തിരുവനന്തപുരം: നിയന്ത്രണങ്ങള്‍ ഒഴിവാക്കുന്നതോടെ സംസ്ഥാനത്ത് കോവിഡ് മരണം കൂടിയേക്കുമെന്ന് ആരോഗ്യമന്ത്രി കെ.കെ. ശൈലജ. രോഗികള്‍ കൂടുന്നതോടെ വെന്റിലേറ്ററുകള്‍ ഉൾപ്പടെയുള്ള സംവിധാനങ്ങൾക്കും ക്ഷാമം വരും. ഇപ്പോള്‍ തന്നെ വെന്റിലേറ്ററുകള്‍ക്ക് ക്ഷാമമുണ്ട്. പ്രായമുള്ളയാളുകളിലേക്കു രോഗം പടര്‍ന്നാല്‍ വെന്റിലേറ്റര്‍ തികയാതെ വരും. ഏത്ര രോഗികള്‍ വന്നാലും ആരും റോഡില്‍ കിടക്കേണ്ട അവസ്ഥയുണ്ടാകില്ലെന്നും മന്ത്രി വ്യക്തമാക്കി. സെപ്തംബര്‍ 21ന് അണ്‍ലോക്ക് ഇന്ത്യ പൂര്‍ണമാകുന്ന സാഹചര്യത്തിലാണ് മന്ത്രിയുടെ മുന്നറിയിപ്പ്.
ആര്‍ക്കെങ്കിലും കോവിഡ് വന്നാല്‍ ഉടനെ ആശുപത്രിയിലെത്തിക്കണം. കോളനികളില്‍ രോഗം പടരാന്‍ അനുവദിക്കരുത്. ഇക്കാര്യത്തില്‍ എംഎല്‍എമാര്‍ ജാഗ്രതയോടെ ഇടപെടണം. യോജിച്ച പ്രവര്‍ത്തനം കൊണ്ടാണു സംസ്ഥാനത്ത് കോവിഡ് മരണങ്ങള് അധികമാകുന്നത് തടയാന്‍ സാധിച്ചതെന്നും ആരോഗ്യമന്ത്രി പറഞ്ഞു.
വരാനിരിക്കുന്ന നാളുകള്‍ കൂടുതല്‍ കടുത്തതാണെന്ന് ആരോഗ്യമന്ത്രി പറഞ്ഞു. കടുത്ത ഘട്ടത്തെ നേരിടാന്‍ മാനസികമായും ശാരീരികമായും എല്ലാവരും തയ്യാറാകണം. കേരളം ഇതുവരെ പൊരുതി നിന്നു. കര്‍ണാകയിലെയും തമിഴ്‌നാട്ടിലെയും പോലെ രോഗികള്‍ മരിക്കുമായിരുന്നെങ്കില്‍ കേരളത്തില്‍ മരണ സംഖ്യ 1000 കടക്കുമായിരുന്നെന്നാണ് വിദഗ്ധര്‍ അഭിപ്രായപ്പെട്ടത്. അത് തടയാനായത് കേരളത്തിന്റെ യോജിച്ച പ്രവര്‍ത്തനം കൊണ്ടാണെന്നും ആരോഗ്യമന്ത്രി പറഞ്ഞു.
You may also like:Vinod Kovoor | പ്രതിസന്ധി കാലത്ത് മീൻ കച്ചവടവുമായി നടൻ വിനോദ് കോവൂർ [NEWS]റംസിയുടെ മരണം: നടി ലക്ഷ്മി പ്രമോദ് ഒളിവിൽ; വ്യാജ വിവാഹ സർട്ടിഫിക്കറ്റിന് പിന്നിലും സീരിയൽ നടിയെന്ന് പൊലീസ് [NEWS] ബർത്ത്ഡേക്ക് പോകാൻ വാശി പിടിച്ച് സമൂഹമാധ്യമങ്ങളിൽ താരമായി; 4 വയസുകാരി പീലിയെ വീട്ടിലേക്ക് ക്ഷണിച്ച് മമ്മൂക്ക [NEWS]
രാജ്യത്ത് സ്കൂളുകളും കോളേജുകളും ഘട്ടം ഘട്ടമായി പുനരാരംഭിക്കുന്നതിന് കേന്ദ്ര ആരോഗ്യ, കുടുംബക്ഷേമ മന്ത്രാലയം അനുമതി നല്‍കിയിട്ടുണ്ട്. സെപ്തംബര്‍ 21 മുതല്‍ വിവിധ ഘട്ടങ്ങളിലായാണ് സ്കൂളുകളും കോളേജുകളും തുറക്കുന്നതിന് അനുമതിയുള്ളതെന്ന് മന്ത്രാലയം ചൊവ്വാഴ്ച പുറത്തിറക്കിയ നോട്ടീസില്‍ വ്യക്തമാക്കുന്നു. നൈപുണ്യ വികസന, സംരംഭകത്വ വികസന പരിശീലന ക്ലാസ്സുകളും 21 മുതല്‍ തുടങ്ങാം. ഒന്‍പതാം തരം മുതല്‍ പന്ത്രണ്ടാം തരം വരെയുള്ള ക്ലാസുകള്‍ സ്കൂള്‍ അധികൃതരുടെ സന്നദ്ധത അനുസരിച്ച് തുറക്കാനും മന്ത്രാലയം അനുമതി നല്‍കിയിട്ടുണ്ട്.
ഏറ്റവും വിശ്വാസ്യതയുള്ള വാർത്തകള്‍, തത്സമയ വിവരങ്ങൾ, ലോകം, ദേശീയം, ബോളിവുഡ്, സ്പോർട്സ്, ബിസിനസ്, ആരോഗ്യം, ലൈഫ് സ്റ്റൈൽ വാർത്തകൾ ന്യൂസ് 18 മലയാളം വെബ്സൈറ്റിൽ വായിക്കൂ.
Tags: Corona virus, Corona Virus India, Corona virus Kerala, Coronavirus, Coronavirus in india, Coronavirus in kerala, Coronavirus india, Coronavirus italy, Covid 19