ഇന്ത്യയിൽനിന്ന് റിലയൻസ് കഴിഞ്ഞാൽ പട്ടികയിലുള്ളത് ടാറ്റ കൺസൾട്ടൻസി സർവീസസ് (ടിസിഎസ്) ആണ്. 8.75 ട്രില്യൺ രൂപ അഥവാ 119 ബില്യൺ യുഎസ് ഡോളർ വിപണി മൂല്യമാണ് ടിസിഎസിനുള്ളത്. അമേരിക്കൻ കമ്പനികളായ എക്സോൺ മൊബിൽ, പെപ്സികോ, എസ്എപി, ഒറാക്കിൾ എന്നിവയേക്കാൾ മുന്നിലാണ് റിലയൻസ് ഇൻഡസ്ട്രീസ്.
മാർച്ചിൽ കോവിഡ് -19 വ്യാപനം കൂടിയതോടെ റിലയൻസിന്റെ വിപണി മൂലധനം 73.4 ബില്യൺ യുഎസ് ഡോളറായി കുറഞ്ഞു. അതിനുശേഷം മുംബൈ ആസ്ഥാനമായുള്ള സ്ഥാപനത്തിന്റെ വിപണി മൂല്യം 2.84 മടങ്ങ് ഉയർന്നു. മാർച്ച് 23 മുതൽ 118 ട്രേഡിംഗ് സെഷനുകളിൽ ഇതിന്‍റെ മൂലധനം 135 ബില്യൺ യുഎസ് ഡോളർ കൂടി കൂട്ടി.
advertisement
You may also like:ലക്ഷങ്ങൾ ലാഭിക്കാം; വസ്തു വിൽക്കുന്നവരും വാങ്ങുന്നവരും അറിയേണ്ട കാര്യം [NEWS]റംസിയുടെ മരണം: നടി ലക്ഷ്മി പ്രമോദ് ഒളിവിൽ; വ്യാജ വിവാഹ സർട്ടിഫിക്കറ്റിന് പിന്നിലും സീരിയൽ നടിയെന്ന് പൊലീസ് [NEWS] വെന്‍റിലേറ്ററുകൾ തികയാതെ വരും'; സംസ്ഥാനത്തു മരണസംഖ്യ കൂടിയേക്കുമെന്ന് ആരോഗ്യമന്ത്രി [NEWS]
2020 ജൂൺ 19 ന് റിലയൻസ് 150 ബില്യൺ ഡോളർ വിപണി മൂലധനമെന്ന നേട്ടം മറികടന്നു, അതായത് 60 വിപണി ദിവസത്തിനുള്ളിൽ 60 ബില്യൺ ഡോളർ കൂടി നിക്ഷേപകരുടെ മൂല്യത്തിൽ ചേർക്കാൻ റിലയൻസിന് സാധിച്ചു.