ക് ഓഹരി വിപണിയില്‍ ലിസ്റ്റ് ചെയ്തത് ഏതാനും ദിവസങ്ങള്‍ മുമ്പാണ്. ഇതിന് പുറമെ റിലയന്‍സ് റീട്ടെയ്ല്‍ വെഞ്ചേഴ്‌സ് ലിമിറ്റഡിന്റെ (ആര്‍ആര്‍വിഎല്‍) ഓഹരികള്‍ ഖത്തര്‍ ഇന്‍വെസ്റ്റ്‌മെന്റ് അതോറിറ്റി ഈയടുത്ത ദിവസം ഏറ്റെടുത്തിരുന്നു.
കഴിഞ്ഞ ഏതാനും വര്‍ഷങ്ങളായി റിലയന്‍സ് ഇന്‍ഡസ്ട്രീസ് ലിമിറ്റഡ് അതിന്റെ വാര്‍ഷിക പൊതുയോഗത്തില്‍ അതിവേഗം വളരുന്ന ഏറ്റവും പുതിയ വിഭാഗങ്ങളിലാണ് വലിയ പ്രഖ്യാപനങ്ങള്‍ നടത്താറുള്ളത്. എന്നിരുന്നാലും എണ്ണ-കെമിക്കല്‍സ് വിഭാഗമാണ് ഇപ്പോഴും കമ്പനിയുടെ വരുമാനത്തിന്റെ സിംഹഭാഗവും കവരുന്നത്.
advertisement
2023 ഡിസംബര്‍ ആകുമ്പോഴേക്കും രാജ്യമെമ്പാടും ജിയോ 5ജി നെറ്റ്വര്‍ക്ക് അവതരിപ്പിക്കുമെന്ന് 2022-ലെ വാര്‍ഷിക പൊതുയോഗത്തിലാണ് പ്രഖ്യാപിച്ചത്. 2021-ലെ വാര്‍ഷിക പൊതുയോഗത്തിലാകട്ടെ ഗ്രീന്‍ എനര്‍ജി (പരിസ്ഥിതി സൗഹൃദ ഊര്‍ജ സ്രോതസ്സുകള്‍)യിലേക്ക് തങ്ങള്‍ പ്രവേശിക്കുകയാണെന്ന് കമ്പനി അറിയിച്ചു.