ഓരോ മാസത്തെയും ബാങ്കുകളുടെ അവധിദിനങ്ങളുടെ പട്ടിക പ്രസിദ്ധീകരിക്കുന്ന റിസര്‍വ് ബാങ്ക് ഓഫ് ഇന്ത്യയാണ്.
മാര്‍ച്ച് മാസത്തിലെ അവധിദിനങ്ങള്‍ ഏതൊക്കെയെന്ന് നോക്കാം.
മാര്‍ച്ച് 2-ഞായറാഴ്ച
മാര്‍ച്ച് 7 - ചാപ്ചാര്‍ കുത്-മിസോറാമിലെ ബാങ്കുകള്‍ക്ക് അവധി
മാര്‍ച്ച് 8 - രണ്ടാം ശനിയാഴ്ച
മാര്‍ച്ച് 9- ഞായറാഴ്ച
മാര്‍ച്ച് 13 - ഹോലിക്ക ദഹന്‍ , ആറ്റുകാല്‍ പൊങ്കാല-ഉത്തര്‍പ്രദേശ്, ഉത്തരാഖണ്ഡ്, ഝാര്‍ഖണ്ഡ്, കേരളം എന്നിവടങ്ങളിലെ ബാങ്കുകള്‍ക്ക് അവധി
മാര്‍ച്ച് 14-ഹോളി-ഭൂരിഭാഗം സംസ്ഥാനങ്ങളിലും പൊതു അവധി. ത്രിപുര, ഒഡീഷ, കര്‍ണാടക, തമിഴ്‌നാട്, മണിപ്പൂര്‍, കേരളം, നാഗാലാന്‍ഡ് എന്നീ സംസ്ഥാനങ്ങളിലെ ബാങ്കുകള്‍ പ്രവര്‍ത്തിക്കും.
advertisement
മാര്‍ച്ച് 15-ചില തിരഞ്ഞെടുത്ത സംസ്ഥാനങ്ങളില്‍ ഹോളി ആഘോഷം. അഗര്‍ത്തല, ഭുവനേശ്വര്‍, ഇംഫാല്‍, പാറ്റ്‌ന എന്നിവടങ്ങളിലെ ബാങ്കുകള്‍ക്ക് അവധി
മാര്‍ച്ച് 16 - ഞായറാഴ്ച
മാര്‍ച്ച് 22 -നാലാം ശനിയാഴ്ച, ബിഹാര്‍ ദിവസ്
മാര്‍ച്ച് 23 - ഞായറാഴ്ച
മാര്‍ച്ച് 27 - ഷാബെഖദര്‍-ജമ്മുവിലെ ബാങ്കുകള്‍ക്ക് അവധി
മാര്‍ച്ച് 28 - ജമാത്തെ ഉള്‍ വിദ -ജമ്മു കശ്മീരിലെ ബാങ്കുകള്‍ക്ക് അവധി
മാര്‍ച്ച് 30 - ഞായറാഴ്ച
മാര്‍ച്ച് 31-റമദാന്‍(ഈദുള്‍ ഫിത്തര്‍) മിസോറം, ഹിമാചല്‍ പ്രദേശ് എന്നിവടങ്ങളിലൊഴികെയുള്ള സംസ്ഥാനങ്ങളിലെ ബാങ്കുകള്‍ക്ക് അവധി
എല്ലാ ബാങ്കുകള്‍ക്കും രണ്ടാം ശനിയാഴ്ചയും നാലാം ശനിയാഴ്ചയും അവധിയായിരിക്കുമെന്ന് റിസര്‍വ് ബാങ്ക് അറിയിച്ചു. ഈ അവധിദിനങ്ങള്‍ക്ക് അനുസരിച്ച് ബാങ്ക് ഇടപാടുകള്‍ ക്രമീകരിക്കേണ്ടതാണ്. ബാങ്കുകള്‍ക്ക് അവധിയാണെങ്കിലും ഓണ്‍ലൈന്‍ ബാങ്കിംഗും യുപിഐയും തടസ്സങ്ങളില്ലാതെ നടക്കും.