റിലയൻസ് ജിയോ സംസ്ഥാനത്ത് 98.8 ശതമാനം കവറേജ് കൈവരിച്ചതായും മുകേഷ് അംബാനി കൂട്ടിച്ചേർത്തു. റിലയൻസ് റീട്ടെയിൽ സംസ്ഥാനത്ത് തങ്ങളുടെ സാന്നിധ്യം വിപുലീകരിക്കുകയാണെന്നും ജിയോ മാർട്ട് അഞ്ച് ലക്ഷത്തിലധികം പലചരക്ക് കട ഉടമകളിൽ എത്തിയിട്ടുണ്ടെന്നും അദ്ദേഹം എടുത്തുപറഞ്ഞു.
ബയോ എനർജി ഏറ്റവും കൂടുതൽ ഉത്പാദിപ്പിക്കുന്നത് ഇന്ത്യയിലാണെന്നും ഹരിതോർജം പ്രോത്സാഹിപ്പിക്കുന്ന ഈ മേഖലയിൽ രാജ്യം മുന്നേറുകയാണെന്നും അംബാനി കൂട്ടിച്ചേർത്തു.
റിലയൻസ് ഇൻഡസ്ട്രീസിന്റെ രണ്ടാം പാദ അറ്റാദായം 27% വർദ്ധിച്ച് 17,394 കോടി രൂപയായിരുന്നു. ഫാഷൻ, ലൈഫ്‌സ്‌റ്റൈൽ, ഗ്രോസറി, ഇ-കൊമേഴ്‌സ് എന്നിവയിൽ നിന്നുള്ള വർദ്ധിച്ച വരുമാനത്തിനൊപ്പം എണ്ണ, വാതക മേഖലയിലെ മെച്ചപ്പെട്ട വരുമാനമാണ് ഈ വളർച്ചയ്ക്ക് കാരണമായത്. “എല്ലാ ബിസിനസ് വിഭാഗങ്ങളിൽ നിന്നുമുള്ള ശക്തമായ പ്രവർത്തനവും സാമ്പത്തികവുമായ സംഭാവന റിലയൻസിനെ സെപ്റ്റംബർ പാദത്തിൽ ശക്തമായ വളർച്ച കൈവരിക്കാൻ സഹായിച്ചു”, എന്നും മുകേഷ് അംബാനി പറഞ്ഞിരുന്നു.
advertisement